Malayalam
രാത്രി മുഴുവൻ കെ പി എ സി ലളിതയെ ഒറ്റയ്ക്കാകാതെ കൂട്ടിരുന്നു, വിളക്ക് അണയാതെ ഉറങ്ങാതെ നടിയ്ക്ക് അരികിൽ….കാഴ്ച താങ്ങാനാവില്ല! ആ നടി ഇവിടെയുണ്ട്.. ആരാണെന്നല്ലേ..ഈ നല്ല മനസിന് കൊടുക്കാം ഒരു സല്യൂട്ട്
രാത്രി മുഴുവൻ കെ പി എ സി ലളിതയെ ഒറ്റയ്ക്കാകാതെ കൂട്ടിരുന്നു, വിളക്ക് അണയാതെ ഉറങ്ങാതെ നടിയ്ക്ക് അരികിൽ….കാഴ്ച താങ്ങാനാവില്ല! ആ നടി ഇവിടെയുണ്ട്.. ആരാണെന്നല്ലേ..ഈ നല്ല മനസിന് കൊടുക്കാം ഒരു സല്യൂട്ട്
മലയാള സിനിമയുടെ എല്ലാമെല്ലാമായ കെപിഎസി ലളിതയെ കേരളക്കര യാത്രയാക്കിയിരിക്കുകയാണ്. അസുഖബാധിതയായ കഴിഞ്ഞിരുന്ന നടി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. വാര്‍ത്തയറിഞ്ഞത് മുതല്‍ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടെയും ആരാധകാരുടെയും പ്രവാഹമായിരുന്നു. അര്‍ദ്ധരാത്രിയില്‍ തന്നെ പ്രിയ നടിയെ കാണാന്‍ മോഹന്‍ലാലും ദിലീപും കാവ്യ മാധവനും തുടങ്ങി നിരവധി താരങ്ങളാണ് എത്തിയത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സിനിമ മേഖലയിലുള്ളവർക്ക് പുറമേ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ എല്ലാം തന്നെ ഇവരെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി തടിച്ചുകൂടിയിരുന്നു. ഈ അവസരത്തിൽ സോഷ്യൽ മീഡിയ വാഴ്ത്തുന്നത് ഒരു കലാകാരിയെ ആണ്.
രാത്രി മുഴുവൻ ലളിത ചേച്ചിയെ ഒറ്റയ്ക്കാകാതെ രാത്രി മുഴുവൻ കൂട്ടിരുന്നു, വിളക്കിൽ എണ്ണ തീരുമ്പോൾ അണയാതെ നോക്കി നിന്നു എണ്ണ വീണ്ടും ഒഴിച്ച് കൊണ്ടിരുന്നു.ഈ കലാകാരി ആരെന്ന് അറിയണ്ടേ.വേറെ ആരുമല്ല സരയു. മലയാള സിനിമയിൽ ചുരുക്കം ചില സിനിമകളിലൂടെ ജനശ്രദ നേടിയ താരം.ഓരോ മലയാളി പ്രേക്ഷകരും പറയുകയാണ് നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ് എന്ന്.കൂടാതെ വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങളെ എന്നും ഇതുപോലെ കാത്തുസൂക്ഷിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രേക്ഷകർ പറയുന്നു.സരയുവിന്റെ ഈ നല്ല മനസിന് കൊടുക്കാം ഒരു സല്യൂട്ട്.
ദിലീപിനും കാവ്യയ്ക്കും പിന്നാലെ മോഹന്‍ലാലും കെപിസിസി ലളിതയുടെ അവസാനമായി കാണാന്‍ രാത്രിയില്‍ തന്നെ വീട്ടിലെത്തിയിരുന്നു. ദുഃഖ സൂചകമായി മോഹന്‍ലാലും കറുപ്പു വസ്ത്രത്തില്‍ ആയിരുന്നു എത്തിയത്. മാടമ്പി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന് സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
ഫഹദ് ഫാസില്‍, ബാബുരാജ്, സംവിധായകന് ബി ഉണ്ണികൃഷ്ണന്, ടിനി ടോം, മഞ്ജു പിള്ള തുടങ്ങി വമ്പന്‍ താരങ്ങളാണ് രാത്രിയില്‍ തന്നെ നടിയുടെ വീട്ടിലേക്ക് എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി രാവിലെയാണ് എത്തിയത്. വെള്ള വസ്ത്രം ധരിച്ച് രാവിലെ തന്നെ വീട്ടിലേക്ക് എത്തിയ താരം കെപിഎസി ലളിതയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് പോയത്.
ഇത്ര പെട്ടെന്ന് പോവേണ്ട ആള് ആയിരുന്നില്ല കെപിഎസി ലളിത എന്നാണ് എല്ലാവരും പറയുന്നത്. അത്രയധികം അനശ്വരമാക്കിയ വേഷങ്ങളിലൂടെ അവര്‍ ഇനിയും ജീവിക്കും. അഞ്ഞുറോളം സിനിമകളിലൂടെ വിസ്മയ പ്രകടനം കാഴ്ച വെച്ച നടിയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് കേരളക്കര ഒന്നടങ്കം എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ലളിത അഭിനയിച്ച സിനിമകളിലെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളുമൊക്കെ ഇപ്പോഴും നിറഞ്ഞ് കൊണ്ടിരിക്കുകയാണ്
