Connect with us

ദിലീപിനെ രക്ഷിക്കാൻ ഓടി, കുടുങ്ങിയത് രാമൻപിള്ള.. വക്കീലിനെ പൂട്ടി ക്രൈം ബ്രാഞ്ച്, എല്ലാം കൈവിട്ടു പോയി! നോട്ടിസ് പറന്നെത്തി

News

ദിലീപിനെ രക്ഷിക്കാൻ ഓടി, കുടുങ്ങിയത് രാമൻപിള്ള.. വക്കീലിനെ പൂട്ടി ക്രൈം ബ്രാഞ്ച്, എല്ലാം കൈവിട്ടു പോയി! നോട്ടിസ് പറന്നെത്തി

ദിലീപിനെ രക്ഷിക്കാൻ ഓടി, കുടുങ്ങിയത് രാമൻപിള്ള.. വക്കീലിനെ പൂട്ടി ക്രൈം ബ്രാഞ്ച്, എല്ലാം കൈവിട്ടു പോയി! നോട്ടിസ് പറന്നെത്തി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലും അതെ കേസിലെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിലും ദിലീപിന് രക്ഷിക്കാൻ പെടാപാട് പെടുന്ന രാമൻ പിള്ള വക്കീൽ കുടുങ്ങി. വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയത്.

ക്രൈം ബ്രാഞ്ച് നോട്ടിസിന് അഡ്വ. ബി രാമൻ പിള്ള മറുപടി നൽകി. താൻ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസിൽ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തിൽ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾപോലും ഇല്ല. അതിനാൽ തന്നെ ഈ ആരോപണത്തിൽ തനിക്ക് ഹാജരാകാനോ വിശദീകരണം നൽകാനോ കഴയില്ലെന്ന് അഡ്വ. ബി രാമൻ പിള്ള ക്രൈം ബ്രാഞ്ചിന് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശ്രമം നടത്തിയതായിട്ടുള്ള തെളിവുകളായിരുന്നു പുറത്ത് വന്നത്. ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് നേരത്തെ പുറത്തുവന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു.

ജിന്‍സന്‍ കൂറുമാറിയാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാവുന്നത് ദിലീപിനായിരിക്കും. ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമന്‍പിള്ളയോട് നേരിട്ട് വിളിക്കാന്‍ പറയെന്നും ജിന്‍സന്‍ പറയുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിന്‍സന്‍ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാര്‍ഗമാണിതെന്നും നാസര്‍ പറയുന്നു. പള്‍സര്‍ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസര്‍ പറയുന്നുണ്ട്.നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സന്‍.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

More in News

Trending

Recent

To Top