Connect with us

ഭർത്താവിന്റെ ആ പ്രണയിനി! ആലീസ് ആരാ മോള് ! കിട്ടിയത് അടിപൊളി പണിതന്നെ!

Malayalam

ഭർത്താവിന്റെ ആ പ്രണയിനി! ആലീസ് ആരാ മോള് ! കിട്ടിയത് അടിപൊളി പണിതന്നെ!

ഭർത്താവിന്റെ ആ പ്രണയിനി! ആലീസ് ആരാ മോള് ! കിട്ടിയത് അടിപൊളി പണിതന്നെ!

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുളള നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്മ ഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം . തന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം ആരധകരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്.
മാസങ്ങള്‍ക്ക് മുന്‍പാണ് ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയാവുന്നത്. ഒരേ സമയം രണ്ട് സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് വിവാഹമെങ്കിലും നടി അഭിനയവുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ യൂട്യൂബ് ചാനലിലൂടെ തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ടായിരുന്നു. വിവാഹത്തെ കുറിച്ചും അതിന് മുന്‍പുള്ളത് മുതലുള്ള വീഡിയോസ് ആയിരുന്നു ചാനലില്‍ വന്നിരുന്നത്.

ഇടയ്ക്ക് താരദമ്പതിമാരുടെ കുക്കിങ് പരീക്ഷണങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. ഏറ്റവും പുതിയതായി ഭര്‍ത്താവിന്റെ പഴയ പ്രണയകഥകള്‍ പറഞ്ഞാണ്
ആലീസും നാത്തൂനും ഒന്നിച്ച് എത്തിയത്. വ്ളോഗിന്റെ വിഷയം എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും സജിനെതിരെ കിടിലന്‍ പണിയുമായിട്ടാണ് സഹോദരിയും ഭാര്യയും എത്തിയത്. .ഇച്ചായനെ ഒന്ന് ഫയര്‍ ചെയ്യാം എന്ന് പറഞ്ഞാണ് ആലീസ് എത്തിയത്. ഇച്ചായന്റെ മനസിലെ പല കാര്യങ്ങളും തൊണ്ടി എടുക്കണം. ഈ ചോദ്യങ്ങളൊന്നും മുന്‍പ് എന്റെ അടുത്ത് പറയാത്തത് ആണെന്ന് സജിന്‍ പറഞ്ഞപ്പോള്‍ ഇതൊന്നും മുന്‍കൂട്ടി പറയാന്‍ പറ്റുന്നത് അല്ലായിരുന്നുവെന്നാണ് നടി പറയുന്നത്. ഇച്ചായാന്‍ പണ്ട് ലൈന്‍ അടിച്ച കഥകളൊക്കെ അറിയാമോ. അറിയാമെങ്കില്‍ ഒന്ന് രണ്ടെണ്ണം പറഞ്ഞേ എന്നാണ് ആലീസ് സജിന്റെ സഹോദരി കുക്കുവിനോട് ചോദിച്ചത്. എനിക്ക് അറിയാം. പക്ഷേ അത് അച്ചാച്ചന്‍ തന്നെ പറയുന്നതല്ലേ നല്ലതെന്ന് കുക്കു ചോദിക്കുന്നു.എന്നാല്‍ ഒരു കാര്യവും തുറന്ന് പറയല്ലേ എന്ന് പറഞ്ഞാണ് സജിന്‍ എത്തിയത്. വിവാഹത്തിന് മുന്‍പ് ഇച്ചായന് എന്റെ അടുത്ത് എന്ത് വേണമെങ്കിലും പറയാം, ഞാന്‍ ഒന്നും സീരിയസ് ആയി എടുക്കില്ല, എന്നൊക്കെ ഇവള്‍ എന്നോട് പറഞ്ഞിരുന്നു. അതൊക്കെ കേട്ടിട്ട് ഒരു മണ്ടനെ പോലെ ഞാന്‍ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. പിന്നെ കല്യാണം കഴിഞ്ഞിങ്ങ് കേറി വന്നത് മുതല്‍ വന്‍ പ്രഹസനങ്ങളാണ് വീട്ടില്‍ നടന്നതെന്നും സജിന്‍ സൂചിപ്പിക്കുന്നു. പണ്ട് അവളുടെ കൂടെ കറങ്ങാന്‍ പോയില്ലേ, അന്ന് അവിടെ അല്ലായിരുന്നോ എന്നിങ്ങനെ പറഞ്ഞ് അടിയോട് അടിയാണ്.ഞാന്‍ പണ്ട് കറങ്ങാന്‍ പോയ സ്ഥലമൊക്കെ അവള്‍ ബഹിഷ്‌കരിച്ചു. അങ്ങോട്ട് പോയാലെ അടിയാണ്. ഇനി ആലീസിന്റെ പ്രേക്ഷകരോട് പറയാനുള്ളത് കെട്ടുന്നതിന്റെ മുന്‍പേ ഒരു കാര്യങ്ങളും തുറന്ന് പറയല്ലേ. അതൊക്കെ അവര്‍ ഒരു ഫോളോയില്‍ പറയുന്നത്. പിന്നീട് അതിന്റെ പേരിലാവും വഴക്കെന്നും സജിന്‍ പറയുന്നു. താനും ഒരു സഹപ്രവര്‍ത്തകയുമായി പ്രണയത്തിലായിരുന്നു. ഒരു ഓഫീസ് പ്രണയമായിരുന്നത്. ഓഫീസ് പൂട്ടി നാട്ടില്‍ വന്നപ്പോള്‍ അതും പൊളിഞ്ഞു. സിംപിളായൊരു ലവ് സ്റ്റോറി ആയിരുന്നെന്ന് പറഞ്ഞ് സജിന്‍ അവസാനിപ്പിച്ചുഎന്നാല്‍ പഴയ കാമുകിയെ കുറിച്ചുള്ള ചോദ്യങ്ങളാണ് സഹോദരി ചോദിച്ചത്. തന്റെ ഓഫീസിലെ മലയാളിയായത് കൊണ്ട് മാത്രം തുടങ്ങിയ ഇഷ്ടമാണ്. പരസ്പരം ഐ ലവ് യൂ എന്നൊന്നും പറഞ്ഞില്ലെങ്കിലും ഇഷ്ടമാണെന്ന് അറിയാമായിരുന്നു. അപ്പോള്‍ ആരാ തേച്ചതെന്ന് ചോദിച്ചപ്പോള്‍ തേച്ചിട്ടില്ലെന്നായി സജിന്‍. അപ്പോള്‍ ഇപ്പോഴും തുടരുന്നുണ്ടോ എന്നായി ചോദ്യം. എന്നാല്‍ അതൊക്കെ പ്രായത്തിന്റേത് ആയിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്ന് കൂടി താരം വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവിന്റെ പ്രണയകഥ കേള്‍ക്കുമ്പോള്‍ ആലീസിന്റെ ഭാവ വ്യത്യാസങ്ങളാണ് ശ്രദ്ധേയം.

About Alice Christy

More in Malayalam

Trending

Recent

To Top