Connect with us

മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ സുമിത്ര എന്ന പുണ്യജന്മം; സ്വന്തം അമ്മായിയമ്മയെ നന്നാക്കിയിട്ട് പോരെ ഇതൊക്കെ ; കൈവിട്ട് രോഹിത്ത്; കുടുംബവിളക്ക് പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു!

Malayalam

മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ സുമിത്ര എന്ന പുണ്യജന്മം; സ്വന്തം അമ്മായിയമ്മയെ നന്നാക്കിയിട്ട് പോരെ ഇതൊക്കെ ; കൈവിട്ട് രോഹിത്ത്; കുടുംബവിളക്ക് പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു!

മഹേന്ദ്രനെ മര്യാദ പഠിപ്പിക്കാൻ സുമിത്ര എന്ന പുണ്യജന്മം; സ്വന്തം അമ്മായിയമ്മയെ നന്നാക്കിയിട്ട് പോരെ ഇതൊക്കെ ; കൈവിട്ട് രോഹിത്ത്; കുടുംബവിളക്ക് പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു!

മലയാളത്തിലെ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും റേറ്റിങ് ഉള്ള പരമ്പര അതാണ്, കുടുംബവിളക്ക്.. എന്നാൽ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വളരെ മോശം അഭിപ്രായമാണ് വരുന്നത്. അതിനു കാരണം സുമിത്രയുടെ നന്മ മരം രീതിയും ഏതുനേരവും കരഞ്ഞു വിഷമിച്ചുള്ള മുഖവുമാണ്. എന്നാൽ, പഴയതിലും സുമിത്ര ഒരുപാട് മാറിയിട്ടില്ലേ…?

ഇപ്പോഴിതാ കഥ മറ്റുകുറെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുകയാണ്. അതായത് ദുബായ് ഓഫർ മുന്നിൽ കിടക്കുമ്പോൾ മഹേദരനു എതിരെ നേരിട്ടൊരു യുദ്ധം ചെയ്യാനാണ് സുമിത്ര ശ്രമിക്കുന്നത്. അയ്യപ്പൻ നായരുടെ വിഷയം സുമിത്ര ഏറ്റെടുക്കുന്നതിലൂടെ അവരെയും അതുപോലെ വീടും സ്വത്തും നഷ്ട്ടമായവരെയും രക്ഷിക്കാൻ ആണ് ശ്രമിക്കുന്നത്.

എന്നാൽ, രോഹിത് ഇതിനെ ശക്തമായി തടയുന്നുണ്ട്. പകരം ഇപ്പോൾ അച്ചാച്ചനും ശ്രീയും വരെ സുമിത്രയുടെ ഈ പ്രവർത്തിയെ ന്യായീകരിക്കുകയും കൂടെ നിൽക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തപ്പോൾ രോഹിത് എതിർക്കുകയാണ്.

രോഹിത്തിന്റെ ആ എതിർപ്പ് സ്നേഹമാണ്. സുമിത്രയെ മാത്രം സ്നേഹിക്കുന്നതുകൊണ്ട് ആണ് രോഹിതിന് അങ്ങനെ ചിന്തിക്കേണ്ടി വരുന്നത്. പിന്നെ സുമിത്ര അല്പം ഓവർ നന്മ മരം ആകുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. പക്ഷെ സുമിത്രയുടെ ആറ്റിട്യൂട് അങ്ങനെ ആണ്. പെട്ടന്നൊരു ദിവസം അത് മട്ടൻ സാധിക്കില്ലലോ..

പിന്നെ ഉടനെ ഒരു മാറ്റം പ്രതീക്ഷിക്കാം. അതായത്. സുമിത്ര ഇതുവരെ ദുബായ് പോകുന്നതിനെ കുറിച്ച് ഒരു തീരുമാനം പറഞ്ഞിട്ടില്ല. പോകില്ല എന്നും പറഞ്ഞിട്ടില്ല. പിന്നെ ഇന്ന് ശ്രീയും രോഹിതും ഇരുന്നു സംസാരിക്കുന്ന ഒരു സീൻ വരുന്നുണ്ട്.. അത് കണ്ടപ്പോൾ ഉറപ്പായും അടുത്ത ആഴ്ച സുമിത്ര ദുബായിൽ പോകുന്നതിൽ അനുകൂലമായിട്ട് തന്നെ തീരുമാനം എടുക്കും എന്ന് തോന്നുന്നു.

അങ്ങനെ ആണെങ്കിൽ ആ യാത്ര സുമിത്രയ്ക്ക് ഒരു മാറ്റത്തിലേക്ക് ഉള്ള തുടക്കമാകും. മാറ്റം എന്നുവച്ചാൽ ഉറപ്പായും സുമിത്ര എന്ന വീട്ടമ്മയ്ക്ക് ഒരു മേക്ക് ഓവർ വരണം.. അപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ കഥ മാറും. ഏതുനേരവും വാടിത്തളർന്ന ആ മുഖം ഒന്ന് മാറണം..

സിനിമാ താരം കൂടിയായ മീര വാസുദേവനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയിലെ നായിക. മീരയുടെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടുകൾ കണ്ടിട്ടുള്ളവർക്ക് അറിയാം… ആ മീര വാസുദേവ് അല്ലല്ലോ കുടുംബവിളക്കിലെ സുമിത്ര. എന്നാൽ സുമിത്ര കുറേക്കൂടി മേഡേൺ ആകണം എന്നാകാം പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

മഞ്ജു വാര്യരുടെ ഹൌ ഓൾഡ് ആർ യു പോലെ അതിലെ മഞ്ജുവിന്റെ ലൂക്കാണ് ഇപ്പോഴും സുമിത്രയ്ക്കുള്ളത് . ഇനി സുമിത്ര നിയമപരമായി നീങ്ങുമ്പോൾ ദുബായ് പോക്ക് വഴിയാധാരമാകുമോ ? എന്നാൽ പിന്നെ ആകക്കുളമാകും.

about kudumbavilakku

More in Malayalam

Trending

Recent

To Top