Connect with us

പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയ മോഹന്‍ലാലിനെ പഞ്ഞിയ്ക്കിട്ട് സോഷ്യല്‍ മീഡിയ

Malayalam

പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയ മോഹന്‍ലാലിനെ പഞ്ഞിയ്ക്കിട്ട് സോഷ്യല്‍ മീഡിയ

പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയ മോഹന്‍ലാലിനെ പഞ്ഞിയ്ക്കിട്ട് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ പതാക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലുമായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കര്‍ഷകരെ കുറിച്ച് താരം യാതൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സൈനികരെ പോലെ തന്നെ കര്‍ഷകരും നമ്മുടെ നാടിന്റെ നെടുംതൂണ് ആണ്. മോഹന്‍ലാല്‍ അവരെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നാണ് കമന്റുകള്‍.

ചിലര്‍ രൂക്ഷമായ ഭാഷയിലാണ് നടനെ വിമര്‍ശിക്കുന്നത്. എന്നാല്‍ മറ്റു ചിലരാകട്ടെ ഉപദേശത്തിന്റെ രൂപത്തിലാണ് പ്രതികരിക്കുന്നത്. മോഹന്‍ലാലിന്റെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും നിരവധി പേര്‍ കമന്റ് ബോക്‌സില്‍ എത്തുന്നുണ്ട്. അതേസമയം കര്‍ഷകരുടെ വിഷയത്തില്‍ പ്രതികരിക്കാതിരുന്നിട്ടും മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടിയെ ഇക്കാര്യത്തില്‍ ആരും വിമര്‍ശിക്കാത്തത് എന്തെന്നും ചലര്‍ ചോദിക്കുന്നുണ്ട്.

ഇന്ത്യന്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യന്‍ പതാക ദിനം ആചരിക്കുന്നത്. 1949 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്. ഇന്ത്യന്‍ സേനയുടെ, വിമുക്ത ഭടന്‍മാര്‍, സൈനികരുടെ വിധവകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പതാക ദിനം ആചരിക്കുന്നത്.
• യുദ്ധത്തില്‍ മരിച്ചവരുടെ പുനരധിവാസം.
• ഇന്ത്യന്‍ സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം.
• വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവും ക്ഷേമവും.

പതാകകള്‍ വിതരണം ചെയ്തുകൊണ്ട് സായുധ സേനാ പതാക ദിനാചരണത്തിന്റെ അനുസ്മരണവും ഫണ്ടുകളുടെ ശേഖരണവും നടത്തുന്നു.
പതാക ദിനത്തില്‍ ഇന്ത്യന്‍ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ വ്യോമസേന, ഇന്ത്യന്‍ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികള്‍, നാടകങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാര്‍ പതാകകളും കൊടുത്ത് തിരികെ സംഭാവനകള്‍ സ്വീകരിക്കുന്നു. എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

about mohanlal

More in Malayalam

Trending

Recent

To Top