Malayalam
ലാലേട്ടനല്ല, ശരിക്കും ‘ആറാടിയത്’ ഈ ആരാധകൻ;ഒറ്റദിവസം കൊണ്ട് വൈറലായി മോഹൻലാൽ ആരാധകൻ!
ലാലേട്ടനല്ല, ശരിക്കും ‘ആറാടിയത്’ ഈ ആരാധകൻ;ഒറ്റദിവസം കൊണ്ട് വൈറലായി മോഹൻലാൽ ആരാധകൻ!
ഫെബ്രുവരി 18 നാണ് ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക് എത്തിയത്.
ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ബി.ജി.എമ്മും ആക്ഷനും ഡയലോഗുകളും ഉള്‍പ്പെടെയുള്ള മാസ് ചേരുവകളെല്ലാം ചേര്‍ത്താണ് ബി. ഉണ്ണികൃഷ്ണന്‍ ചിത്രം തയാറാക്കിയിരിക്കുന്നത്.
എന്നാല്‍ ചിത്രം പുറത്തിറങ്ങിയ ആദ്യദിവസം തന്നെ വൈറലായത് മോഹന്‍ലാലിന്റെ ആരാധകനാണ്. ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ സകല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുന്നല്‍ പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍ ചിത്രത്തെ വാനോളം പുകഴ്ത്തുകയായിരുന്നു കക്ഷി.
‘ലാലേട്ടന്‍ തകര്‍ത്തിട്ടുണ്ട്. ലാലേട്ടന്‍ ആറാടുകയാണ്. ഫസ്റ്റ് ഹാഫ് ലാലേട്ടന്റെ ആറാട്ടാണ് സെക്കന്റ് ഹാഫ് നല്ല കഥയാണ്, ഫാന്‍സിനും എല്ലാവര്‍ക്കും ഇഷ്ടപ്പെടും’ എന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറയുന്നത്.
സിനിമ നിരാശപ്പെടുത്തി എന്ന് ചില പ്രേക്ഷകര്‍ പ്രതികരിക്കുമ്പോള്‍ ഉടന്‍ തന്നെ ‘ഇത് നെഗറ്റീവ് ക്യാമ്പെയ്‌നാണ്, രാജമാണിക്യം ഒന്നുമല്ലെന്നും’ ഇടക്ക് കേറി ഇദ്ദേഹം പറയുന്നുണ്ട്. ‘മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടപ്പെടുമെന്നും മമ്മൂട്ടി ഫാന്‍സിന് ചിത്രം ഇഷ്ടപ്പെടില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇതില്‍ തന്നെ ലാലേട്ടന്‍ ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.
എന്തായാലും ഈ കട്ട ആരാധകനെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ഇദ്ദേഹത്തിന്റെ ട്രോളുകളും സ്റ്റിക്കറുകളും സോഷ്യൽ മിഡിയിൽ വൈറലാവുകയാണ്.
അതേസമയം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ മോഹന്‍ലാലിന്റെ മാസ് സിനിമ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിധു വിന്‍സെന്റ്, അരുണ്‍ ഗോപി മുതലാ നിരവധി താരങ്ങളും ചിത്രത്തെ പ്രശംസിച്ചിരുന്നു. മോഹന്‍ലാലിന്റെ പഴയ ജനപ്രിയ സിനിമകളെ അനുസ്മരിപ്പിക്കും വിധമുള്ള രംഗങ്ങളും ഡയലോഗുകളും ചിത്രത്തിലുണ്ടായിരുന്നു
അതെസമയം ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
മോഹന്‍ലാലിന്റെ വാക്കുകൾ ഇങ്ങനെ
“ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭംഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്‍റര്‍ടെയ്നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും.”
നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
about mohanlal