Connect with us

പൊളിച്ചടുക്കി ശ്രേയ; മാളുവിനെ കൊല്ലാൻ അടുത്ത പ്ലാൻ; വിക്ടറുടെ പിന്നാലെ പാഞ്ഞടുക്കും ഇവൾ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക് !

Malayalam

പൊളിച്ചടുക്കി ശ്രേയ; മാളുവിനെ കൊല്ലാൻ അടുത്ത പ്ലാൻ; വിക്ടറുടെ പിന്നാലെ പാഞ്ഞടുക്കും ഇവൾ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക് !

പൊളിച്ചടുക്കി ശ്രേയ; മാളുവിനെ കൊല്ലാൻ അടുത്ത പ്ലാൻ; വിക്ടറുടെ പിന്നാലെ പാഞ്ഞടുക്കും ഇവൾ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക് !

അപ്പോൾ അത്യുജ്വലമായ അടുത്ത തൂവൽസ്പർഷം എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഇന്നലെ നമ്മൾ കണ്ടു നിർത്തിയത് ആ മയക്കുമരുന്നിന് വേണ്ടി ബഹളം വച്ച അയാൾക്ക് മയക്ക് മരുന്ന് കൊടുക്കാമെന്നും പറഞ്ഞ് ശ്രേയ അയാളിൽ നിന്നും എല്ലാം ചോദിച്ചറിയുന്നതാണ്. അവിടെ ഈ ഒരു ഡ്രഗിന് വേണ്ടി എല്ലാം വെട്ടിത്തുറന്നു പറയുന്നുമുണ്ട്.

അങ്ങനെ വിക്ടർ ആണ് ഇതിനു പിന്നിലെന്ന് അറിയുന്നുണ്ട്. ശേഷം ശ്രേയയ്ക്ക് അറിയേണ്ടത് വിനീത ചേച്ചിയ്ക്ക് എന്ത് സംഭവിച്ചു എന്നതാണ്. അത് ശ്രേയയുടെ ഒരു സംശയം മാത്രമായിരുന്നു. ആ സംശയത്തിനുള്ള തിരി കോറിയിട്ടത് വിച്ചുവിന്റെ ‘അമ്മ തന്നെയാണ്. അപ്പോൾ വിക്റ്ററുടെ ആളുകൾ വിസ്മയയെയും കൊല്ലാൻ സ്‌കെച്ച് ചെയ്‌തിട്ടുണ്ട്‌ എന്ന് അറിയുന്നതോടെ, ശ്രേയ ഉറപ്പിക്കും വിനീത ചേച്ചിയ്ക്ക് എന്തോ അപകടം സംഭവിച്ചു എന്ന് .

അങ്ങനെ വിനീത ചേച്ചിയെ ഓട്ടോയിൽ കയറ്റി വിട്ടത് സൗദാമിനി അപ്പച്ചി ആണെന്ന് പറയുന്നുണ്ടല്ലോ.. ആ വഴിയ്ക്ക് ശ്രേയ അപ്പച്ചിയെ വിളിച്ചു ഏത് ഓട്ടോയെന്ന് അന്വേഷിക്കും. അങ്ങനെ ഓട്ടോ ഒരു പരിചയക്കാരന്റെ ആണെന്ന് മനസിലാക്കും. അതോടെ അയാളെ സ്റ്റേഷനിൽ വിളിപ്പിച്ചു ശ്രേയ ചോദിക്കും .

അപ്പോഴാണ് വിനീത ചേച്ചിയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ശ്രേയയ്ക്ക് പിടികിട്ടുന്നത്. വിനീത ചേച്ചി സഞ്ചരിച്ചിരുന്ന ഓട്ടോ വഴിയിൽ വച്ച് തടഞ്ഞിട്ട് ശ്രേയയുടെ ആളുകൾ ആണെന്ന് പറഞ്ഞ് വിനീത ചേച്ചിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അങ്ങനെയാണ് വിക്ടറുടെ കെണിയിൽ വിനീത ചേച്ചി അകപ്പെടുന്നത് .

ഈ വിക്റ്റർ ആരെന്ന വിവരവും എല്ലാം കിട്ടിയ സ്ഥിതിയ്ക്ക് ഇനി ശ്രേയ വിക്റ്ററിനെ പിടികൂടും . എന്നാൽ മാത്രമേ ശ്രേയയ്ക്ക് രണ്ടുപേരെയും രക്ഷിക്കാൻ സാധിക്കൂ.. ഈ സമയം വിക്റ്റർ വിചാരിച്ചു വച്ചിരിക്കുന്നത്, വിനീത ചേച്ചിയെ കൊണ്ട് ഒരു ബന്ധു മരിച്ചതായും അവിടെ പോയിരിക്കുകയാണെന്നും പറഞ്ഞാൽ പിന്നെ വിനീത ചേച്ചിയെ അന്വേഷിക്കില്ല എന്നാണ്.

അപ്പോൾ ഉടനെ തന്നെ വിക്ടറുടെ അടുത്തേക്ക് ശ്രേയ നന്ദിനി ഐ പി എസ് പാഞ്ഞെത്തുന്നത് കാണണം . ആ കാഴ്ചയ്ക്കായിട്ടാണ് എല്ലാ തൂവൽസ്പർശം പ്രേക്ഷകരും കാത്തിരിക്കുന്നത്. അതുപോലെ ഇന്നത്തെ എപ്പിസോഡിൽ വിച്ചുവിന് മറ്റൊരു ട്രാപ്പ് മുറുകുന്നുണ്ട്. അതായത് വിക്റ്റർ വിച്ചുവിനെ കൊണ്ട് വീണ്ടും മാളുവിനെ കൊല്ലാൻ വേണ്ടിയുള്ള പ്ലാൻ ഉണ്ടാക്കിയിരിക്കുകയാണ്.

അതായത് മാളുവിന്റെ അടുത്തുചെന്ന് ഓക്സിജൻ മാസ്ക് എടുത്തുമാറ്റുക , അതാണ് വിച്ചുവിനോട് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. അത്ത് ഏതായാലും നടക്കില്ല. അതിനു മുന്നേ ശ്രേയ എത്തും. പിന്നെ അരുൺ മാളുവിന്‌ ചുറ്റും കവലിരിക്കുന്നത് കൊണ്ട് മറ്റൊരാൾക്കും അവിടേക്ക് കടക്കാൻ സാധിക്കില്ല . പക്ഷെ വിച്ചു അവിടെ ചെല്ലണമെന്നും ഓക്സിജൻ മാസ്ക് എടുത്തുമാറ്റണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതെന്താകും എന്ന് വഴിയേ അറിയാം..

about thoovalsparsham

More in Malayalam

Trending

Recent

To Top