തന്റെ അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മാറുകയായിരുന്നു സായി വിഷ്ണു. വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് സായി വിഷ്ണു ബിഗ് ബോസില്‍ മുന്നേറിയത്. തുടക്കത്തില്‍ ആര്‍ക്കും ഇഷ്ടമില്ലാതിരുന്ന താരം പിന്നീട് എല്ലാവരുടെയും പ്രിയങ്കരനായി മാറി. വിമര്‍ശകരെ പോലും കയ്യടിപ്പിക്കുന്ന പ്രകടനമാണ് അവസാന നിമിഷത്തില്‍ താരം കാഴ്ച വെച്ചിരുന്നത്.
മോഡല്‍, നടന്, വിജെ എന്നിങ്ങനെ പല മേഖലകളിലും പ്രവര്‍ത്തിച്ചിരുന്ന സായി വിഷ്ണു മൂന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് താരം ശ്രദ്ധേയനാവുന്നത്. മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച സായി പരിമിതികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നാണ് കരിയര്‍ ആരംഭിച്ചത്.
പുറത്ത് വലിയൊരു ആരാധക പിന്‍ബലം നേടിയെടുക്കാനും സായി വിഷ്ണുവിന് സാധിച്ചിരുന്നു. ഓസ്കാര്‍ എന്ന സ്വപ്നത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താനെന്നാണ് ബിഗ് ബോസില്‍ എത്തിയപ്പോള്‍ നടന് പറഞ്ഞത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജന്മദിനത്തെ കുറിച്ച് സൂചിപ്പിച്ച എത്തിയിരിക്കുകയാണ് താരം. ഒരു സന്ദേശം നല്കി കൊണ്ടാണ് താരം ഇന്ന് പിറന്നാള്‍ ആണെന്നുള്ള കാര്യം കുറിച്ചത്.
‘ഒരാള്‍ക്ക് ഏറ്റവും ആഴമേറിയ കാത്തിരിപ്പും, ഏറ്റവും സ്നേഹത്തോടെയുള്ള സ്വീകരണവും നല്കുന്ന നായ്ക്കുട്ടി. വിശക്കുന്ന വയറിലും പൊട്ടിച്ചിരിച്ചു തമാശ പറയുന്നോര്. അവനവനിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രം, സ്വപ്നത്തിന് വേണ്ടി പട പൊരുതുന്നോര്. ചതിക്കപ്പെട്ട പ്രണയത്തെ പോലും, പക ആക്കാതെ, കവിത ആക്കുന്നോര്‍. മുന്‍പേ നടന്നോര് വഴിയേ വരുന്നോര്‍ക്കായി കാത്തുവെച്ച അനുഭവങ്ങളുടെ ഗന്ധം പേറുന്ന പുസ്തകത്താളുകള്‍. മരണത്തിന് പോലും ആത്മാഭിമാനത്തെ തോല്പിക്കാന് പറ്റില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്ന മുദ്രാവാക്യം വിളിക്കുന്ന മുഷ്ടികള്‍.
സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ആശയങ്ങള്‍. കാലത്തിനു നമ്മോട് പറയാന്‍ ഉള്ളത്, കാഴ്ചകളിലൂടെ പറയുന്ന തിരിച്ചറിവിന്റെ യാത്രകള്‍. നമ്മളെ ഇനിയും നല്ല നമ്മളാക്കാന്‍ വേണ്ടിയുള്ള പരാജയങ്ങള്‍. നമ്മുടെ കണ്ണിലെ സന്തോഷം കാണാന്‍, കയ്യില്‍ ഒന്നും ഇല്ലാതിരുന്നിട്ടും കടം വാങ്ങി പോലും കൈക്കുമ്പിള്‍ നിറച്ച് കൊണ്ട് വരുന്ന നിസ്വാര്‍ത്ഥ സ്നേഹങ്ങള്‍. കാതിലൂടെ ആത്മാവിലേക്ക് നിറയുന്ന അത്ഭുതമാകുന്ന സംഗീതം.
കലയിലൂടെ തീര്‍ക്കുന്ന വിപ്ലവങ്ങള്‍. ഓട്ടപ്പാച്ചിലില്‍ ഇടയ്ക്ക് നമുക്കായി മാത്രം പെയ്യുന്ന മഴ. എല്ലാത്തിലുമുപരിയായി ജീവിതമെന്നാല്‍ ഏറ്റവും മനോഹരമായി ജീവിക്കുക എന്നത് മാത്രമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍. ഈ ഭൂമി അതിസുന്ദരമാണ്. അത് നമ്മുടെ ഉള്ളത്തിന്റെ പ്രതിഫലനമാണ്. എന്നിലേക്ക് കോരി ചൊരിയുന്ന സ്നേഹത്തിന് നന്ദി, ആശംസകള്‍ക്ക് നന്ദി. ഇന്നാണ് പിറന്നാള്‍… എന്നും സായി വിഷ്ണു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
പുതിയ പ്രൊജക്ടുകളുടെ ഭാഗമായി സായി വിഷ്ണുവിനെ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍.
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ...