Connect with us

ആദ്യമായി ചെയ്യുന്നതു കൊണ്ട് അതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്; ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ സെറ്റില്‍ മനസ്സു തുറന്ന് സാനിയ

Malayalam

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ തന്റെ കന്നിവോട്ട് രേഖപ്പെടുത്തുന്ന ത്രില്ലിലാണ് താരം. എറണാകുളം ചക്കരപറമ്പിലാണ് തന്റെ വോട്ടെന്നും തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞുവെന്നും സാനിയ പറയുന്നു.

‘ആദ്യത്തെ വോട്ടാണെന്നറിയാം, പതിനെട്ട് വയസ്സ് പൂര്‍ത്തിയായി, ഇങ്ങോട്ട് വരുന്നതിന് മുന്‍പ് ഇലക്ഷന്‍ ഐഡിയ്ക്കും മറ്റുമായുള്ള കാര്യങ്ങളൊക്കെ അയച്ചു കൊടുത്തിരുന്നു. ഇനി പോയിട്ട് വേണം ആര്‍ക്ക് വോട്ട് ചെയ്യണം എന്ത് ചെയ്യണം എന്നൊക്കെ ആലോചിക്കാന്‍.’എല്ലാവരും കൈയ്യില്‍ മഷി പുരട്ടി ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ എനിക്കും അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ട്. ഇത്തവണത്തെ ആദ്യ വോട്ടായതിനാല്‍ തന്നെ അതിന്റെ എക്‌സൈറ്റ്‌മെന്റുണ്ടെന്നും സാനിയ ഇയ്യപ്പന്‍ പറയുന്നു.

തൊടുപുഴയില്‍ പുരോഗമിക്കുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സാനിയ തന്റെ ആദ്യ വോട്ടിനെ കുറിച്ചു പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാനേവേഷത്തിലെത്തുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

More in Malayalam

Trending