Connect with us

ആറാട്ട് തിയേറ്ററുകൾ ഇളക്കി മറിച്ചോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

Malayalam

ആറാട്ട് തിയേറ്ററുകൾ ഇളക്കി മറിച്ചോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

ആറാട്ട് തിയേറ്ററുകൾ ഇളക്കി മറിച്ചോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും.

എട്ട് മണിയോടെ ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിക്ക് തിയറ്ററുകളില്‍ ആവേശം തീര്‍ക്കാൻ സാധിച്ചുവെന്നും ഇവർ പറയുന്നു. ആറാട്ട് ആവറേജ് ചിത്രമാണെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. നരസിംഹം, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളിൽ മാസ്സും ഇമോഷണൽ സ്റ്റേക്കുകളും കൂട്ടിച്ചേർത്ത രഞ്ജിത്തിനെപ്പോലുള്ള എഴുത്തുകാരെ മിസ് ചെയ്യുന്നു. മാസ് സിനിമകൾ ഒരു കലയാണ്. ഇക്കാലത്ത് കുറച്ച് എഴുത്തുകാർക്ക് ശരിക്കും അറിയാവുന്ന ഒരു കലയെന്നും ഇയാള്‍ പറയുന്നു.

ആക്ഷന്‍ മാത്രമല്ല, ചിത്രത്തിലെ ഹാസ്യ നിമിഷങ്ങളും വലിയ പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോള്‍ ഇതിന്റെ ഇന്റര്‍വെല്‍ പഞ്ചും ഒരു കിടിലന്‍ രണ്ടാം പകുതിയാണ് കാത്തിരിക്കുന്നത് എന്ന സൂചനയാണ് നല്‍കുന്നത്.

ആദ്യ പകുതിയില്‍ മോഹന്‍ലാലിന് ഒപ്പം തന്നെ സിദ്ദിഖ്, ജോണി ആന്റണി എന്നിവരും കയ്യടി നേടുന്നുണ്ട്. രാഹുല്‍ രാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് ഫീല്‍ വീണ്ടും ഉയര്‍ത്തുന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് ആദ്യ പകുതിയില്‍ തന്നെ സമ്മാനിച്ചത്.

ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലും ​ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

More in Malayalam

Trending