Malayalam
പേളിയും ശ്രീനിയുടെ അമ്മയും തമ്മിലുളള അമ്മായിമ്മ പോര് കണ്ടോ ?പേളിയെ കുറിച്ച് ശ്രീനിയുടെ അമ്മ പറയുന്നത് ഇങ്ങനെ; വീഡിയോ വൈറൽ!
പേളിയും ശ്രീനിയുടെ അമ്മയും തമ്മിലുളള അമ്മായിമ്മ പോര് കണ്ടോ ?പേളിയെ കുറിച്ച് ശ്രീനിയുടെ അമ്മ പറയുന്നത് ഇങ്ങനെ; വീഡിയോ വൈറൽ!
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ബിഗ് ബോസിലെ പ്രണയത്തെ പുറത്ത് വന്നതിന് പിന്നാലെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു ഇരുവരും. മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് പേളി.
പേളി മാണി ഷോ, അത് ടെലിവിഷനില്‍ ആണെങ്കിലും യൂട്യബില്‍ ആണെങ്കിലും കണ്ടിരുന്ന് പോകും. അത്ര മനോഹരമായിട്ടും, രസകരമായിട്ടും ആണ് പേളി ഓരോ വീഡിയോയും ചെയ്യുന്നത്. പേളിയും ശ്രീനിഷും ചെന്നൈയിലേക്ക് പോകുന്ന വീഡിയോയും അവിടെയുള്ള സ്‌നേഹ സമ്പന്നമായ കാഴ്ചകളും എല്ലാം പ്രേക്ഷകര്‍ കണ്ടതാണ്. പേളിയെയും നില ബേബിയെയും കാണാന്‍ ശ്രീനിയുടെ അമ്മ കൊച്ചിയിലെത്തിയതാണ് താരദമ്പതികളുടെ പുതിയ വ്‌ളോഗ്. വ്‌ളോഗിലെ വിശേഷങ്ങളെ കുറിച്ച് അറിയാം ചിത്രങ്ങളിലൂടെ,
ശ്രീനിഷ് ആണ് അമ്മയെയും മരുമക്കളെയും കൂട്ടി വരുന്നത്. അവിടെ നിന്ന് അവരെ കൂട്ടി വരുന്ന യാത്രയും പേളി വീട്ടില്‍ നടത്തുന്ന ഒരുക്കങ്ങളും പാരലല്‍ ആയിട്ടാണ് ഇത്തവണ വ്‌ളോഗ് ചെയ്തിരിയ്ക്കുന്നത്. ശ്രീനി ചെന്നൈയിലേക്ക് പോയപ്പോള്‍ പേളിയ്ക്കും നില ബേബിയ്ക്കും കൂട്ടായി, പേളിയുടെ അമ്മ വന്നിരുന്നു. അതുകൊണ്ട് പുതിയ വ്‌ളോഗ് ഒരു കുടുംബ സംഘമം കൂടെയായി.അമ്മായി അമ്മയെ സ്വീകരിക്കാനുള്ള പേളി മാണിയുടെ തത്രപ്പാടും ഒരുക്കങ്ങളും കാണാന്‍ തന്നെ രസമാണ്. ഫ്രൈഡ് റൈസും ചിക്കനുമാണ് പേളി അവര്‍ക്ക് വേണ്ടി പാകം ചെയ്ത് വച്ചത്. ശ്രീനിയുടെ അമ്മ ആദ്യമായിട്ടാണ് ഫ്‌ളൈറ്റില്‍ കയറുന്നത്. തന്നെ കാണാന്‍ വന്ന അമ്മയ്ക്ക് വേണ്ടി പേളി ഒരു സ്വര്‍ണ വള സമ്മാനമായി നല്‍കുന്നു.
കെട്ടിപ്പിടിച്ച് ഉമ്മ വച്ചാണ് അമ്മ ആ സ്‌നേഹം അറിയിക്കുന്നത്. ശ്രീനിയ്ക്കും പേളിയുടെ വക സമ്മാനമുണ്ട്.വീട്ടില്‍ എത്തിയാല്‍ അമ്മായി അമ്മയും മരുമകളും തമ്മിലുള്ള വളരെ രസകരമായതും സ്‌നേഹ സമ്പന്നമായതുമായ കാഴ്ചകള്‍ വീഡിയോയില്‍ കാണാം. പാത്രം കഴുകുന്ന ഇടത്ത് നിന്ന് ഞാന്‍ കഴുകും എന്ന് പേളിയും അല്ല ഞാന്‍ കഴുകും എന്ന് അമ്മയും പറയുമ്പോള്‍, ഇതാണ് അമ്മായിയമ്മ പോര് എന്നായി പേളി. ഇത്രയും നല്ല അമ്മയെ വേറെ ആര്‍ക്കും കിട്ടില്ല എന്ന് പേളി പറഞ്ഞപ്പോള്‍, ഇത്രയും നല്ല മരുമകളെ വേറെ ആര്‍ക്കും കിട്ടില്ല എന്നായി അമ്മ. ഞാന്‍ കളി പറഞ്ഞതല്ല. സത്യമായിട്ടും പറഞ്ഞതാണ് എന്ന് അമ്മ ആവര്‍ത്തിച്ചു.പേളിയുടെയും അമ്മയുടെയും സ്‌നേഹ ബന്ധത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകലാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. 22 മിനിട്ട് നേരം പോയതേ അറിഞ്ഞില്ല എന്ന് ചിലര്‍ പറയുന്നു. ഇത്രയും നല്ല അമ്മായി അമ്മയെ കിട്ടിയതാണ് പേളിയുടെ ഭാഗ്യം, പേളിയെ പോലൊരു മരുമകളെ കിട്ടിയ ശ്രീനിയുടെ അമ്മയും ഭാഗ്യവതിയാണ്. ഈ കുടുംബ സ്‌നേഹമാണ് വീഡിയോ കാണാന്‍ പ്രേരിപ്പിയ്ക്കുന്നത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
about pearly manney