Connect with us

എല്ലാം വളരെപ്പെട്ടന്ന് സംഭവിക്കുന്നു; വീണ്ടും തേഞ്ഞൊട്ടി ജഗന്നാഥൻ ; അപകടം സംഭവിക്കുന്നത് സൂര്യയ്ക്ക് തന്നെ ;കളികൾ മാറിമറിയുന്നു; മിത്രയെ മുൻനിർത്തി അടുത്ത കളിയ്ക്ക് റാണി; കൂടെവിടെ വമ്പൻ ട്വിസ്റ്റ്!

Malayalam

എല്ലാം വളരെപ്പെട്ടന്ന് സംഭവിക്കുന്നു; വീണ്ടും തേഞ്ഞൊട്ടി ജഗന്നാഥൻ ; അപകടം സംഭവിക്കുന്നത് സൂര്യയ്ക്ക് തന്നെ ;കളികൾ മാറിമറിയുന്നു; മിത്രയെ മുൻനിർത്തി അടുത്ത കളിയ്ക്ക് റാണി; കൂടെവിടെ വമ്പൻ ട്വിസ്റ്റ്!

എല്ലാം വളരെപ്പെട്ടന്ന് സംഭവിക്കുന്നു; വീണ്ടും തേഞ്ഞൊട്ടി ജഗന്നാഥൻ ; അപകടം സംഭവിക്കുന്നത് സൂര്യയ്ക്ക് തന്നെ ;കളികൾ മാറിമറിയുന്നു; മിത്രയെ മുൻനിർത്തി അടുത്ത കളിയ്ക്ക് റാണി; കൂടെവിടെ വമ്പൻ ട്വിസ്റ്റ്!

എല്ലാവരും എപ്പിസോഡ് കണ്ടന്നറിയാം… കൂടെവിടെ തേവർമല എപ്പിസോഡ് ഇന്ന് ഒരു തീരുമാനം ആകും.പക്ഷെ കഥ പറയാൻ എനിക്കങ്ങോട്ട് കഴിയില്ല.എങ്കിലും സൂര്യയെ പിടിച്ചു മാറ്റി മിത്ര മുന്നിലേക്ക് വന്നു നിന്നപ്പോൾ അവിടെ അങ്ങനെ ഒരു അപകടം ഉണ്ടാകാൻ കാരണം എന്താണ്… ?

ഈ അപകടത്തിന് പിന്നിൽ നീതുവിനും നിമയ്ക്കും പങ്കുണ്ടെന്ന് തന്നെ സംശയിക്കണം. അവരുടെ മുഖഭാവങ്ങൾ ഒരു രക്ഷയും ഇല്ല. നിമയുടെ മുഖം കണ്ടാൽ അറിയാം എന്തോ കള്ളത്തരം ചെയ്യ്തിട്ടുള്ള നിൽപ്പാണെന്ന്. അതോ നിമയ്ക്ക് എക്‌സ്പ്രഷൻ മാറിപ്പോയതാണോ?

അതിനെ കുറിച്ച് ഇന്നെന്തായാലും രാത്രി കമന്റ് ബോക്സിൽ വായിക്കാം. പിന്നെ സൂര്യയ്ക്ക് തന്നെയാണ് അപകടം സംഭവിക്കുക . അല്ലെ… ? കഥ കണ്ട ശേഷവും ഞാൻ അതുപറയണം എങ്കിൽ ഈ കഥയുടെ പോക്ക് പ്രതീക്ഷിക്കാം.

ഏതായാലും ഒട്ടും ലാഗ് ഇല്ലാതെ വളരെ പെട്ടന്ന് എടുത്തുതീർത്ത പോലെ ഒരു എപ്പിസോഡ് ആണ് എന്ന് തോന്നുന്നു .പക്ഷെ കഥ നല്ല ട്രാക്ക് പിടിക്കുന്നുണ്ട്. ഏതായാലും വലിയ ഒരു ട്രാജഡി ആണ് കഥയിൽ സംഭവിച്ചിരിക്കുന്നത് .

കണ്ടിട്ട് എനിക്ക് നെഞ്ചിടിപ്പ് കൂടി.. ഹോ .. ആ സീനൊക്കെ ഓർക്കുമ്പോൾ.. രക്തത്തിൽ കുളിച്ചുകൊടക്കുന്ന സീൻ.. അപ്പോൾ ഇന്ന് നിങ്ങൾ ആ ഭീതിയിൽ താനെന്ന കാണണം .

പിന്നെ കൂടെവിടെയിലൂടെ എഗ്രിമെന്റ്, പ്രമാണക്കഥ അവസാനിച്ചിട്ടില്ല . ആദി സാറിന്റെ പേരിലിരുന്ന തറവാട് വീട് റാണിയമ്മ ജഗന് എഴുതിക്കൊടുക്കുകയാണ്. അതും വെറും ദിവസങ്ങൾക്കൊണ്ട്. അത് വളരെ ഫാസ്റ്റ് ആയിട്ടുണ്ട്.

എന്നാൽ ജഗന്റെ തേവർമല വർണ്ണന അതിഗംഭീരം…” മലമുകളിൽ തേവരുടെ ഒറ്റക്കല്ലിൽ തീർത്ത ക്ഷേത്രം . കുത്തനെയുള്ള പാറക്കെട്ടുകൾ . നോക്കിയാൽ കണ്ണെത്താത്തത്ര ആഴമുള്ള കൊക്കകൾ.. പിന്നെ പാറക്കെട്ടുകൾ കൊണ്ട് ഒളിപ്പിച്ചു പിടിച്ചിരിക്കുന്ന മരണക്കിണറുകൾ..

ആ സൂയിസൈഡ് പോയിന്റ് ആണ് ഗരുഡൻ പാറയിലെ ഹൈലൈറ്റ് . പാറക്കെട്ടിന്റെ തുഞ്ചത്ത് നിന്നും ആ കിടങ്ങിലേക്ക് ഒന്ന് നോക്കിയാൽ ആർക്കായാലും ഒന്ന് സൂയിസൈഡ് ചെയ്യാൻ തോന്നും അത്രയ്ക്ക് മത്തു പിടിപ്പിക്കുന്ന സൗന്ദര്യമാണ് ആ ആത്മഹത്യാ മുനമ്പിനു.

ഈ ഒരു വർണ്ണന ഇന്നലെ കേട്ടപ്പോൾ തന്നെ എനിക്ക് ഒന്ന് കാണാൻ തോന്നി.. കണ്ടാൽ പോരാ മരണത്തിന്റെ മണം മാത്രമുള്ള ആ പാറക്കെട്ടുകളിൽ പോയി ഇരുന്നു ചോരക്കറകൾ പുതച്ച പാറക്കെട്ടിന്റെ പൊള്ളുന്ന ചൂട് ആസ്വദിക്കാൻ തോന്നി..

പിന്നെ മിസ്റ്റർ ഡി… ഹോ എന്തൊക്കെയായിരുന്നു… ഇത്രയും വിനയവും സ്നേഹവും ഉള്ള ഒരു മനുഷ്യനെ നോക്കി മിസ്റ്റർ ഡി എന്നൊക്കെ വിളിക്കാൻ… ന്റെ റൈറ്റർ സാറെ… ആ മാമനെ കണ്ടിട്ട് കൊല്ലാൻ പോയിട്ട് ഒന്ന് ട്ടോ പറഞ്ഞ് പീഡിപ്പിക്കാൻ പോലും സാധിക്കുമെന്ന് തോന്നുന്നില്ല.. ഈ മലമുകളിൽ വരുന്ന മാലാഖ എന്നൊക്കെ കേട്ടിട്ടില്ലേ… ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ ദുൽഖർ സൽമാൻ മലമുകളിലേക്ക് വരുന്ന പോലെ … ഒരു സമാധാനത്തിന്റെ ചിരിയുമായി മിസ്റ്റർ ഡി മാമൻ ഓടിക്കയറി..

പക്ഷെ പ്രത്യേകിച്ച് റോൾ ഒന്നുമില്ല കേട്ടോ.,.. ഇന്ന് ആ മാമൻ അടികൊണ്ട് ഓടും. എന്നാലും ഇന്നത്തെ ദുരന്തം . ഉഫ്.. ഭയപ്പെടുത്തുന്ന കാഴ്ചകളാണ്..ഞാൻ മുന്കൂട്ടിപ്പറയുകയാണ്.. നിങ്ങൾ ഭയന്ന് തന്നെ ഇതൊക്കെ കാണണം .. ആരും ചിരിച്ചു ബഹളം ഉണ്ടാക്കരുത്..അപ്പോൾ ഇനിയുള്ള കഥകൾ എന്താകും എന്നുള്ളത് വളരെ നിർണായകമാണ്…

about koodevide

More in Malayalam

Trending

Recent

To Top