Connect with us

തിയേറ്ററിനെ ഇളക്കിമറിച്ച് മൈക്കിൾ, ഇത് 70കാരന്റെ ആറാട്ട്! മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം.. ഭീഷ്മ പര്‍വം പ്രേക്ഷക ആദ്യ പ്രതികരണം ഇങ്ങനെ

Malayalam

തിയേറ്ററിനെ ഇളക്കിമറിച്ച് മൈക്കിൾ, ഇത് 70കാരന്റെ ആറാട്ട്! മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം.. ഭീഷ്മ പര്‍വം പ്രേക്ഷക ആദ്യ പ്രതികരണം ഇങ്ങനെ

തിയേറ്ററിനെ ഇളക്കിമറിച്ച് മൈക്കിൾ, ഇത് 70കാരന്റെ ആറാട്ട്! മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം.. ഭീഷ്മ പര്‍വം പ്രേക്ഷക ആദ്യ പ്രതികരണം ഇങ്ങനെ

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മുഴുവന്‍ സീറ്റുകളില്‍ തീയറ്ററില്‍ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവു അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മേക്കിംഗുമാണ് പ്രശംസിക്കപ്പെടുന്നത്.

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘നിനക്ക് ഒന്നും അറിയാന്‍ പാടില്ലാത്ത ഒരു മൈക്കിളിനെ ഞാന്‍ കണ്ടിട്ടുണ്ട്’, ആ മൈക്കിളിനെ ഒളിപ്പിച്ചു വെച്ചു കൊണ്ട് അമല്‍ നീരദ് അഴിഞ്ഞാട്ടമാണ് ഭീഷ്മയുടെ ഒന്നാം പകുതി.

ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പേസ് കൊടുത്ത് തിരക്കഥ നട്ടെല്ലാക്കി അമല്‍ നീരദ് ഒരുക്കി വെച്ചിരിക്കുന്ന ചിത്രം മമ്മൂക്കയുടെ ആറാട്ട് ആണെന്നാണ് പ്രേക്ഷക പ്രതികരണം. സുഷിന്‍ ശ്യാമിന്റെ ബിജിഎം, ക്യാമറ, അമല്‍ നീരദ് ഡയറക്ഷന്‍ എല്ലാം മികച്ചത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിച്ചത്.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

More in Malayalam

Trending

Recent

To Top