Connect with us

ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്, അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്; എന്നോടു ചിലര്‍ക്കെങ്കിലും വെറുപ്പുണ്ടാകാന്‍ കാരണവും ഇതുതന്നെയായിരിക്കണം; കെപിഎസി ലളിത തോപ്പില്‍ ഭാസിയെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു!

Malayalam

ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്, അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്; എന്നോടു ചിലര്‍ക്കെങ്കിലും വെറുപ്പുണ്ടാകാന്‍ കാരണവും ഇതുതന്നെയായിരിക്കണം; കെപിഎസി ലളിത തോപ്പില്‍ ഭാസിയെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു!

ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്, അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്; എന്നോടു ചിലര്‍ക്കെങ്കിലും വെറുപ്പുണ്ടാകാന്‍ കാരണവും ഇതുതന്നെയായിരിക്കണം; കെപിഎസി ലളിത തോപ്പില്‍ ഭാസിയെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു!

നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പില്‍ ഭാസിയും നടി കെപിഎസി ലളിതയും തമ്മില്‍ അഗാതമായൊരു ആത്മബന്ധം ഉണ്ടായിരുന്നു. മഹേശ്വരിയെ കെപിഎസി ലളിതയാക്കിയത് തോപ്പില്‍ ഭാസിയാണ്. 1964 സെപ്റ്റംബര്‍ 4ന് കെപിഎസിയില്‍ അഭിമുഖത്തിന് ചെല്ലുമ്പോഴായിരുന്നു ഇവര്‍ പരസ്പരം ആദ്യമായി കാണുന്നത്. ‘കഥ തുടരും’ എന്ന ലളിതയുടെ ആത്മകഥയില്‍ തോപ്പില്‍ ഭാസിയുമായുള്ള ആ ബന്ധത്തെ കുറിച്ച് അവര്‍ വ്യക്തമായി പറയുന്നുണ്ട്. ആദ്യകാഴ്ചയ്ക്ക് ശേഷം തന്റെ ആദരവുകളിലേക്കും സ്‌നേഹങ്ങളിലേക്കും ജീവിതവിജയങ്ങളിലേയ്ക്കും ആണ് ആ മനുഷ്യന്‍ കയറിവന്നത് എന്നും ലളിത പറയുന്നു.

അദ്ദേഹവുമായുള്ള ബന്ധത്തെപ്പറ്റി ആത്മകഥയില്‍ ലളിത ഇങ്ങനെ പറയുന്നത് ഇങ്ങനെയായിരുന്നു; ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിര്‍വചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാല്‍ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്. ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്. ഒരുതരം ആത്മബന്ധം. അത് നമ്മുടെ ഉള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തില്‍ വേണമെങ്കിലും നിങ്ങള്‍ക്കതെടുക്കാം, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

ഇന്നും ഒരു സിനിമയിലഭിനയിക്കാനോ മേക്കപ്പിടാനോ തുടങ്ങും മുന്‍പ് ഞാന്‍ ഭാസിച്ചേട്ടനെ മനസ്സുകൊണ്ട് നമസ്‌കരിക്കും. അച്ഛന്‍, അമ്മ, എന്റെ മക്കളുടെ അച്ഛന്‍, ഭാസിച്ചേട്ടന്‍ ഈ നാലുപേരെയാണ് ഞാനാദ്യം നമസ്‌കരിക്കുന്നത്. അതുകഴിഞ്ഞിട്ടേ ഞാന്‍ ദൈവത്തെ വിളിക്കാറുള്ളൂ. ഇന്നുമതേ, എന്നുമതേ. എന്റെ കണ്ണുകള്‍ അടയുന്നതുവരെ അങ്ങനെയായിരിക്കും.

ഭാസിച്ചേട്ടനും ഞാനുമായുള്ള ഗാഢമായ ആത്മബന്ധം എന്താണെന്ന് ചോദിച്ചാല്‍ അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ലെന്നായിരിക്കും എന്റെ മറുപടി. എന്റെ ദൈവമായിട്ടെടുക്കാം, അമ്മയായിട്ടെടുക്കാം, അച്ഛനായിട്ടെടുക്കാം, സ്‌നേഹിതനായിട്ടെടുക്കാം, ഇഷ്ടകാമുകനുമായിട്ടെടുക്കാം….. എന്നോടു ചിലര്‍ക്കെങ്കിലും വെറുപ്പുണ്ടാകാന്‍ കാരണവും ഇതുതന്നെയായിരിക്കണം.

അരോടും പറയാതെ, എന്നോടുപോലും പറയാതെ ഭാസിച്ചേട്ടന്‍ എനിക്കുവേണ്ടി ഒരുപാടുകാര്യങ്ങള്‍ ചെയ്തു. ഭാസിച്ചേട്ടന്റെ പേനയിലൂടെ ഉയിര്‍കൊണ്ട കഥാപാത്രങ്ങളിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് എന്നുപോലും തോന്നും. അതായിരുന്നു എനിക്കു കിട്ടിയ അനുഗ്രഹം. അല്ലെങ്കില്‍ ഇത്രയും വലിയ വേഷത്തിനൊക്കെ ആരാണ് അക്കാലത്ത് എന്നെ വിളിക്കുക?

ഞാനോര്‍ക്കുന്നു, കെപിസിസിയില്‍ ചേര്‍ന്ന ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാസിച്ചേട്ടന്‍ എന്നെ അടുത്തേക്കുവിളിച്ചു പറഞ്ഞു. എനിക്കൊരൊറ്റ പെങ്ങളേയുള്ളൂ- ഭാര്‍ഗവി. ഞാനതുപോലെയാണ് നിന്നെ കാണുന്നത്. ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്. അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ് എന്നും താരം പറയുന്നു.

1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെ.പി.എ.സി ലളിത ജീവിത പങ്കാളിയാക്കുന്നത്. സിനിമയില്‍ കലാസംവിധാനരംഗത്തായിരുന്നു ഭരതന്‍ ആദ്യം അരങ്ങേറ്റം കുറിച്ചത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ലായിരുന്നു ഭരതന്റെ വിയോഗം.

എന്നാല്‍ ശ്രീവിദ്യയും ഭരതനും തമ്മിലുള്ള പ്രണയത്തില്‍ ഹംസമായത് താനായിരുന്നു എന്നാണ് കെപിഎസി ലളിത മുമ്പ് പറഞ്ഞിരുന്നത്. അവരുടെ ബന്ധം കുടുംബത്തില്‍ എല്ലാവരും അറിഞ്ഞിരുന്നു. അവരുടെ ഇടയില്‍ മീഡിയേറ്ററായി ഞാനുണ്ടായിരുന്നു. ഫോണ്‍ ചെയ്യുന്നതിന് വേണ്ടി അന്ന് ശ്രീവിദ്യ വന്നിരുന്നത് എന്റെ വീട്ടിലേയ്ക്കായിരുന്നു. ആദ്യം ഞാന്‍ സംസാരിച്ചതിന് ശേഷമായാണ് അദ്ദേഹത്തിന് ഫോണ്‍ നല്‍കിയിരുന്നത്. ഇരുവരും വേര്‍പിരിഞ്ഞുവെന്നറിഞ്ഞപ്പോള്‍ ഞാനും വഴക്ക് പറഞ്ഞിരുന്നു. ഇനി ഇവിടേയ്ക്ക് വരരുതെന്ന് അന്ന് പറഞ്ഞിരുന്നു. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം എനിക്കും അറിയാമായിരുന്നു. നമുക്ക് പിരിയാമെന്ന് ശ്രീവിദ്യ നേരില്‍ക്കണ്ടാണ് പറഞ്ഞത്. ആ സെറ്റില്‍ ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെ സംശയമാണ്, ഈ ബന്ധം ശരിയാവുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.

എന്നേയും ഭരതേട്ടനേയും ട്രെയിനില്‍ ഒരുമിച്ച് കണ്ടുവെന്ന് പറഞ്ഞ് ഹരി പോത്തനായിരുന്നു കഥയുണ്ടാക്കിയത്. കാണാന്‍ ഭരതനെപ്പോലെയുള്ള ഒരാളായിരുന്നു അന്ന് യാത്രയിലുണ്ടായിരുന്നത്. ശ്രീവിദ്യയുമായുള്ള പ്രണയത്തകര്‍ച്ചയില്‍ വല്ലാതെ തകര്‍ന്നുപോയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രണയത്തിനിടയിലെ കൂടിക്കാഴ്ചയും സംസാരങ്ങള്‍ക്കുമൊക്കെ ഞാനും സാക്ഷിയായിരുന്നു. നിങ്ങളുടെ പ്രണയം തുടങ്ങിയത് എന്നായിരുന്നുവെന്ന ചോദ്യത്തിന് ലളിത നല്‍കിയ മറുപടി ഇതായിരുന്നു.

തമാശയ്ക്കായാണ് അന്ന് കഥയുണ്ടാക്കിയത്. അത് ആലോചിച്ചാലോയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല, നമുക്ക് ഇതാലോചിച്ചൂടേയെന്നായിരുന്നു അദ്ദേഹവും ചോദിച്ചത്. സീരിയസാണെങ്കില്‍ ആലോചിക്കാമെന്ന നിലപാടായിരുന്നു എന്റേത്. വിവാഹ ശേഷവും അവരുടെ ബന്ധം തുടര്‍ന്നു എന്ന് അറിഞ്ഞപ്പോള്‍ സങ്കടം തോന്നിയിരുന്നു. എന്തിനും തയ്യാറായാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചതെന്നുമായിരുന്നു കെപിഎസി ലളിത അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

More in Malayalam

Trending

Recent

To Top