Malayalam
ചക്കപ്പഴം താരം റാഫിയുടെ വിവാഹം ; സേവ് ദ് ഡേറ്റ് ചിത്രങ്ങളുമായി മഹീന ; ആശംസകളുമായി ആരാധകരും!
ചക്കപ്പഴം താരം റാഫിയുടെ വിവാഹം ; സേവ് ദ് ഡേറ്റ് ചിത്രങ്ങളുമായി മഹീന ; ആശംസകളുമായി ആരാധകരും!
Published on
ചക്കപ്പഴം താരം റാഫി വിവാഹിതനാകാൻ പോകുന്നു . സുമേഷ് എന്ന ഒറ്റ കഥാപത്രത്തിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് റാഫി കടന്നുകൂടിയത്. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ഫെബ്രുവരി 28ന് ആണ് വിവാഹം. ടിക്ടോക്കിലൂടെ ശ്രദ്ധേയനായ റാഫി ചക്കപ്പഴം പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. വെബ്സീരിസുകളിലും സജീവമായിരുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.
സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്. റാഫിയുടെ വെബ് സീരീസിനും ആരാധകർ ഏറെയാണ്. ഡയറക്ടർ രാജേഷ് മോഹൻ വഴിയാണ് റാഫി കണിമംഗലം കോവിലകത്തേക്ക് എത്തിയത്.
about rafi
Continue Reading
You may also like...
Related Topics:Rafi
