News
ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് ബച്ചന്‍, പിന്നാലെ തര്‍ക്കം രൂക്ഷം
ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് ബച്ചന്‍, പിന്നാലെ തര്‍ക്കം രൂക്ഷം
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘വാശി’യുടെ പോസ്റ്റര്‍ പങ്കുവച്ചത്. എന്നാല്‍ ഇതിനു പിന്നാലെ സിനിമകളെ ചൊല്ലി തര്‍ക്കം ആരംഭിക്കുകയും ചെയ്തു. ‘മലയാളത്തില്‍ നിന്നും വീണ്ടും ഒരു ഇന്‍ക്രെഡിബിള്‍ സിനിമ’ എന്ന ക്യാപ്ഷനോടെയാണ് അഭിഷേക് പോസ്റ്റര്‍ പങ്കുവച്ചത്.
‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുള്ള അഭിഷേകിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു സംവിധായകന്‍ കമാല്‍ ആര്‍ ഖാനും അഭിഷേകും തമ്മിലാണ് വാക്ക് തര്‍ക്കം.
‘എന്നെങ്കിലും ബോളിവുഡില്‍ നിന്നും ഒരു ഇന്‍ക്രെഡിബില്‍ സിനിമ ചെയ്യണം’ എന്ന് പോസ്റ്റര്‍ റീട്വീറ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ കുറിച്ചു. പിന്നാലെ മറുപടിയുമായി അഭിഷേകും രംഗത്തെത്തി.
‘ഞങ്ങള്‍ ശ്രമിക്കാം നിങ്ങളുടെ ‘ദേശ്ദ്രോഹി’ ഉണ്ടെല്ലോ’ എന്ന് അഭിഷേകും മറുപടി നല്‍കി. കമാല്‍ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ദേശ്ദ്രോഹി.
എന്നാല്‍ ‘നിങ്ങളുടെ മേക്കപ്പ്മാന്റെ ബജറ്റിനേക്കാള്‍ കുറവാണ് എന്റെ സിനിമയുടെ ബജറ്റ്. എനിക്ക് രണ്ടാമതൊരു സിനിമ ചെയ്യണമെന്നുണ്ട് . പക്ഷേ ബോളിവുഡ് അതിന് അനുവദിക്കുന്നില്ല. അല്ലെങ്കില്‍ അത് മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ആകുമായിരുന്നു’. എന്ന് കമല്‍ കുറിച്ചു. ‘പരിശ്രമം തുടരൂ ഒരിക്കല്‍ നിങ്ങള്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്ന് അഭിഷേകും മറുപടി നല്‍കി.
