Malayalam
എൻ്റെ പൊന്നു മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ
എൻ്റെ പൊന്നു മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ
മലയാളികളുടെ ഇഷ്ട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. അടുത്തിടെ മികച്ച വേഷങ്ങളിലൂടെ ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വരെ അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ തന്‍റെ മകള്‍ ഹൃദ്യയ്ക്ക് പിറന്നാളാശംസകളുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
‘എൻ്റെ പൊന്നു മോൾക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ’ എന്നാണ് താരം കുറിച്ചത്.
മകൾക്ക് സ്നേഹമുത്തം നൽകുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട് . കയ്യിൽ പൂക്കളുമായി നിൽക്കുന്ന മകൾ ഹൃദ്യയും ചിത്രങ്ങളിലുണ്ട്. നിരവധി താരങ്ങൾ ഹൃദ്യയ്ക്ക് ആശംസകളുമായി എത്തിയിട്ടുമുണ്ട്. സന്തോഷ ജന്മദിനം കുഞ്ചു എന്നാണ് അശ്വതി ശ്രീകാന്ത് നൽകിയിരിക്കുന്ന ആശംസ. ഛോട്ടാ ബഡി ഹോ ഗയീ എന്ന് ചാക്കോച്ചനും സന്തോഷ ജന്മദിനം മോളേ എന്ന് വിനയ് ഫോർട്ടും കമന്‍റ് ചെയ്തിട്ടുണ്ട് .
രണ്ട് ആൺമക്കളും ഒരു മകളുമാണ് സുരാജിനും ഭാര്യ സുപ്രിയയ്ക്കുമുള്ളത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ, റോയ്, ജനഗണമന തുടങ്ങിയവയാണ് സുരാജ് അഭിനയിക്കുന്ന പുത്തൻ ചിത്രങ്ങൾ. അടുത്തിടെ ഡ്രൈവിങ് ലൈസൻസ്, ഫൈനൽസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, വികൃതി തുടങ്ങിയ സിനിമകളിലൂടെ സുരാജിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
