Malayalam
രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെ നേരിട്ട് കാണാൻ കൊച്ചിയിൽ നിന്നും നീലേശ്വരത്തേക്ക്…മുത്തേ എന്ന് നീട്ടിവിളിച്ച് അച്ഛൻ…ഈ വീഡിയോ കണ്ണ് നനയ്ക്കും
രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെ നേരിട്ട് കാണാൻ കൊച്ചിയിൽ നിന്നും നീലേശ്വരത്തേക്ക്…മുത്തേ എന്ന് നീട്ടിവിളിച്ച് അച്ഛൻ…ഈ വീഡിയോ കണ്ണ് നനയ്ക്കും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായര്‍. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരി സിനിമയിലേക്ക് തുടക്കം കുറിച്ചതെങ്കിലും സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയ്ക്ക് ശ്രമിച്ചപ്പോഴാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശ്രീവിദ്യയ്ക്ക് ഉണ്ട്. യൂട്യൂബില്‍ താരം പങ്കുവയ്ക്കുന്ന വീഡിയോ ആരാധകർ ഇരുകയ്യും നീട്ടിയ സ്വീകരിക്കാറുള്ളത്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം നടി അച്ഛനെ കാണാന്‍ പോയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
അച്ഛന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ശ്രീവിദ്യയുടെ പ്ലാന്‍. കൊച്ചിയില്‍ നിന്ന് നേരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ താരം രാത്രി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേ ദിവസമാണ് അച്ഛനെ കാണാന്‍ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോയത്. കൊച്ചിയില്‍ നിന്ന് തുടങ്ങിയ യാത്ര മുതല്‍ അച്ഛനെ കാണുന്നത് വരെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വീഡിയോയില്‍ ഏറ്റവും മനോഹരമായ കാഴ്ച, ശ്രീവിദ്യയെ കണ്ട ശേഷമുള്ള അച്ഛന്റെ പ്രതികരണമായിരുന്നു. ഏറ്റവും വലിയ തമാശ ശ്രീവിദ്യയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു എന്നതാണ്. വീട് പണി നടക്കുന്നത് കാരണം അച്ഛനും അമ്മയുമെല്ലാം വീട് മാറി. ആ വീട്ടിലേക്ക് ശ്രീവിദ്യ ആദ്യമായിട്ടാണ് വരുന്നത്. വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍ അച്ഛന്റെ സഹോദരന്റെ മകനും ശ്രീവിദ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ശ്രീവിദ്യ വീട്ടിലേക്ക് വരുന്ന കാര്യം അമ്മ അറിയും. പക്ഷെ അച്ഛന് അറിയില്ല. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീവിദ്യ അച്ഛനെ കാണാനായി വരുന്നത്. മുടിയൊക്കെ വെട്ടിയ ശ്രീവിദ്യയുടെ പുതിയ രൂപം അച്ഛന്‍ നേരിട്ട് കണ്ടിട്ടില്ല. ശ്രീവിദ്യ എത്തുമ്പോള്‍ ഉമ്മറത്ത് നില്‍ക്കുകയായിരുന്നു അച്ഛന്‍. മുഖം പൊത്തി പിടിച്ച് ശ്രീവിദ്യ കയറുമ്പോള്‍ അന്താളിപ്പായിരുന്നു അച്ഛന്റെ മുഖത്ത്. മുത്തേ എന്ന ആ ഒരു വിളിയില്‍ എല്ലാമുണ്ട്.
അച്ഛനെ ആദ്യമായിട്ടാണ് ശ്രീവിദ്യ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. വളരെ അധികം സംസാരിക്കുന്ന ആളാണ് എങ്കിലും ക്യാമറ കണ്ടത് കാരണം അച്ഛന്‍ സംസാരം കുറച്ചുവത്രെ. അച്ഛനൊപ്പമുള്ള വീഡിയോകള്‍ ഇനിയും ചെയ്യണം എന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന. വളരെ സിംപിളായ, നിഷ്‌കളങ്കനാണ് അച്ഛന്‍ എന്നും കമന്റുകള്‍ വരുന്നുണ്ട്.
