Malayalam
കുറേക്കാലത്തിന് ശേഷം ആ പഴയ പൂര്‍ണിമയെ കണ്ടു ; കളുടെ കണ്ണിലൂടെയെന്ന ക്യാപ്ഷനോടെ പൂര്‍ണിമ പങ്കുവെച്ച് ഫോട്ടോ വൈറൽ!
കുറേക്കാലത്തിന് ശേഷം ആ പഴയ പൂര്‍ണിമയെ കണ്ടു ; കളുടെ കണ്ണിലൂടെയെന്ന ക്യാപ്ഷനോടെ പൂര്‍ണിമ പങ്കുവെച്ച് ഫോട്ടോ വൈറൽ!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും ഫാഷൻ ഡിസൈനറും , അവതാരകയുമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്
വൈറസിലൂടെയായി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു പൂര്‍ണിമ ഇന്ദ്രജിത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് താന്‍ തിരിച്ചെത്തുമെന്ന് നേരത്തെ പൂര്‍ണിമ പറഞ്ഞിരുന്നു. വൈറസിന് പിന്നാലെയായി തുറമുഖത്തിലും അഭിനയിച്ചിരുന്നു പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പൂര്‍ണിമയുടെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
സാരിയില്‍ അതീവ സുന്ദരിയായുള്ള ഫോട്ടോയാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. സാരിക്ക് ചേരുന്ന പൊട്ടും ആഭരണങ്ങളും നെറ്റിയിലൊരു കറുത്ത പൊട്ടും ചന്ദനക്കുറിയും ചേര്‍ന്നതോടെ പൂര്‍ണിമയുടെ ലുക്ക് മാറുകയായിരുന്നു. കുറേക്കാലത്തിന് ശേഷം ആ പഴയ പൂര്‍ണിമയെ ഒന്ന് കണ്ടുമുട്ടിയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സാരിയില്‍ സൂപ്പറായെന്ന കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. ശാലീന സുന്ദരി, സാരിയാണ് പൂര്‍ണിമയ്ക്ക് ചേരുന്ന വേഷമെന്നും ആരാധകര്‍ പറയുന്നു.
മകളുടെ കണ്ണിലൂടെയെന്ന ക്യാപ്ഷനോടെയായാണ് പൂര്‍ണിമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയെടുത്തത് പ്രാര്‍ത്ഥനയാണെന്നും പൂര്‍ണിമ വ്യക്തമാക്കിയിരുന്നു. ഏറ്റവും നല്ല ഫോട്ടോയാണ് ഞാനെടുത്തത് എന്നായിരുന്നു പ്രാര്‍ത്ഥനയുടെ കമന്റ്. അത് ശരിയാണെന്നായിരുന്നു ആരാധകരും പ്രാര്‍ത്ഥനയോട് പറഞ്ഞത്.
എന്നാ അഴക് എന്ന കമന്റുമായാണ് പ്രിയ മോഹന്‍ എത്തിയത്. പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹനും നേരത്തെ അഭിനയരംഗത്ത് സജീവമായിരുന്നു. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു പ്രിയ. ഒരു ഹാപ്പി ഫാമിലി യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും.
ഫാഷനില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ് പൂര്‍ണിമ. മോഡേണ്‍ വേഷവും നാടന്‍ ലുക്കും ഒരുപോലെ പരീക്ഷിക്കാറുണ്ട് താരം. നേരത്തെ തന്നെ ഫാഷനും ഡിസൈനിംഗും ഇഷ്ടമായിരുന്നുവെന്നും സ്വന്തമായി ബോട്ടീക് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, ആ ആഗ്രഹത്തിന് ഇന്ദ്രനും കൂട്ടുനിന്നതോടെയാണ് പ്രാണ തുടങ്ങിയതെന്നും പൂര്‍ണിമ പറഞ്ഞിരുന്നു.
about poornima indrajith
