News
ബോളിവുഡില്‍ നിന്നും വീണ്ടുമൊരു താര വിവാഹം; ഫര്‍ഹാന്‍ അക്തറും കാമുകിയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ജാവേദ് അക്തര്‍
ബോളിവുഡില്‍ നിന്നും വീണ്ടുമൊരു താര വിവാഹം; ഫര്‍ഹാന്‍ അക്തറും കാമുകിയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ജാവേദ് അക്തര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ഇപ്പോഴിതാ താരത്തിന്റെയും കാമുകി ഷിബാനി ധന്‍ദേക്കറുടെയും വിവാഹ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫര്‍ഹാന്റെ അച്ഛനും പ്രമുഖ ഗാനചയിതാവുമായ ജാവേദ് അക്തര്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. ഫെബ്രുവരി 21 നാണ് വിവാഹം എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കുറച്ചു പേരെ മാത്രം ക്ഷണിച്ച് ചെറിയ ചടങ്ങായി നടത്താനാണ് തീരുമാനമെന്നാണ് വിവരം. ഷിബാനി നല്ല കുട്ടിയാണെന്നും എല്ലാവര്‍ക്കും അവളെ ഇഷ്ടമാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ഫര്‍ഹാനും ഷിബാനിയും തമ്മില്‍ മികച്ച ബന്ധത്തിലാണെന്നും അതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം തന്നെ ഫര്‍ഹാന്റെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ജാവേദ് അക്തര്‍തന്നെ രംഗത്തെത്തിയത്.
2018 മുതല്‍ പ്രണയത്തിലാണ് ഷിബാനിയും ഫര്‍ഹാന്‍ അക്തറും. ഫര്‍ഹാന്റെ രണ്ടാമത്തെ വിവാഹമാണ്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റായ അധുന ഭബാനിയില്‍ താരത്തിന് രണ്ട് മക്കളുണ്ട്. തൂഫാനായിരുന്നു ഫര്‍ഹാന്റെ അവസാന ചിത്രം.
സംവിധായകനായാണ് ഫര്‍ഹാന്‍ സിനിമയിലേക്ക് എത്തുന്നത്. ദില്‍ ചാഹ്താ ഹേ, ഡോണ്‍ എന്നിവ വന്‍ വിജയമായിരുന്നു. ഇപ്പോള്‍ പ്രിയങ്കയും ആലിയ ഭട്ടും കത്രീന കൈഫും ഒന്നിക്കുന്ന ജീലേ സരാ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ഗായികയും നടിയുമായ ഷിബാനി ടെലിവിഷന്‍ രംഗത്ത് പ്രശസ്തയാണ്.
