ബോളിവുഡ് താരം ഫര്ഹാന് അക്തര്‍ നായകനാവുന്ന പുതിയ ചിത്രം ‘തൂഫാന്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളും ഹിന്ദുത്വ അനുകൂലികളും രംഗത്ത് . ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ചിത്രം നിരോധിക്കണമെന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വാദിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ‘ഭാഗ് മില്‍ഖ ഭാഗി’നുശേഷം രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് തൂഫാന്. ഗുണ്ടയില്‍നിന്ന് ദേശീയ ബോക്സര്‍ താരമായി മാറിയ അസീസ് അലിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
മൃണാല്‍ താക്കൂറാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചിത്രത്തില്‍ അസീസ് അലിയായ ഫര്‍ഹാനും ഡോ. പൂജാ ഷായായി വേഷമിടുന്ന മൃണാല്‍ താക്കൂറും തമ്മില്‍ വിവാഹം കഴിക്കുന്നുണ്ട്. ഇത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് കാണിച്ചാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്.
വസ്ത്രത്തിന്റെ പേരില്‍ ദുരനുഭവം നേരിട്ടതായി നടി രേവതി സമ്പത്ത്. കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി സ്കൂളില്‍ ചെന്നപ്പോള്‍ പ്രിന്‍സപ്പിലിന്റെ ഭാഗത്ത് നിന്നാണ് തനിക്ക്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ...
ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റര്‍...
മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് കാവ്യ...