Connect with us

ഞാൻ ​ഗന്ധർവ്വൻ അടക്കമുളള സിനിമകൾ വേണ്ടെന്ന് വെച്ചതാണ്; അന്നെനിക്ക് സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു; നഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് ശ്രീലക്ഷ്മി!

Malayalam

ഞാൻ ​ഗന്ധർവ്വൻ അടക്കമുളള സിനിമകൾ വേണ്ടെന്ന് വെച്ചതാണ്; അന്നെനിക്ക് സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു; നഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് ശ്രീലക്ഷ്മി!

ഞാൻ ​ഗന്ധർവ്വൻ അടക്കമുളള സിനിമകൾ വേണ്ടെന്ന് വെച്ചതാണ്; അന്നെനിക്ക് സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു; നഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് ശ്രീലക്ഷ്മി!

മലയാള സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് ശ്രീലക്ഷ്മി. 2011 ല്‍ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി എടുത്തിട്ടുള്ള താരം ഇടക്കാലത്ത് അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ച് വരികയും ചെയ്തു. എന്നാല്‍ ചെറിയ പ്രായത്തിലെ താന്‍ നഷ്ടപ്പെടുത്തിയ നിരവധി സിനിമകളുണ്ടെന്നാണ് ശ്രീലക്ഷ്മിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ തിരിച്ച് വരവിലെ ബ്രേക്ക് ആവുമായിരുന്ന സിനിമയാണ് താൻ നഷ്ടപ്പെടുത്തിയതെന്നും ശ്രീലക്ഷ്മി പറയുന്നത്.നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ശ്രീലക്ഷ്മി ഈക്കാര്യം വെളുപ്പെടുത്തിയത്. നടനും സംവിധായകനുമായ മധുപാലിനൊപ്പമാണ് ശ്രീലക്ഷ്മിയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഏതെങ്കിലും കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടോ എന്നും പിന്നീട് കണ്ടപ്പോള്‍ വിഷമം തോന്നിയോ എന്നുമാണ് സ്വാസിക നടിയോട് ചോദിച്ചത്. ഞാന്‍ ഗന്ധര്‍വ്വന്‍ അടക്കം നിരവധി സിനിമകളില്‍ നിന്നും വന്ന അവസരം നഷ്ടപ്പെടുത്തിയ ആളാണ് താനെന്നും ശ്രീലക്ഷ്മി പറയുകയാണ്.

പിന്നെ രണ്ടാം വരവില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയാണ് വേണ്ടെന്ന് വെച്ചത്. അതിലെ അമ്മ കഥാപാത്രം നല്ലതായിരുന്നു. പക്ഷേ എനിക്ക് ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. അതെനിക്ക് വലിയ നഷ്ടമായി തോന്നിയിട്ടുണ്ട്. കാരണം എന്റെ രണ്ടാം വരവിലെ എന്‍ട്രി അത് ആയേനെ. ഇപ്പോള്‍ എനിക്ക് പ്രതീക്ഷയുള്ളത് കൊത്ത് എന്ന സിനിമയിലെ കഥാപാത്രമാണ്. അതൊരു നല്ല വേഷമാണ്. അമ്മയുടെ റോള്‍ ആണെങ്കിലും അതിലെനിക്ക് പെര്‍ഫോം ചെയ്യാനുണ്ടെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

‘ആദ്യ കാലങ്ങളില്‍ വേണ്ടെന്ന് വെച്ചത് ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ്. അത് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ വേഷമായിരുന്നു. എനിക്ക് വേണ്ടി ചിത്രം വരെ വരച്ച് വെക്കുകയും കോസ്റ്റിയൂം വരെ തീരുമാനിക്കുകയും ചെയ്തു. അന്നെന്റെ മനസിലേക്ക് സിനിമ വന്നിട്ടില്ല. പിന്നെ ഡാന്‍സിന്റേത് വെച്ച് രാജശില്‍പിയിലേക്കും വിളിച്ചിരുന്നു. അത് പിന്നീട് ഭാനുപ്രിയ ആണ് ചെയ്തത്. അന്നെനിക്ക് സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലെങ്കിലും പിന്നീട് നോക്കുമ്പോള്‍ നല്ല കഥാപാത്രങ്ങളായിരുന്നെന്ന് തോന്നി. അന്ന് എനിക്കത് ചെയ്യാന്‍ പറ്റുമായിരുന്നോ എന്ന് അറിയില്ലചിത്രത്തില്‍ റോഷന്റെ അമ്മയാണെങ്കിലും അവനുമായി വളരെ കുറച്ച് കോംബിനേഷന്‍ സീനുകളെ ഉള്ളു. ബാക്കി കൂടുതലും ആസിഫ് അലിയുടെ കൂടെയാണ്. കഥാപാത്രത്തിന്റെ പേരായ അമ്മിണി എന്ന പേരിലാണ് ഇപ്പോള്‍ എല്ലാവരും എന്നെ അഭിസംബോധന ചെയ്യുന്നത് പോലും. മോന്‍ മാത്രമേ അമ്മേ എന്ന് വിളിക്കുന്നുള്ളു. ബാക്കി എന്നെക്കാളും പ്രായമുള്ളവരടക്കം എല്ലാവരും അമ്മിണിയേച്ചി എന്നാണ് സിനിമയില്‍ വിളിക്കുന്നത്. അങ്ങനൊരു കഥാപാത്രമാണ് കൊത്ത് ല്‍ ഉള്ളതെന്നും ശ്രീലക്ഷ്മി സൂചിപ്പിച്ചു.1991 ല്‍ കേരള സര്‍വകലാശാലയിലെ കലാതിലകം ആയിരുന്ന ശ്രീലക്ഷ്മി നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. ചെറുതും വലുതുമായി അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തോട് വിട പറഞ്ഞു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം നടി ദുബായില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ശേഷം 2012 ലാണ് വീണ്ടും തിരിച്ച് വരുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലാണ് നടി സജീവമായത്. ഇപ്പോള്‍ നൃത്ത വിദ്യാലയവും നടത്തി വരികയാണ് നടി. കൊത്ത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നടി പങ്കുവെച്ചത്. ഇത് കൂടാതെ നിരവധി സിനിമകളാണ് ശ്രീലക്ഷ്മിയുടേതായി വരാനിരിക്കുന്നത്.

about sreelakshmi

More in Malayalam

Trending

Recent

To Top