Connect with us

‘വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രം’, ഭാര്യ ​ഗർഭിണി?; നടൻ ഫർഹാൻ അക്തറിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ വൈറലാകുന്നു!

Malayalam

‘വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രം’, ഭാര്യ ​ഗർഭിണി?; നടൻ ഫർഹാൻ അക്തറിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ വൈറലാകുന്നു!

‘വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രം’, ഭാര്യ ​ഗർഭിണി?; നടൻ ഫർഹാൻ അക്തറിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ വൈറലാകുന്നു!

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമാതാവ്, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ എല്ലാ മേഖലകളിലും ശോഭിച്ച് നിൽക്കുന്ന ബോളിവുഡ് നടനാണ് ഫർഹാൻ അക്തർ. ലംഹെ, ഹിമാലയ് പുത്ര എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ബോളിവുഡിൽ തന്റെ കരിയർ ആരംഭിച്ചത്.

തൂഫാൻ എന്ന ചിത്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഫർഹാൻ സിനിമ. ചിത്രത്തിൽ ബോക്സറായിട്ടാണ് ഫർഹാൻ പ്രത്യക്ഷപ്പെട്ടത്. ഫർഹാന്റെ ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നു. അധുന ഭബാനി അക്തറായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. ഈ ഊന്ധത്തിൽ താരത്തിന് രണ്ട് മക്കളുമുണ്ട്.

2017ൽ ആണ് ഇരുവരും വിവാഹമോചിതരായത്. ശേഷം ഗായികയായ ഷിബാനി ദണ്ഡേക്കറുമായി ഫർഹാൻ പ്രണയത്തിലായി. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും വിവാഹ ചടങ്ങ് ​ഗംഭീരമായി നടന്നത്. ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കർ, നടി റിയ ചക്രവർത്തി, ഫർഹാന്റെ സഹോദരി സോയ അക്തർ തുടങ്ങിയവരാണ് വിവാഹത്തിൽ അതിഥികളായി എത്തിയത്.

ബോളിവുഡിലെ മറ്റ് നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫർഹാനും ഷിബാനിയും വിവാഹ വേദിയിൽ ഗംഭീര ലുക്കിലാണ് തിളങ്ങിയത്. ഷിബാനി ചുവന്ന മൂടുപടത്തോടുകൂടിയ ചുവന്ന ഗൗൺ ധരിച്ചപ്പോൾ ഫർഹാൻ കറുത്ത സ്യൂട്ടാണ് ധരിച്ചിരുന്നത്. നാല് വർഷത്തെ പ്രണയത്തിനുശേഷമാണ് ഫർഹാനും ഷിബാനിയും വിവാഹിതരായത്.

ഒരു മതാചാരപ്രകാരവുമല്ല വിവാഹം നടന്നത്. പരസ്പരം പ്രതിഞ്ജ ചൊല്ലിയാണ് ഇരുവരും വിവാഹിതരായത്. മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ ചടങ്ങുകൾക്കായി നിൽക്കുന്ന ഇരുവരുടേയും ഒരു വിദൂര ചിത്രമാണ് ഏറ്റവും ആദ്യം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഫിഷ് ടെയിൽ ​ഗൗണിൽ നിൽക്കുന്ന ഷിബാനിയുടെ ചിത്രം കണ്ട് ചില ആരാധകർ ചോദിച്ച ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ​ഗൗൺ ധരിച്ച് ഷിബാനിയെ കാണുമ്പോൾ ​ഗർഭിണിയെപ്പോലെയുണ്ട്.

വയറിന് വലുപ്പം തോന്നിക്കുന്നുണ്ടെന്നും ഷിബാനി ​ഗർഭിണിയെപ്പോലെയുണ്ടെന്നുമെല്ലാമാണ് കമന്റുകൾ വരുന്നത്. ഇതോടെ വിവാഹത്തിന് മുമ്പ് തന്നെ ഷിബാനി ​ഗർഭിണിയായി എന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കാൻ‌ തുടങ്ങി. ഷിബാനിയുടെ വസ്ത്രത്തിന്റെ സ്റ്റൈൽ വ്യത്യസ്തമായകൊണ്ടാണ് ഫോട്ടോയിൽ‌ ​ഗർഭിണിയെപ്പോലെ കാണപ്പെടുന്നത് എന്നാണ് താരങ്ങളുടെ ആരാധകരിൽ ചിലർ ​ഗോസിപ്പുകൾക്കുള്ള മറുപടിയായി പറഞ്ഞത്.

ഷിബാനിയുമായുള്ള ഹർഫാൻ അക്തറിന്റെ പരിചയം ആരംഭിക്കുന്നത് ഒരു ഷോയ്ക്കിടെയാണ്. ആ പരിപാടിയുടെ അവതാരകൻ ഫർഹാൻ ആയിരുന്നു. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയതോടെ ഇരുവരും വിവാഹത്തിന് മുമ്പ് തന്നെ ലിവിങ് ടു​ഗെതറായി ജീവിക്കാൻ തുടങ്ങി. ഫർഹാന്റെ ആദ്യ ഭാര്യയിലെ മക്കളായ അകിരയ്ക്കും ഷാക്യയ്ക്കും ഷിബാനിയുമായി അടുത്ത സൗഹൃദമുണ്ട്. ഷിബാനിയെ കുറിച്ച് ഫർഹാന്റെ അമ്മയായ ഹണി ഇറാനി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഷിബാനി ദണ്ഡേക്കർ വളരെ മധുരമുള്ള ഹൃദയത്തിന്റെ ഉടമയാണ്.

അങ്ങേയറ്റം ആദരവോടെയാണ് അവൾ എല്ലാവരോടും പെരുമാറുന്നത്. എന്റെ മകനെപ്പോലെ തന്നെ ഭക്ഷണപ്രിയയാണ് മരുമകൾ ഷിബാനിയും. വീട്ടിൽ ഉണ്ടാക്കുന്ന മട്ടൺ വിഭവങ്ങളും നവാബി കീമയും ധന്‌സക്കും കഴിക്കാൻ ഇരുവരും വളരെ ഇഷ്ടപ്പെടുന്നുണ്ട്’ ഹണി ഇറാനി പറഞ്ഞു. ഫർഹാനി-ഷിബാനി വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹൃത്വിക്ക് റോഷന്റെ വീഡിയോകളും വൈറലായിരുന്നു.

about farhan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top