Connect with us

അമ്പമ്പോ…പൊളി ; സിനിമാറ്റിക് സീരിയൽ കൂടെവിടെ ; ആത്മാർത്ഥ പ്രണയം ഋഷിയ്ക്കും സൂര്യയ്ക്കും ഇടയിൽ മാത്രമല്ല ; കൂടെവിടെ റേറ്റിങ്ങിൽ ഇനി തിളങ്ങും, തിളങ്ങണം!

Malayalam

അമ്പമ്പോ…പൊളി ; സിനിമാറ്റിക് സീരിയൽ കൂടെവിടെ ; ആത്മാർത്ഥ പ്രണയം ഋഷിയ്ക്കും സൂര്യയ്ക്കും ഇടയിൽ മാത്രമല്ല ; കൂടെവിടെ റേറ്റിങ്ങിൽ ഇനി തിളങ്ങും, തിളങ്ങണം!

അമ്പമ്പോ…പൊളി ; സിനിമാറ്റിക് സീരിയൽ കൂടെവിടെ ; ആത്മാർത്ഥ പ്രണയം ഋഷിയ്ക്കും സൂര്യയ്ക്കും ഇടയിൽ മാത്രമല്ല ; കൂടെവിടെ റേറ്റിങ്ങിൽ ഇനി തിളങ്ങും, തിളങ്ങണം!

മലയാള മിനിസ്‌ക്രീനിലെ സൂപർ ഹിറ്റ് സീനിനിമാറ്റിക് സീരിയൽ കൂടെവിടെ ഇപ്പോൾ തകർത്ത് വരുകയാണ്. അടുത്തിടെവരെ കൂടെവിടെ പ്രേക്ഷകരുടെ പരാതി സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമാണ് എല്ലായിപ്പോഴും ജയിക്കുന്നത്. പോസിറ്റീവ് കഥാപാത്രങ്ങൾ സീരിയലിൽ കുറവാണ്. അത്തരത്തിൽ നിരവധി പരാതികൾക്ക് ഇപ്പോൾ ഒരു മാറ്റം വന്നിട്ടുണ്ട്..

അതിൽ ഏറ്റവും ത്രില്ലിംഗ് ആയത് പോലീസ് സ്റ്റേഷൻ ഡി ജെ പാർട്ടി ആണ്. ഇതാദ്യമായിട്ടായിരിക്കാം മിനിസ്ക്രീൻ പ്രേക്ഷർക്ക് സീരിയലിലൂടെ ഇത്തരം ഒരു അനുഭവം. മുത്തേ പൊന്നേ പിണങ്ങല്ലേ… എന്ന് തുടങ്ങുന്ന പാട്ട് പാടി കേരളക്കരയുടെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് തുടക്കമെങ്കിലും മലയാളികള്‍ അരിസ്‌റ്റോ സുരേഷിന്റെ ആരാധകരായി മാറി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സുരേഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. അതോടെ അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട താരമായി.

ഇപ്പോൾ കൂടെവിടെയിലും സിനിമാറ്റിക് സ്റ്റൈലിൽ എത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ താരം എത്തിയപോലെ തന്നെയാണ് കൂടെവിടെ പോലീസ് സ്റ്റേഷനിലും അരിസ്റ്റോ സുരേഷ് എത്തിയിരിക്കുന്നത്.

ഇന്നലെ തന്നെ നിങ്ങൾ ഏഷ്യാനെറ്റിൽ അരിസ്റ്റോ സുരേഷും അൻഷിദയും ബിപിൻ ജോസും ഒന്നിച്ചുള്ള ഒരു വീഡിയോ കണ്ടുകാണണം.. ആ ആവേശമൊക്കെ സീരിയൽ കഥയിലും കാണാം… അരിസ്റ്റോ സുരേശേട്ടനെ പുത്തൻ പുതു വേഷത്തിൽ കണ്ടപ്പോൾ തന്നെ സന്തോഷം എന്നാണ് പ്രേക്ഷകർ പറയുന്നത്.

പിന്നെ പോലീസ് സ്റ്റേഷൻ മാത്രം വൈബ് ആയാൽ പോരല്ലോ? അതിലും അടിപൊളി വൈബ് മാളിയേക്കലിൽ ഉണ്ട്. ലക്ഷ്മി ആന്റിയും കുഞ്ഞി അങ്കിളും ആണ് വൈബ്,. പക്ഷെ ഈ പ്രണയം എന്നത് റിഷിയ്ക്കും സൂര്യയ്ക്കും മാത്രമല്ല , എന്നതും, കൂടി ഇന്ന് നിങ്ങൾക്ക് മനസിലാകും. അത് നമ്മുടെ കുഞ്ഞി അങ്കിളിലും ഉണ്ട് . ആരോടാ… നമ്മുടെ റാണിയമ്മയോട്…

സ്വയം പട്ടിണി കിടന്നാലും റാണിയമ്മയെ പട്ടിണിയ്ക്ക് ഇടാൻ ഒട്ടും തന്നെ നമ്മുടെ കുഞ്ഞി അങ്കിളിനു താല്പര്യം ഇല്ല. അതുപോലെ തന്നെ മറ്റു കുറച്ചു ഡയലോഗുകളും ഉണ്ട് . വാലിനു തീ പിടിച്ച പോലെ റാണിയമ്മ ഓടുന്ന ഓട്ടവും ഇന്നത്തെ പ്രൊമോയിൽ കാണാം .

ഇനി ഇന്നലത്തെ എപ്പിസോഡിനെ കുറിച്ച് ഞാൻ പറയേണ്ടല്ലോ.. ഇപ്പോഴുള്ള ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമാണ്. അതുപോലെ സാധാരണ സീരിയലിൽ നിന്നുള്ള ഒരു വ്യത്യാസം കൂടി കൂടെവിടേയ്‌ക്ക് പറയണം.. ഈ സമയത്ത് വേറെ സീരിയൽ ആയിരുന്നെങ്കിൽ പോലീസ് സ്റ്റേഷനിലും ,മേക്ക് ആപ്പും പട്ടുസാരിയും അല്ല്ങ്കിൽ തിളക്കമുള്ള സാരിയും ചുറ്റിയാകും ജയിലിൽ കിടക്കുക. എന്നാൽ സൂര്യയെ നിങ്ങൾ കണ്ടല്ലോ.. വളരെ നാച്ചുറൽ അഭിനയം അതുപോലെ ഉള്ള മേക്ക് അപ്പും .

പിന്നെ മറ്റൊരു കാര്യം സ്ത്രീ കഥാപാത്രങ്ങൾ കരയാനുള്ളതാണ് അല്ലെങ്കിൽ കുശുമ്പും കുന്നായ്‌മയും പറയാറുള്ളതാണ് എന്ന ഒരു മെസ്സേജും സീരിയലിൽ പൊതുവെ വിറ്റുപോകുന്നുണ്ട് . അതും ഇതിലില്ല..

പിന്നെ പോലീസ് സ്റ്റേഷൻ കുറച്ചു ഓവർ ആയില്ലേ എന്ന് പറഞ്ഞാൽ അത് എങ്ങും നടക്കാത്ത കാര്യമൊന്നുമല്ല. അടുത്തിടെ രാത്രി ചായ കുടിക്കാൻ വേണ്ടി പോയ കുറച്ചു പയ്യന്മാരെ പോലീസ് സാറന്മാർ വിളിച്ചിരുത്തി സൽക്കരിച്ചത് നമ്മുടെ കേരളത്തിലാണ്. വൈബ് ആസ്വദിക്കാൻ വേണ്ടി പോയ പിള്ളേരാ അതൊരു തെറ്റല്ലല്ലോ… അപ്പോൾ ഇന്നത്തെ അടിപൊളി എപ്പിസോഡ് കണ്ടേച്ചും വായോ…

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top