മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറോഷൻ ചെയ്യാൻ പോയി, പിന്നെ ഈ മറുക് എടുത്ത് കളയണ്ട എന്ന് തീരുമാനിച്ചു ;കാരണം വെളുപ്പെടുത്തി പറഞ്ഞ് രശ്മി അനിൽ!
മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറേഷന് ചെയ്യാന്‍ പോയി, പിന്നെ ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന് കാരണം ഇത്
മൂക്കിന് മുകളിലെ കറുത്ത മറുക് ഓപ്പറോഷൻ ചെയ്യാൻ പോയി, പിന്നെ ഈ മറുക് എടുത്ത് കളയണ്ട എന്ന് തീരുമാനിച്ചു കാരണം ഇത് തുറന്ന് പറഞ്ഞ് രശ്മി അനില്‍ രശ്മി അനിൽ
നിറഞ്ഞ ചിരിയോടെ മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് രശ്മി അനില്‍. ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി നില്ക്കുന്ന താരമാണ്.
കുട്ടപ്പന്‍ച്ചേട്ടന്റെ ഫോട്ടോ ഉണ്ടോ.. ഇല്ലാ എന്ന് പറയുന്ന ഡയലോഗ് കേട്ടാല്‍ പിന്നെ രശ്മി അനില്‍ എന്ന നടിയ്ക്ക് വേറെ ആമുഖങ്ങള്‍ ആവശ്യമില്ല. എന്നാല്‍ അതിനപ്പുറം മറ്റൊരു ഐഡന്റിറ്റി മാര്‍ക്ക് കൂടെ രശ്മിയ്ക്ക് ഉണ്ട്, മൂക്കിലെ മറുക്. പലരും തന്നെ തിരിച്ചറിയുന്നത് ഈ മറുക് വച്ചാണ് എന്ന് രശ്മി പറയുന്നു. എന്നാല്‍ ആ മറുക് എടുത്ത് കളയാന്‍ രശ്മി ഒരിക്കല്‍ തീരുമാനിച്ചിരുന്നുവത്രെ.
സ്കിറ്റുകളിലൂടെയാണ് എന്നെ പലര്‍ക്കും പരിചയം. അതുകൊണ്ട് തന്നെ അതിലെ കഥാപാത്രങ്ങളായിട്ടാണ് അറിയപ്പെടുന്നത്. രശ്മി അനില്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആര്‍ക്കും മനസ്സിലാവില്ല. എന്നാല്‍ മൂക്കിന് മുകളില്‍ മറുകുള്ള രശ്മി എന്ന് പറഞ്ഞാല്‍ പെട്ടന്ന് തിരിച്ചറിയാം. പല സ്കിറ്റുകളിലും ഞാൻ മറുക് ഒരു വിഷയമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍ ആ മറുക് എടുത്ത് കളയാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ ചെറിയൊരു ഓപ്പറേഷന് വേണ്ടി വരും. കുറച്ച് ഗ്രോത്ത് ഉണ്ട്. അതിന് വേണ്ട് ബ്ലഡ്ഡ് ടെസ്റ്റ് ചെയ്തു വരാന്‍ പറഞ്ഞു. അന്ന് തന്നെ അത് കീറി എടുക്കാം എന്നാണ് പറഞ്ഞിരുന്നത്.
അങ്ങനെ ബ്ലെഡ് ടെസ്റ്റ് ചെയ്യാന്‍ വേണ്ടി ലാബിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ഉണ്ട് ഒരുപാട് ആളുകള്‍ അങ്ങോട്ടേക്ക് ഓടി വരുന്നു. എന്നെ കാണാനായിരിയ്ക്കും എന്ന് ഏട്ടന് പറഞ്ഞിട്ട് ഞാന്‍ വിശ്വസിച്ചില്ല. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചോദിച്ചു എന്താ, എന്താ പ്രശ്നം. ‘അകത്ത് ഇരിക്കുന്നത് മൂക്കിന് മുകളില്‍ മറുക് ഉള്ള ഒരാളാണോ’ അതെ എന്ന് മറുപടി വന്നു.
അന്ന് ഞങ്ങള്‍ തീരുമാനിച്ചു ഇനി ഈ മറുക് എടുത്ത് കളയേണ്ട എന്ന്. പിന്നീട് മറുക് എടുക്കുന്നില്ലേ എന്ന് ചോദിച്ച് ഡോക്ടര്‍ വളിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് അവിടെ നിന്നോട്ട് എന്ന് ഞാന്‍ പറയും- രശ്മി പറഞ്ഞു.
about reshmi anil
