Malayalam
അദ്ദേഹമില്ലാത്ത എന്റെ ജീവിതം എനിക്ക് സങ്കല്പ്പിക്കാന് കഴിയില്ല; ഞാന്‍ അവനുമായി വളരെയധികം അറ്റാച്ച്ഡ് ആണ് , ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ പറഞ്ഞത് !
അദ്ദേഹമില്ലാത്ത എന്റെ ജീവിതം എനിക്ക് സങ്കല്പ്പിക്കാന് കഴിയില്ല; ഞാന്‍ അവനുമായി വളരെയധികം അറ്റാച്ച്ഡ് ആണ് , ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ പറഞ്ഞത് !
ബോളിവുഡിലെ ഏറ്റവും പെര്‍ഫെക്ട് കപ്പിള്‍സ് ആയിരുന്നു ഹൃത്വിക് റോഷനും സുസന്നെ ഖാനും. വര്‍ഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹം കഴിച്ചത് ശ്രദ്ധേയമായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു . പാതി വഴിയില്‍ അവസാനിച്ച് പോവുന്നൊരു പ്രണയമായിരിക്കും ഇരുവരുടേതെന്ന് ആരും വിചാരിച്ചിരുന്നില്ല. അത്രത്തോളം പരസ്പരം മനസിലാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു.വിവാഹമോചനത്തിന് ശേഷവും വളരെ ബഹുമാനം കാത്തുസൂക്ഷിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നതും അതിന്റെ തെളിവാണ്. മക്കള്‍ക്ക് വേണ്ടി സുസന്നെയും ഹൃത്വിക്കും ഒരുമിച്ച് എത്തുന്നത് പതിവാണ്. അത് കുടുംബത്തിലെ എന്ത് ആഘോഷമാണെങ്കിലും മാറ്റമൊന്നുമില്ല.
ഇപ്പോള്‍ താരങ്ങള്‍ വേറെ ബന്ധങ്ങളിലേക്ക് കടന്നെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ആയിരുന്ന കാലത്ത് ഹൃത്വിക്കിനെ കുറിച്ച് സുസന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2000 ത്തിലാണ് സുസന്നെ ഖാനും ഹൃത്വിക് റോഷനും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2005 ല്‍ ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനൊപ്പം സുസന്നെ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്ന് ഹൃത്വിക് ഇല്ലാതെ തനിക്ക് ഈ ജീവിതവുമായി മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്നായിരുന്നു സുസന്നെ പറഞ്ഞത്. എന്നാല്‍ ഇന്ന് കാര്യങ്ങളൊക്കെ മാറിയെങ്കിലും അന്ന് ഹൃത്വിക്കിനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് സുസന്നെ തെളിയിച്ചു.
എന്ത് കാരണം ആയാലും ഹൃത്വിക്കിനൊപ്പം ഞാന്‍ ഇല്ലാത്ത ഒരു സമയം ഉണ്ടാകേണ്ടി വന്നാല്‍, എന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. അദ്ദേഹമില്ലാത്ത എന്റെ ജീവിതം എനിക്ക് സങ്കല്പ്പിക്കാന് കഴിയില്ല. ഞാന്‍ അവനുമായി വളരെയധികം അറ്റാച്ച്ഡ് ആണെന്നുമാണ് സുസന്നെ പറഞ്ഞത്. ഭര്‍ത്താവിനെ കുറിച്ച് സുസന്നെ അന്ന് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2000 ത്തിലാണ് ഹൃത്വിക്ക്- സുസന്നെ വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഹ്രെഹാന് റോഷന്, ഹൃദാന്‍ റോഷന് എന്നിങ്ങനെ രണ്ട് ആണ്മക്കളും ജനിച്ചു. എന്നാല്‍ 2013 ല്‍ പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചു. പിന്നീട് ഒത്തുകൂടിയതൊക്കെ മക്കള്‍ക്ക് വേണ്ടിയായിരുന്നു. വിദേശത്തേക്കും അല്ലാതെയുള്ള യാത്രകളിലൊക്കെ താരങ്ങള്‍ ഒരുമിച്ചെത്തി. 2020 ആദ്യ കൊവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍ ഇരുവരും ഫ്ളാറ്റില്‍ താമസിച്ചതും ശ്രദ്ധേയമായിരുന്നു.മക്കള്‍ ഹൃത്വിക്കിന്റെ കൂടെ ആയതിനാല്‍ സുസന്നെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ താമസിക്കാന്‍ എത്തുകയായിരുന്നു. അക്കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ നടന് തന്നെ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒന്നിക്കുകയാണെന്ന തരത്തില്‍ മുന്‍പ് പ്രചരിച്ച വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാനാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
about hrithik roshan
