Malayalam
പ്രേം നസീറിന്റെ കോളറിന് പിടിച്ച് പൊക്കി; ശങ്കിച്ച് നിന്നെങ്കിലും രണ്ടും കൽപ്പിച്ച്അത് ചെയ്തു; ആദ്യ സിനിമയെ കുറിച്ച് ഫറഞ്ഞ് ലാലു അലക്സ്!
പ്രേം നസീറിന്റെ കോളറിന് പിടിച്ച് പൊക്കി; ശങ്കിച്ച് നിന്നെങ്കിലും രണ്ടും കൽപ്പിച്ച്അത് ചെയ്തു; ആദ്യ സിനിമയെ കുറിച്ച് ഫറഞ്ഞ് ലാലു അലക്സ്!
ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ് നടന്‍ ലാലു അലക്‌സ്. കുറച്ച് കാലത്തെ ഇടവേളയ്ക്കു ശേഷം ലാലു അലക്‌സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണിത്. ഇതിനകം പല അഭിമുഖങ്ങളിലൂടെയുമായി തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും നടന്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ സിനിമയില്‍ എത്തിയ തുടക്ക കാലത്തെ കുറിച്ച് ലാലു അലക്‌സ് പറഞ്ഞ ചില കാര്യങ്ങള്‍ ആണ് വീണ്ടും വൈറലാകുന്നത് .ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ആദ്യ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തി നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കോളറിന് പിടിച്ചു പൊക്കുന്ന സീന്‍ ഉണ്ടായിരുന്നത്. തിയേറ്ററില്‍ ആരാധനയോടെ കണ്ടിരുന്ന ആളെ കോളറിനു പിടിക്കേണ്ട സാഹചര്യം വന്നപ്പോള്‍ താന്‍ ശങ്കിച്ചു പോയിരുന്നു. എന്നാല്‍ നസീര്‍ സാര്‍ അടുത്ത് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞതോടെയാണ് അത് മാറിയതെന്നാണ് താരമിപ്പോള്‍ പറയുന്നത്.
.ഈ ഗാനം മറക്കുമോ’ ആണ് എന്റെ ആദ്യ സിനിമയെന്നാണ് ലാലു അലക്‌സ് പറയുന്നത്. സിനിമ തുടങ്ങുമ്പോള്‍ മഞ്ഞ അക്ഷരത്തില്‍ അലക്‌സ് എന്നെഴുതിയത് കാണുമ്പോള്‍ ഇന്നും രോമാഞ്ചം ആണ്. ഏതു തുടക്കക്കാരനും കൊതിക്കുന്ന വേഷം, ഗ്രാമത്തിലെ റൗഡിയായ വിക്രമന്‍. ഒരു ചായക്കട സീനില്‍ വച്ചാണ് നസീര്‍ സാറിനെ കോളറില്‍ പിടിച്ചു പൊക്കുന്നത്. വീട്ടുകാരെ കുറിച്ച് പറയരുതെന്ന് നസീര്‍ സാറിന്റെ ഡയലോഗ്.. പറഞ്ഞാല്‍ നീ എന്ത് ചെയ്യുമെടാ എന്ന് ചോദിച്ച് എഴുന്നേറ്റു അടുത്തു ചെന്ന് ഞാന്‍ കോളറില്‍ പിടിക്കണം.
തിയേറ്ററുകളില്‍ നസീര്‍ സാറിനെ കണ്ടു ആരാധനയോടെ കൈയ്യടിച്ച് പയ്യന്‍ അദ്ദേഹത്തിനെ എടാ എന്ന് വിളിക്കണം. അതും പോരാഞ്ഞ് കോളറില്‍ പിടിക്കുകയും വേണം. സംവിധായകന്‍ ശങ്കരന്‍ നായര്‍ സാര്‍ പറഞ്ഞത് ഒന്നും നോക്കണ്ട ചെയ്‌തേ പറ്റൂ എന്നാണ്. ശങ്കിച്ചു നിന്ന എന്നെ നസീര്‍ അടുത്ത് വിളിച്ചു പറഞ്ഞു. അസ്സേ പിടിച്ചു പൊക്കിക്കോ.. പിന്നെ രണ്ടും കല്‍പ്പിച്ച് കോളറില്‍ പിടിച്ച് ഒറ്റ പൊക്ക്. അന്ന് വില്ലന്‍ ആയതാണ്. പിന്നെ അടി കൊടുത്തും വാങ്ങിയും കുറേ കഴിഞ്ഞപ്പോള്‍ ചിരിപ്പിച്ചും ഇത്രയും വര്‍ഷമായെന്ന് താരം പറയുന്നു.
അതേ സമയം വലിയ സിനിമ പോസ്റ്ററില്‍ പോലീസ് യൂണിഫോം ഇട്ട് എന്നെ നിര്‍ത്തിയത് ശശിയേട്ടന്‍ (ഐവി ശശി) ആണെന്നാണ് ലാലു അലക്‌സ് വെളിപ്പെടുത്തിയത്. ‘ഈ നാട്’ എന്ന സിനിമയിലൂടെ ആയിരുന്നു അത്. ചിത്രത്തില്‍ കമ്മീഷണര്‍ അലക്‌സാണ്ടര്‍ ഐപിഎസ് എന്ന വേഷം ചെയ്തു. ഈ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. ‘ഈ നാട്’ ഇറങ്ങിയപ്പോള്‍ മദ്രാസില്‍ മൗണ്ട് റോഡിലെ സംഘം തിയേറ്ററിനു മുന്നില്‍ എന്റെ കട്ടൗട്ട് വെച്ചു. എംജിആറിന്റെയും ശിവാജി സാറിന്റെയും അപ്പുറത്ത് ദേ നില്‍ക്കുന്നു പിറവത്തെ ആ പയ്യന്‍ ലാലു അലക്‌സ്. അന്ന് ആര്‍കെ ലോഡ്ജിലാണ് താമസം. രാവിലെ ഓട്ടോ പിടിച്ച് കട്ടൗട്ടിന് മുന്നിലെത്തി കുറെ നേരം നോക്കി നിന്നിട്ട് തിരിച്ചു പോരും. ഇന്നാണെങ്കില്‍ ഒരു സെല്‍ഫി എടുത്തു വെക്കാമായിരുന്നു എന്നും ലാലു അലക്‌സ് പറയുന്നു.
about lalu alex
