Malayalam
2019 ഡിസംബറിലാണ് ഞങ്ങള്‍ അവസാനമായി കാണുന്നത്, പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ് ഉണ്ടായത്…അമ്പിളി എന്നെ കണ്ടതും കെട്ടിപ്പിടിച്ചു..പഴയ അമ്പിളി അല്ല ഇപ്പോള്‍! ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
2019 ഡിസംബറിലാണ് ഞങ്ങള്‍ അവസാനമായി കാണുന്നത്, പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ് ഉണ്ടായത്…അമ്പിളി എന്നെ കണ്ടതും കെട്ടിപ്പിടിച്ചു..പഴയ അമ്പിളി അല്ല ഇപ്പോള്‍! ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
സീത സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി ഒന്നിച്ച് അഭിനയിക്കുന്ന സമയത്താണ് നടി അമ്പിളി ദേവിയും ആദിത്യന് ജയനും വിവാഹിതരാവുന്നത്. പിന്നാലെ പല അഭിമുഖങ്ങളിലൂടെയും വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍ മനസ് തുറന്നിരുന്നു. എന്നാൽ ആവിവാഹത്തിന് അധിക നാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇരുവരുടേയും രണ്ടാം വിവാഹവും വേര്‍പിരിയലുമൊക്കെ കേരളക്കര വലിയ രീതിയില്‍ ചർച്ച ചെയ്തു
ഇതിനിടയില്‍ അമ്പിളിയെയും ആദിത്യനെ കുറിച്ചും തുറന്ന് പറഞ്ഞ് നടി ജീജ സുരേന്ദ്രനും എത്തിയിരുന്നു. ജീജയുടെ വാക്കുകള്‍ വൈറലായതോടെ ഇതില്‍ വിശദീകരണം നല്കി കൊണ്ട് താരങ്ങളുമെത്തി. പിന്നീട് ജീജയും അമ്പിളി ദേവിയും പിണക്കത്തിലായെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ നടിയിപ്പോള്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം അമ്പിളി ദേവിയെ കണ്ട സന്തോഷവും ജീജ പങ്കുവെച്ചു.
ഞാനൊരു സന്തോഷ വാര്‍ത്ത പറയാന്‍ പോവുകയാണ് എന്നും പറഞ്ഞാണ് നടി ജീജ സുരേന്ദ്രന് എത്തിയത്. മെഗാസീരിയലുകളും സിനിമയുമൊക്കെ ചെയ്യുന്നുണ്ട്. അതിനൊപ്പം തലവര എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ എനിക്ക് ഒട്ടും പരിചയമില്ലാത്ത സന്തോഷ് സുരേഷ് എന്ന ആള് വിളിച്ചു. അതിലൊരു അപ്പച്ചി കഥാപാത്രമാണ് എന്റേത്. അതൊന്ന് മേഡം ചെയ്ത് തന്നിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ വര്‍ക്കിന് വേണ്ടി കാത്തിരിക്കുകയാണല്ലോ.
അപ്പച്ചി കഥാപാത്രം ഞാന്‍ മുന്‍പും ചെയ്തിട്ടുണ്ട്. എന്റെ പ്രായത്തിന് ചേരുന്ന വേഷമാണത്. താന്‍ അഭിനയിക്കുന്ന പളുങ്ക് എന്ന സീരിയലുമായി ക്ലാഷ് ആവാതിരുന്നാല്‍ നന്നായിരുന്നു എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അങ്ങനെ ദിവസം തീരുമാനിച്ചു. എന്നാല്‍ ആ ദിവസം പറ്റില്ല, മറ്റൊരു ദിവസത്തേക്ക് മാറ്റിക്കോട്ടേ എന്ന് ചോദിച്ച് കൊണ്ട് വിളിച്ചു. അന്നെനിക്ക് ഫ്രീ ആയത് കൊണ്ട് കുഴപ്പിമില്ലെന്നും ഞാന്‍ പറഞ്ഞു. ആദ്യം നിശ്ചയിച്ച ദിവസം ഷൂട്ട് ചെയ്യാന്‍ പറ്റാത്തത് അമ്പിളി ദേവിയ്ക്ക് ഒഴിവില്ലാത്തത് കൊണ്ടാണെന്നും അവര്‍ തുമ്പപ്പൂവ് എന്ന സീരിയലിന്റെ തിരക്കിലായതാണ് കാരണമെന്നുമാണ് സംവിധായകന് പറഞ്ഞത്.
അമ്പിളി ദേവിയാണോ നായിക എന്ന് ചോദിച്ചു. അതേ എന്നാണ് പറഞ്ഞത്. സംവിധായകന് തന്നെയാണ് നായകനായി അഭിനയിക്കുന്നതും. അദ്ദേഹത്തിന്റെ ഭാര്യയുടെ റോളിലാണ് അമ്പിളി എത്തുന്നത്. അമ്പിളി ദേവിയുടെ അപ്പച്ചിയുടെ വേഷമാണ് ഞാന്‍ ചെയ്യേണ്ടത്. ഇത് കേട്ടതോടെ എനിക്ക് ഒത്തിരി സന്തോഷമായി. കാരണം കുറേ കാലമായി അമ്പിളി ദേവിയയെയും മക്കളെയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. പക്ഷേ കാണാന്‍ പറ്റിയില്ല. ഈ ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ കണ്ടു. അമ്പിളി എന്നെ കണ്ടതും കെട്ടിപ്പിടിച്ചു. അമ്പിളിയുടെ കാര്‍ വന്നപ്പോള്‍ തന്നെ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ പറ്റുന്നില്ലായിരുന്നു.
2019 ഡിസംബറിലാണ് ഞങ്ങള്‍ അവസാനമായി കാണുന്നത്. പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ് ഉണ്ടായത്. പക്ഷേ ഞാനും അമ്പിളിയും തമ്മിലുള്ള ആത്മാര്‍ഥ ബന്ധം മനസിലാക്കിയവര്‍ ചുരുക്കമാണ്. ഞങ്ങള്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. കാണാന്‍ സാധിച്ചത് ഇപ്പോഴാണ്. സ്നേഹം പങ്കിടുകയായിരുന്നില്ല, സ്നേഹം ആസ്വദിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. പാവം കുട്ടി, എന്നെ കെട്ടിപ്പിടിച്ച് ഒത്തിരി കാര്യങ്ങള്‍ മനസ് സംസാരിച്ചു. രണ്ട് മക്കളെയും അച്ഛനെയും അമ്മയെയും കണ്ടു. പഴയ അമ്പിളി അല്ല ഇപ്പോള്‍. വളരെ പക്വതയുള്ള ആളാണ്. ലോകവിവരം ഇപ്പോഴാണ് കിട്ടിയതെന്ന് അവളുടെ സംസാരത്തില്‍ നിന്നും വ്യക്തമായി.
പണ്ട് കുഞ്ഞ് കുട്ടികളുടെ സ്വഭാവമായിരുന്നു അവള്‍ക്ക്. അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കും, അഭിനയിച്ച് തിരിച്ച് വരും, പിന്നെ ഡാന്‍സും പാട്ടുമൊക്കെയായിട്ടുള്ള അവളുടെ ലോകത്തേക്ക് പോവും. ഇപ്പോള്‍ മക്കളുടെ കൂടെയും പുറംലോകത്തേക്കും ഒക്കെ അവളെത്തി. അവസാന കാലത്താണ് തനിക്ക് ബുദ്ധി വന്നതെന്ന് അമ്പിളി പറഞ്ഞിരുന്നു. ഇതൊക്കെ പറയാനാണ് ഞാന്‍ വന്നത്. അമ്പിളി ദേവിയും ഞാനും പിണക്കത്തിലാണെന്ന് ഒരുപാട് പേര്‍ക്ക് തോന്നിയിരുന്നു. എനിക്കും അമ്പിളിയ്ക്കും പിണങ്ങാന്‍ അറിയില്ല. ജീവിതാവസാനം വരെ ഞങ്ങളുടെ സ്നേഹം ഉണ്ടാവുമെന്നും ജീജ സുരേന്ദ്രന് പറയുന്നു.
