Connect with us

നല്ലൊരു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ; ഈ കഥ സിനിമ ആക്കണം; നടനും നടിയും വരെ ആരാകണം എന്ന് പ്രവചിച്ച് സോഷ്യൽ മീഡിയ!

Malayalam

നല്ലൊരു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ; ഈ കഥ സിനിമ ആക്കണം; നടനും നടിയും വരെ ആരാകണം എന്ന് പ്രവചിച്ച് സോഷ്യൽ മീഡിയ!

നല്ലൊരു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ; ഈ കഥ സിനിമ ആക്കണം; നടനും നടിയും വരെ ആരാകണം എന്ന് പ്രവചിച്ച് സോഷ്യൽ മീഡിയ!

റേറ്റിങ്ങിൽ ഒന്നാമത് തുടരുന്ന മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിലൊന്നാണ് കുടുംബവിളക്ക്. ഒരു മിഡിൽ ക്ലാസ് സ്ത്രീയുടെ കുടുംബജീവിതം ആണ് സുമിത്ര എന്ന സ്‍ത്രീയിലൂടെ മലയാളി കുടുംബപ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

വിവാഹം പവിത്രമായി കാണുന്ന സൊസൈറ്റിയിൽ വിവാഹ ശേഷം ഭർത്താവിനെ ദൈവ തുല്യം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീകൾ.. താലിമാല ഒക്കെ പൂജിച്ചു.. അതിൽ കുറിതൊട്ട് ഇടുന്ന പല സ്ത്രീകളെയും നമ്മൾ കാണാറുണ്ട്.. ഇന്നത്ര ഓവർ ആകുന്നവർ ഇല്ലെങ്കിലും അങ്ങനെ ഒരു കാലം അത്ര പിന്നിലായിരുന്നില്ല.

ജയറാം ഗോപിക ചിത്രം വെറുതെ അല്ല ഭാര്യ പോലെ കുടുംബവിളക്ക് ഒരു സിനിമ ആക്കിയാൽ എങ്ങനെ ആകും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയിൽ കാണുന്നത്.

ഭർത്താവ് ഉപേക്ഷിച്ച സുമിത്ര ജീവിതത്തിൽ തളരാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കൂടാതെ പലതരം പ്രശ്‌നങ്ങൾ വരുമ്പോഴെല്ലാം സുമിത്ര കൂടുതൽ കൂടുതൽ കരുത്തുനേടുന്നു. സുമിത്രയെ ഉപേക്ഷിക്കുന്ന സിദ്ധാർത്ഥ് മറ്റൊരു വിവാഹം കഴിക്കുന്നുണ്ട്. വേദിക എന്ന പ്രശ്‌നക്കാരിയായ ഒരു സ്‍ത്രീയെയാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ സിദ്ധാർത്ഥിന്റെ ജീവിതം കഷ്ടം ആയിത്തീരുകയാണ്..

എന്നാൽ ബിസിനസും മറ്റുമായി സുമിത്ര ഉഷാറാവുന്നതും കാണാം. സമൂഹത്തിൽ സാധാരണമാണ് ഇതുപോലെയുള്ള കഥകൾ.
അപ്പോൾ ജനപ്രീതി നേടിയ ഈ പരമ്പര സിനിമയായിരുന്നെങ്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ട താരങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചർച്ചയാണ് ഇപ്പോൾ വൈറലാകുന്നത്.

മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കേന്ദ്ര കഥാപാത്രമായി ലെന വരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സിനിമയിലെന്ന പോലെ സീരിയലിലും സജീവമായിരുന്ന നടിയാണ് ലെന. തന്മാത്ര പോലുള്ള സിനിമകളിൽ വരെ അഭിനയിച്ച് പ്രശംസ നേടിയട്ടുള്ള മീരയ്ക്ക് ആരാധകരുണ്ടായത് കുടുംബവിളക്കിന്റെ ഭാ​ഗമായ ശേഷമാണ്. ലെന സീരിയൽ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെയാണ്.

പത്മരാജന്റെ അപരനിലൂടെയാണ് ജയറാം സിനിമാ ജീവിതം ആരംഭിച്ചത്. കുടുംബപ്രേക്ഷകരുടെ പ്രിയ നായകൻ ഇമേജാണ് അന്നും ഇന്നും ജയറാമിനുള്ളത്. അതിനാൽ തന്നെ കുടുംബവിളക്ക് സിനിമയായാൽ നായകനാകാൻ എന്തുകൊണ്ടും നായകനായ സിദ്ധാർഥാകേണ്ടത് ജയറാമാണ് എന്നാണ് സീരിയൽ ആരാധകർ പറയുന്നത്. കെ.കെ മേനോൻ ആണ് ഇപ്പോൾ സീരിയലിൽ സുമിത്രയുടെ മുൻ ഭർത്താവായ സിദ്ധാർഥായി അഭിനയിക്കുന്നത്.

എല്ലാത്തരം കഥാപാത്രങ്ങളും ഇണങ്ങുന്ന നടിയാണ് പ്രിയാമണിയെന്നും അതിനാൽ പ്രിയാമണി വേദികയാകണമെന്നാണ് സോഷ്യൽമീ‍ഡിയ അഭിപ്രായപ്പെടുന്നത്. സീരിയലിൽ ശരണ്യ ആനന്ദാണ് വേ​ദികയായി അഭിനയിക്കുന്നത്. പ്രിയാമണിയുടെ മുൻകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ വേദിക പ്രിയാമണിക്ക് ചേരുന്ന കഥാപാത്രമാണെന്നും സോഷ്യൽമീഡിയയും ആരാധകരും പറയുന്നു.

about kudumbavilakku

More in Malayalam

Trending

Recent

To Top