Connect with us

നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി…ഹൃദയം അഞ്ചാം വാരത്തിലേക്ക്….നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ

Malayalam

നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി…ഹൃദയം അഞ്ചാം വാരത്തിലേക്ക്….നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ

നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി…ഹൃദയം അഞ്ചാം വാരത്തിലേക്ക്….നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. തുടർച്ചയായ അഞ്ചാം വാരത്തിലും മികച്ച പ്രതികരണവുമായി ചിത്രം പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് പ്രണവ് മോഹൻലാൽ.

‘ഹൃദയം ഇന്ത്യയിലെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി!’, എന്നാണ് പ്രണവ് ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

ജനുവരി 21 നാണ് ചിത്രം തിയേറ്ററിൽ എത്തിയത് വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു . ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിം​ഗ് ആരംഭിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. മികച്ച ഇനിഷ്യലും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രത്തിന് കൊവിഡ് പശ്ചാത്തലത്തില്‍ ചില ജില്ലകളില്‍ തിയറ്ററുകള്‍ അടയ്യത് വെല്ലുവിളി സൃഷ്‍ടിച്ചിരുന്നു. എന്നാല്‍ സി കാറ്റഗറിയില്‍ നിന്ന് എല്ലാ ജില്ലകളും ഒഴിവായതോടെ എല്ലാ റിലീസിംഗ് സെന്‍ററുകളിലേക്കും ചിത്രം തിരിച്ചെത്തിയിരുന്നു.

അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായി പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 ഗാനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

More in Malayalam

Trending

Recent

To Top