Social Media
ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിനും എനിക്കും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാള്‍ കാരണം സംഭവിച്ചത്; മഹീന
ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിനും എനിക്കും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാള്‍ കാരണം സംഭവിച്ചത്; മഹീന
മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരകളില്‍ ഒന്നാണ് ചക്കപ്പഴം. ഇതിലെ കഥാപാത്രങ്ങളോടെല്ലാം തന്നെ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ഒരിടയ്ക്ക് പരമ്പരയില്‍ നിന്ന് താരങ്ങള്‍ എല്ലാം പിന്മാറുകയും പരമ്പര അവസാനിപ്പിക്കേണ്ടതായും വന്നിരുന്നു. പലരും പിന്മാറിയ സാഹചര്യത്തില്‍ പകരക്കാരായി ചിലര്‍ എത്തിയെങ്കിലും പരമ്പര വിജയകരമായി മുന്നോട്ട് പോയില്ല.
പിന്നീട് പഴയ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം ഒത്തുചേരുകയും ചക്കപ്പഴം പുനരാരംഭിയ്ക്കുകയും ചെയ്തു. സുമ എന്ന സുമേഷിനെ അവതിരിപ്പിയ്ക്കുന്ന റാഫിയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരാളില്ല. ചക്കപ്പഴത്തിന് മുമ്പ് തന്നെ വെബ് സീരിസുകളിലൂടെയും ടിക് ടോക്ക് വിഡിയോയിലൂടെയും റാഫി സജീവമായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്ക് വഴി തുറന്ന് കിട്ടിയത്. അതുകൊണ്ട് തന്നെ പല വീഡിയോകളിലൂടെയും റാഫി മലയാളികള്‍ക്ക് ചക്കപ്പഴത്തിന് മുമ്പ് തന്നെ സുപരിചിതനായിരുന്നു.
മിനിസ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെടും മുമ്പ് പെയിന്റിങിനും മറ്റ് പണികള്‍ക്കുമൊക്കെ പോയാണ് റാഫി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ചക്കപ്പഴത്തിലൂടെ താരമായശേഷമായിരുന്നു റാഫിയുടെ വിവാഹം. ഒരുമിച്ച് ടിക്ക് ടോക്ക് ചെയ്തതിലൂടെയാണ് ഭാര്യ മഹീനയും റാഫിയും പ്രണയത്തിലായതും വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിയതും. റാഫിയുമായുള്ള വിവാഹശേഷം മഹീന സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്.
ഒപ്പം ഒരു യുട്യൂബ് ചാനലുമുണ്ട്. റാഫിയുടെയും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ മഹീന ആരാധകരെ അറിയിക്കുന്നതും സോഷ്യല്‍മീഡിയ വഴിയാണ്. െ്രെബഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മഹീന. മോഡലിങിലും സജീവമായ മഹീന കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം വെളിപ്പെടുത്തിയതാണ് ശ്രദ്ധിക്കപ്പെടുന്നത്. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ദുരനുഭവം മഹീന പങ്കിടുന്നത്.
‘ബസില്‍ വെച്ച് മോശമായ ഒരു അനുഭവമുണ്ടായി. ഇത്രയും മോശമായ അനുഭവങ്ങളൊന്നും ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ കോട്ടയത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ഒരാളില്‍ നിന്ന് മോശം അനുഭവമുണ്ടായി. ബസില്‍ അടുത്ത് വന്നിരുന്ന ഹിന്ദിക്കാരന്റെ പെരുമാറ്റവും ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചതും വല്ലാതെ ബാധിച്ചു. പെട്ടന്ന് പ്രതികരിക്കാനറിയാത്തത് കൊണ്ട് ആ സംഭവത്തില്‍ ഞാന്‍ സ്റ്റക്കായിപ്പോയി. എന്നാലും പ്രതിരോധിക്കുന്നുണ്ടായിരുന്നു.’
‘ഹിന്ദി ഭാഷ അറിയാത്തതും പ്രശ്‌നമായിരുന്നു. കണ്ട് നിന്ന ചേച്ചിയും ചേട്ടനുമാണ് അയാളുടെ അടുത്ത് നിന്ന് മാറിയിരിക്കാന്‍ എന്നെ സഹായിച്ചത് മഹീന പറയുന്നു. പിന്നീട് സ്‌കൂള്‍ സമയത്ത് നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചാണ് മഹീന പിന്നീട് സംസാരിച്ചത്. ജീവിതത്തില്‍ ഏറ്റവും മോശമായ ഒരു സമയം എനിക്കുണ്ടായിരുന്നു. പക്ഷെ അത് ഒരേ ഒരാള്‍ കാരണം മാത്രം സംഭവിച്ചതാണ്.
അത് ആരാണെന്നോ എന്താണെന്നോ ഇപ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിനും എനിക്കും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാള്‍ കാരണം സംഭവിച്ചത്. എന്റെ ജീവിത്തില്‍ സൗഹൃദമടക്കം പലതും അയാള്‍ കാരണം നഷ്ടപ്പെട്ടു.’
‘അയാള്‍ കാരണമാണ് എന്റെ ജീവിതത്തില്‍ ഇത്രയും മോശം കാര്യങ്ങള്‍ നടക്കുന്നതെന്ന് എനിക്ക് അപ്പോഴൊന്നും അറിയില്ലായിരുന്നു. മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാന്‍ അത് തിരിച്ചറിഞ്ഞത്. തെളിവുകള്‍ സഹിതം എല്ലാം മനസിലാക്കാന്‍ പറ്റും. എന്റെ ജീവിതം തകര്‍ക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. ഒരുപാട് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്തായാലും അത് കഴിഞ്ഞു’, എന്നാണ് ജീവിതത്തില്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി മഹീന പറഞ്ഞത്. ചക്കപ്പഴത്തിന്റെ ഭാ?ഗമായശേഷം നിരവധി സിനിമാ അവസരങ്ങളും റാഫിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.