Connect with us

മോഹൻലാലിനോട് അഴിഞ്ഞാടാൻ പറഞ്ഞത് ബി. ഉണ്ണിക്കൃഷ്ണൻ ; തെലുങ്കിനെ വെല്ലും ട്വിസ്റ്റ് ; ഹൈദരാബാദിൽ റിലീസ് ചെയ്യേണ്ട സിനിമ; എഡിറ്റിങ് അറിയുന്നവർ കാണണം ; സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്; ആറാട്ട് വമ്പൻ ഹിറ്റ്!

Malayalam

മോഹൻലാലിനോട് അഴിഞ്ഞാടാൻ പറഞ്ഞത് ബി. ഉണ്ണിക്കൃഷ്ണൻ ; തെലുങ്കിനെ വെല്ലും ട്വിസ്റ്റ് ; ഹൈദരാബാദിൽ റിലീസ് ചെയ്യേണ്ട സിനിമ; എഡിറ്റിങ് അറിയുന്നവർ കാണണം ; സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്; ആറാട്ട് വമ്പൻ ഹിറ്റ്!

മോഹൻലാലിനോട് അഴിഞ്ഞാടാൻ പറഞ്ഞത് ബി. ഉണ്ണിക്കൃഷ്ണൻ ; തെലുങ്കിനെ വെല്ലും ട്വിസ്റ്റ് ; ഹൈദരാബാദിൽ റിലീസ് ചെയ്യേണ്ട സിനിമ; എഡിറ്റിങ് അറിയുന്നവർ കാണണം ; സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസ്; ആറാട്ട് വമ്പൻ ഹിറ്റ്!

മോഹൻലാലിനോട് അഴിഞ്ഞഭിനയിക്കാൻ ബി. ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു, അദ്ദേഹം അങ്ങ് അഴിഞ്ഞാടി. ആ അഴിഞ്ഞാട്ടത്തിന് അവർ പേരിട്ടു– ആറാട്ട്. ഇത് വളരെ പോസിറ്റീവ് ആയി മാധ്യമങ്ങൾ നൽകിയ ഒരു റിവ്യൂ ആണ്.

ശരിക്കും രണ്ടുതരം അഭിപ്രായം ആറാട്ടിനെ കുറിച്ച് പറയുന്നുണ്ട്. ഫസ്റ്റ് ഹാഫ് അടിപൊളിയും ബാക്കി കുഴപ്പമില്ല.. എന്നുമാണ് കൂടുതൽ പേരും പറയുന്നത്. സിനിമ റിലീസ് ആകും മുന്നേ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ഒരു ടീംസ് കേരളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. മനഃപൂർവം കുറേപേർ ആസൂത്രിതമായി സിനിമയെ കുറ്റം പറയുകയാണ് എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണനും പറഞ്ഞു.

എന്തോന്നടെ…. ഒരു സിനിമ എടുക്കുന്നതിന് പിന്നിൽ എന്തുമാത്രം എഫോർട്ട് ഉണ്ടെന്നറിയുമോ? അതിനെ ഇങ്ങനെ പരിഹസിക്കരുത്… ആ പിന്നെ നിങ്ങൾ ക്യാഷ് കൊടുത്തു ടിക്കെറ്റ് എടുത്തു സിനിമ കണ്ടവരാണെങ്കിൽ വിമർശിക്കാം.. അതിൽ തെറ്റില്ല.. പക്ഷെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് ഈ എഡിറ്റിങ് ഒക്കെ അറിയുമോ? സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ അറിയുമോ? അതൊക്കെ പഠിച്ചിട്ട് മാത്രമേ വിമർശിക്കാവൂ…

അല്ലേൽ നിങ്ങൾ ഹൈദ്രബാദ് പോകണം. അവിടെ പോയാ നിങ്ങൾ വിമർശിക്കൂല…. ആ പിന്നെ എനിക്ക് എഡിറ്റിംഗ് അത്ര അറിയില്ല.. എഡിറ്റ് ചെയുന്നത് കണ്ടുള്ള പരിചയം വച്ചിട്ട് പറയുകയാണെങ്കിൽ…. ” അപാരം” ആരും കുറ്റപ്പെടുത്താൻ വേണ്ടി ഇതിൽ “ഒന്നും ഇല്ല “.

പിന്നെ സിനിമ മലയാളികൾക്ക് സമ്മാനിച്ച ഒരു വലിയ ഗിഫ്റ്റ്, നമ്മുടെ പഴയ ആ മോഹൻലാൽ തിരിച്ചു കിട്ടി.. അല്ല.. അപ്പോൾ മോഹൻലാൽ എവിടെയാണ് പോയിരുന്നത്. മരക്കാർ ഒക്കെ ലാലേട്ടൻ സിനിമ ആയിരുന്നില്ലേ ….

ആഹ് .. അങ്ങനെ ലാലേട്ടൻ തിരിച്ചു വന്ന സിനിമ എന്ന് പറയാൻ പറഞ്ഞു. അതായത് നമ്മുടെ ലാലേട്ടൻ ഫാൻസ്‌ ആഗ്രഹിച്ച മൂവി….

പിന്നെ ഈ മലയാളികളിൽ കുറേപേർ മനഃപൂർവം കുറ്റപ്പെടുത്തുന്നത് ഒഴിച്ചാൽ ആറാട്ട് ശരിക്കും, ആറാടുകയാണ്…. ലാലേട്ടന്റെ ആറാട്ടാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക.

സിനിമ ഒരു എന്റർടൈൻമെന്റ് എന്ന ഉദ്ദേശത്തിലാണ് എടുത്തത്. അത് ആദ്യം താനെന്ന പറഞ്ഞിട്ടുണ്ട്. തെലുങ്ക് മാസ്സ് മൂവീസ് ഒന്നും കണ്ടിട്ടില്ലാത്തവരാണ് ആറാട്ടിനെ ഒക്കെ കുറ്റപ്പെടുത്തുന്നത്. തെലുങ്ക് സിനിമയ്ക്കൊപ്പം വന്നെന്നൊന്നും അവകാശപ്പെടാൻ സാധിക്കില്ല, എങ്കിലും ആറാട്ടിലെ വി എഫ് എക്സ് ആ ട്രൈലറിൽ കണ്ടത് വച്ച് പറയുകയാണെങ്കിൽ ട്രിനിന്റെ മുകളിൽ വച്ചുള്ള സീനൊക്കെ ബഡാ പഞ്ചാണ്…

കുറെ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും മാസ്മരിക രംഗങ്ങൾ കാണുന്നത് . തീയറ്റർ ഇളകിമറിഞ്ഞ കുറെ രംഗംങ്ങൾ ഇതിലുണ്ട്. ഇതൊക്കെ ആസ്വദിക്കണമെങ്കിൽ ഹൈദ്രബാദ് പോകണം. മലയാളികൾക്ക് ആ ഒരു പഞ്ചില്ല.

അതെങ്ങനാ കുറെ ബുജ്ജി പടങ്ങൾ കണ്ട് നിരൂപണം നടത്തിനടക്കുന്നവർ ആണ് ഒട്ടുമിക്ക മലയാളികളും.. ഈ ബുജ്ജി പടങ്ങൾ ഒക്കെ നിരോധിക്കണം.. എന്നിട്ട് മാസ് എന്റെർറ്റൈനെമെന്റിനു അവസരം കൊടുക്കണം.

ഇനി സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നെസ്. ഇപ്പോൾ സിനിമ ആയാലും ഒരു നോവൽ ആയാലും പൊളിറ്റിക്കൽ കറക്ട്നെസ് എന്ന വാക്ക് മസ്റ്റ് ആണല്ലോ. അപ്പൊ ആറാട്ടിൽ അങ്ങനെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും അതൊന്നും പറയാൻ പാടില്ല… കാരണം… നമ്മുടെ മെയിൻ കാരക്ടർ ജാതി വാൽ ഇട്ടിട്ട് , അത് മുറിച്ചു കളഞ്ഞു.

അപ്പോൾ പിന്നെ അവിടെ എല്ലാം ശരിയായില്ലേ.. പിന്നെ സ്ത്രീകളെ ഈ രൂപത്തിന്റെ പേരിൽ ഒക്കെ കളിയാക്കി… ഒരു ഡബിൾ മീനിങ് ഇട്ട് അതൊരു തമാശയാക്കി പറയുന്നുണ്ടെങ്കിലും, മക്കളെ നിങ്ങൾ വിഷമിക്കേണ്ട… നിങ്ങൾക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞെങ്കിൽ അപ്രീസിയേഷൻ ആണ് കേട്ട…

പെണ്ണുങ്ങൾക്ക് കല്യാണം അല്ല ഒരേയൊരു ലക്ഷ്യം …. സ്വയം പര്യാപതരാവുകയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറെക്റ്റ്.. അങ്ങനെ പൊളിറ്റിക്കലി കറെക്റ്റ് കൂടെകൂടെ പറയുന്നൊണ്ട് ഒന്നും തോന്നരുത്..

പിന്നെ വിമർശിക്കുന്നവരോട്… അതെ സിനിമയെ കുറിച്ച് സംവിധായകൻ ബി ഉണ്ണിക്രിഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്…

“ഒരു വർണ്ണാഭമായ സിനിമ,ഇതിനകത്ത് വലിയ ഒരു കഥാഗതി നിങ്ങൾ നോക്കേണ്ട ആവശ്യമില്ല . ഇതിൽ സീരിയസ് ആയ ഒരു വിഷയവും ചർച്ച ചെയ്യുന്നില്ല ….,” അപ്പോൾ നിങ്ങൾ കഥ നോക്കരുത്.. ഇതു മോഹൻലാൽ എന്റർടൈനർ ആണ്… അങ്ങനെ കണ്ടിട്ട് പോകണം . കേട്ടല്ലോ? അപ്പൊ കനപ്പെട്ട കണ്ടെന്റ്റ് നോക്കേണ്ട കാര്യമില്ല .. ജസ്റ്റ് ചില്ല് ആയി കണ്ടാസ്വദിക്കാവുന്ന ഒരു അടിപൊളി മൂവി ആണ് ആറാട്ട് .

about aarattu

More in Malayalam

Trending