Connect with us

സൗഭാഗ്യ വെങ്കിടേഷ് ആശുപത്രിയിൽ…. എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് താരപുത്രി, ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്! കണ്ണ് നിറയുന്ന വാക്കുകൾ! പ്രാർത്ഥനയോടെ ആരാധകർ

Malayalam

സൗഭാഗ്യ വെങ്കിടേഷ് ആശുപത്രിയിൽ…. എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് താരപുത്രി, ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്! കണ്ണ് നിറയുന്ന വാക്കുകൾ! പ്രാർത്ഥനയോടെ ആരാധകർ

സൗഭാഗ്യ വെങ്കിടേഷ് ആശുപത്രിയിൽ…. എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് താരപുത്രി, ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്! കണ്ണ് നിറയുന്ന വാക്കുകൾ! പ്രാർത്ഥനയോടെ ആരാധകർ

സോഷ്യൽമീഡിയയിലെ വൈറൽ താരദമ്പതികളാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും. അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് സൗഭാഗ്യ. ഇക്കഴിഞ്ഞ നവംബറിലാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ താരപുത്രി പങ്കുവെക്കാറുണ്ട്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്.

ആദ്യത്തെ പ്രസവമാണെന്നതിന്റെ ഭയമൊന്നുമില്ലാതെ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഫോട്ടോകൾ പകർത്തിയും റീൽസുകൾ ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് സൗഭാഗ്യ ഗർഭകാലം ആഘോഷമാക്കിയത്. ഗർഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെ മറികടന്ന് ഗർഭകാലം ആസ്വദിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു

സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ എല്ലാ വിശേഷങ്ങളും ആരധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു വിഷമവാർത്തയാണ് പങ്കിട്ടത്. സൗഭാഗ്യ ഇപ്പോൾ തിരുവന്തപുരത്തെ ജി ജി ഹോസ്പിറ്റലിൽ അഡ്മിറ്റായെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്

admittted in gg hospital for a surgery. will be back soon. miss me for a week .need your prayers എന്നാണ് സൗഭാഗ്യ കുറിച്ചത്. ഇനി ഒരാഴ്ചത്തേക്ക് ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ടാവില്ലെന്ന് സൗഭാഗ്യ തന്നെ ആരാധകരെ അറിയിച്ചിരിക്കുക്കുകയാണ്. ഒരാഴ്ച തന്നെ കണ്ടില്ലെങ്കിൽ ആരാധകർ അന്വേഷിക്കുമെന്നാണ് സൗഭാഗ്യ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. എനിയ്ക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണമെന്നും, എന്നെ മിസ് ചെയ്യണമെന്നതുമൊക്കെ സൗഭാഗ്യ ആരാധകരുമായി പങ്കിട്ടത്. സർജറിയ്ക്ക് മുൻപിട്ട സ്റ്റോറിയാണെന്ന് ഇതിലൂടെ വ്യക്തമാണ്

അടുത്തിടെയായിരുന്നു സൗഭാഗ്യയ്ക്കും മകൾക്കും കോവിഡ് ബാധിച്ചത്. തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചതിനെ കുറിച്ചും ആ അവസ്ഥ തരണം ചെയ്തത് പോയതിനെ കുറിച്ചും സൗഭാഗ്യ വീഡിയോ പങ്കിട്ടിരുന്നു. എനിക്ക് കൊവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചു. ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനി. ആദ്യത്തെ രണ്ട് ദിവസം പറഞ്ഞറിയിക്കാനാവാത്ത ക്ഷീണമായിരുന്നു. നാല് ദിവസം ഒക്കെ ആയപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയിരുന്നത്. പാല് കൊടുക്കുമ്പോൾ ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് ഞാൻ ഇരുന്നിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വരികയായിരുന്നു. പക്ഷെ അവൾക്ക് പനി ആരംഭിച്ചപ്പോഴേക്കും ഞാൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിൽ അവളെ ശുശ്രൂഷിച്ച് തുടങ്ങിയിരുന്നു. അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടന്ന് കുറഞ്ഞു. അപ്രതീക്ഷിതമായാണ് കൊവിഡ് ബാധിച്ചത്. അതിനാൽ ഡാൻസ് ക്ലാസ് അടക്കം നിർത്തിവെച്ചിരിക്കുകയാണെന്നായിരുന്നു സൗഭാഗ്യ വിഡിയോയിൽ പറഞ്ഞത്. കോവിഡ് വന്നതിന് പിന്നാലെയാണ് ഇപ്പോൾ സൗഭാഗ്യ സർജറിയ്ക്ക് വിധേയമായത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top