Connect with us

എന്തായി വോയിസ് സത്യനാഥൻ ? ആ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിര്‍മാതാക്കള്‍ ;പുതിയ അപ്ഡേറ്റ് ഇങ്ങനെ

Movies

എന്തായി വോയിസ് സത്യനാഥൻ ? ആ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിര്‍മാതാക്കള്‍ ;പുതിയ അപ്ഡേറ്റ് ഇങ്ങനെ

എന്തായി വോയിസ് സത്യനാഥൻ ? ആ ചോദ്യങ്ങൾക്ക് ഉത്തരവുമായി നിര്‍മാതാക്കള്‍ ;പുതിയ അപ്ഡേറ്റ് ഇങ്ങനെ

മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നുണ്ട്. ‘നമുക്കൊരു ഫൈനൽ സ്റ്റേജ് ഉണ്ട്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവിടെ എത്താതിരിക്കില്ല. അവിടെ ചിലപ്പോൾ ഇപ്പോൾ മാർക്ക് കുറഞ്ഞവനോ തോറ്റുപോയാവനോ ആയിരിക്കും ഒന്നാമത് എത്തുന്നത്. പഠിക്കുന്നത് മാത്രം പോരാ ഈ ലോകത്ത്’. അതുകൊണ്ട് മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ ആരും കുഞ്ഞുങ്ങളെ വഴക്ക് പറയരുതെന്നും താരം കൂട്ടിച്ചേർക്കുന്നു.

നേരത്തെയും മോട്ടിവേഷണൽ വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. എല്ലാവരും എ പ്ലസ് കാരുടെ പിറകെ പോകുമ്പോൾ തോറ്റവരെക്കുറിച്ച് ഓർത്ത സൂരജിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്.

ദിലീപിന്‍റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്‍. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം, ഷിനോയ് മാത്യൂ, രാജൻ ചിറയിൽ എന്നിവർ അറിയിച്ചിരിക്കുന്നത്.

നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇപ്രകാരമാണ് , “വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് ‘എന്തായി വോയിസ് സത്യനാഥൻ’ എന്നുള്ള ചോദ്യങ്ങളുമായി.

വിവരം അറിയിക്കാൻ വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 3 വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയ തലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ദിലീപ് ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥൻ തീയറ്ററുകളിലേക്ക് എത്തുന്നത്.”

Continue Reading
You may also like...

More in Movies

Trending

Recent

To Top