ഓരോ വിളക്കിലും എണ്ണ കുറയുമ്പോള്‍ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകള്‍ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോള്‍ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയില്‍ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി…തലയില്‍ കണ്ണട വച്ച പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപകല്‍ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല; ശാന്തിവിള ദിനേശ്

നടി കെ പി എ സി ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ, സിനിമ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ ഉള്ളവർ എത്തിയിരുന്നു. ഈ അവസരത്തിൽ സോഷ്യൽ മീഡിയ ഒരു കലാകാരിയെ വാഴ്ത്തിയിരുന്നു.
കെ പി എ സി ലളിതയെ കാണാന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്ലാറ്റില്‍ എത്തിയ സരയൂ ലളിത ചേച്ചിയെ ഒറ്റയ്ക്കാകാതെ രാത്രി മുഴുവൻ കൂട്ടിരുന്നു, വിളക്കിൽ എണ്ണ തീരുമ്പോൾ അണയാതെ നോക്കി നിന്നു.ഒരു മകളെ പോലെ എല്ലാ കാര്യങ്ങളും നോക്കി കണ്ട് ചെയ്യുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സരയുവിനെ തേടി അഭിനന്ദനങ്ങളും എത്തി.
ഇപ്പോഴിതാ സരയൂമാരെ പോലെ കുറെ പേര് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായ . ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും താനവിടെ കണ്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് വീഡിയോയില്‍ ആണ് ദിനേശ് സരയുവിനെ പറ്റിയും മറ്റ് സിനിമാക്കാരെ കുറിച്ചും സംസാരിച്ചത്.
ശാന്തിവിള ദിനേശിന്റെ വാക്കുകള്‍
‘ലളിതച്ചേച്ചി മരിച്ചു കഴിഞ്ഞു തൃപ്പൂണിത്തുറയുള്ള സിദ്ധാര്‍ഥിന്റെ ഫ്ളാറ്റില്‍ ആയിരുന്നു ആദ്യം കൊണ്ടുവന്നത്. പാതിരാത്രി വരെയും അവിടെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെ രാത്രി ഏറെ ഇരുട്ടിയിട്ടാണ് വന്നത്. എല്ലാവരും ലളിത ചേച്ചിയെ കണ്ടു, ചാനലിന് ബൈറ്റ് ഒക്കെ കൊടുത്തിട്ടു പോയി.
അത് കഴിഞ്ഞ് ഒരു യുട്യൂബ് ചാനല്‍ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോള്‍ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കള്‍ പോലും തളര്‍ന്നു സ്വന്തം ബെഡ്റൂമില്‍ കിടക്കുന്ന സമയത്ത് ലളിതച്ചേച്ചി ഒറ്റയ്ക്കായപ്പോള്‍ വെളുക്കുന്നതു വരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു എന്ന പെണ്‍കുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു.
ഓരോ വിളക്കിലും എണ്ണ കുറയുമ്പോള്‍ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകള്‍ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോള്‍ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയില്‍ നേരം വെളുക്കുന്നതുവരെ ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി.
ക്യാമറയുടെ മുന്നില്‍ നിന്ന് കരഞ്ഞു പറയുന്നത് മാത്രമല്ല സിനിമാക്കാര്‍ക്ക് സ്നേഹം, എന്ന് പറയുന്നതിന് അപവാദമുണ്ട് അല്ലാതെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവര്‍ ചുരുക്കം പേരെങ്കിലും സിനിമാ രംഗത്തുണ്ടെന്ന് സരയു തെളിയിച്ചു. സരയു അങ്ങനെ അവിടെ ഇരുന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മറ്റാരെങ്കിലും അവിടെ ഇരുന്നേനെ.
പക്ഷേ സരയു കാണിച്ച ആ ആത്മാര്‍ഥത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്. സരയുമാരെപ്പോലെ കുറേപേര്‍ ഉണ്ടായിരുന്നെങ്കില്‍. ചേച്ചി മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു, തലയില്‍ കണ്ണട വച്ച പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപകല്‍ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല, അതുപോലെ ചേച്ചി പ്രിയപ്പെട്ടവളാണെന്ന് ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും ഞാനവിടെ കണ്ടില്ല.
അവരൊക്കെ പത്രക്കാര് ചോദിക്കുമ്പോള്‍ ക്യാമറ വിഴുങ്ങുന്ന പരിപാടിക്ക് മാത്രമേ ഉള്ളൂ. കപട സ്നേഹമാണ് അതൊക്കെ. അതൊന്നുമല്ല സ്നേഹമെന്നും, രാത്രിയുടെ ഏഴാം യാമത്തിലൊക്കെ ചേച്ചി ഒറ്റയ്ക്ക് അനാഥയായിക്കിടക്കാന്‍ പാടില്ല എന്ന് തോന്നിയിട്ട് രക്തബന്ധവുമൊന്നുമല്ല. സ്നേഹത്തിന് ആധാരം അതിനപ്പുറം ആത്മാര്‍ഥതയ്ക്ക് സ്ഥാനമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ഒരമ്മയ്ക്ക് വേണ്ടിയെന്ന പോലെ സരയു വിളക്കുകള്‍ക്ക് എണ്ണ പകര്‍ന്നുകൊടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വലിയ മതിപ്പ് തോന്നി.
ഇനിയുള്ള കാലം സരയുവിന് നല്ലൊരു ജീവിതം ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഉണ്ടാകും. ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നില്‍ മാത്രം മതി നിന്റെ അഭിനയം, ക്യാമറയുടെ മുന്നില്‍ മാത്രം മതി ഗ്ലിസറിന്‍ തേച്ചുള്ള കണ്ണീര്, നിങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ അഭിനയിക്കരുതേ’.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...