Connect with us

ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്തു ചെയ്തു? നടി ആക്രമിക്കപ്പെട്ട് അഞ്ചാം വർഷം..സര്‍ക്കാരിനെ വിമര്‍ശിച്ച് ഡബ്ല്യൂസിസി

Malayalam

നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഡബ്ല്യൂസിസി. നടി ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതിജീവിതയുടെ നീതിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് ചെയ്‌തെന്ന ചോദ്യവുമാണ് ഡബ്ല്യൂസിസി ചോദിച്ചിരിക്കുന്നത്

ഡബ്ല്യൂസിസിയുടെ പോസ്റ്റ്:

2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക ആക്രമണത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. 5 വര്‍ഷങ്ങള്‍ക്കിപ്പുറം… ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്തു ചെയ്തു?

അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമ വ്യവസായം എന്ത് ചെയ്തു? എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു? #അവള്‍ക്കൊപ്പം #അതിജീവിതക്കൊപ്പം

നടി ആക്രമിക്കപ്പെട്ടിട്ട് 5 വര്‍ഷം തികഞ്ഞിരിക്കുകയാണ് . വിചാരണയുടെ അന്തിമ ഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസിനെ വീണ്ടും സങ്കീര്‍ണ്ണമാക്കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയ പരിധിയും ഇന്ന് അവസാനിക്കും.

ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top