Malayalam
ഞെക്കി കൊന്ന പേയ്സ്റ്റ് മുതൽ ഡേറ്റ് കഴിഞ്ഞ മേക്കപ്പ് സാധനങ്ങൾ വരെയുണ്ട് ; ആലീസിന്റെ ഷൂട്ടിങ് ബാഗിലെ സാധനങ്ങൾ ഞെട്ടി സജിൻ; ചിരിച്ച് ചത്ത് എന്ന് ആരാധകർ!
ഞെക്കി കൊന്ന പേയ്സ്റ്റ് മുതൽ ഡേറ്റ് കഴിഞ്ഞ മേക്കപ്പ് സാധനങ്ങൾ വരെയുണ്ട് ; ആലീസിന്റെ ഷൂട്ടിങ് ബാഗിലെ സാധനങ്ങൾ ഞെട്ടി സജിൻ; ചിരിച്ച് ചത്ത് എന്ന് ആരാധകർ!
മലയാളി പ്രേക്ഷര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മിനിസ്ക്രീന്‍ താരജോഡികളാണ് ആലീസ് ക്രിസ്റ്റിയും സജിനും. യൂട്യൂബ് വ്ളോഗിലുടെ പ്രേക്ഷക പ്രിയ നേടിയ താരോഡികള് പങ്കുവയ്ക്കുന്ന ഓരോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ആലീസിന്റെ ഷൂട്ടിങ് ബാഗ് തുറക്കുന്ന എപ്പിസോഡ് ആണ് ഏറ്റവും ഒടുവില്‍ ഇരുവുരും പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇത്രയും ജനുവിനായി ബാഗിലെ രസ്യങ്ങള്‍ ആദ്യമായി പുറത്ത് കൊണ്ടുവരുന്നത് ഇവരാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇതിന് മുന്‍പ് പലരും വാട്ട് ഈസ് ഇന്‍ മൈ ബാഗ് എന്ന സെഗ്മെന്റ് ചെയ്തിട്ടുണ്ട് എങ്കിലും, ഇത്രയും വിചിത്രമായ അനുഭവം ആദ്യമായിരിയ്ക്കും. അഞ്ച് വര്‍ഷം മുന്‍പ് അച്ചാച്ഛന് വാങ്ങി കൊടുത്തതാണ് ആലീസിന് ഈ ബാഗ്. അഞ്ച് വര്‍ഷമായി യാതൊരു കേട് പാടും ബാഗിന് സംഭവിച്ചില്ല എങ്കിലും, ഇത്രയും വര്‍ഷമായി ഇത് തുറന്ന് വൃത്തിയാക്കിയിട്ടില്ല എന്ന സത്യം ഇതോടെ പുറത്തു വന്നിരിക്കുകയാണ് .
ബാഗിലെ സാധനങ്ങള്‍ ഓരോന്നും പുറത്ത് എടുക്കുന്ന സജിന്‍ ആണ്. എന്നും ഈ ബാഗ് ചുമക്കുന്നത് ഞാനാണ് എന്നും, ഇത്രയും ഘനം നിറയാന്‍ മാത്രം ഈ ബാഗില്‍ എന്താണ് ഉള്ളത് എന്ന് എനിക്ക് അറിയണം എന്നും പറഞ്ഞ് കൊണ്ടാണ് സജിന്‍ ഓരോ സാധനങ്ങളും എടുത്ത് പുറത്ത് വയ്ക്കുന്നത്. ആദ്യം നട്സ്, ചിപ്സ് പോലുള്ള സാധനങ്ങളാണ് പുറത്തെടുക്കുന്നത്.
സ്ത്രീപഥം എന്ന സീരിയലിന്റെ സമയത്ത് ഉള്ള കുങ്കുമവും കമ്മലും മാലയും എല്ലാം ആലീസിന്റെ ബാഗിലുണ്ട്. എക്സ്പേരി ഡേറ്റ് കഴിഞ്ഞ മേക്കപ്പ് സാധനങ്ങള്‍, ദ്രവിച്ചു തുടങ്ങിയ മേക്കപ്പ് ബാഗ്, ഞെക്കി കൊന്ന പരിവത്തിലുള്ള പേയ്സ്റ്റ്, അഞ്ച് ബി ക്ലാസില്‍ പഠിക്കുമ്പോള്‍ രാഹുല്‍ നല്കിയ സമ്മാനത്തിന്റെ ഡപ്പ, പഴയ ബില്ലുകള്‍ അങ്ങനെ ഒരുപാട് പുരാവസ്തുക്കള്‍ ആ ബാഗില്‍ നിന്നും പുറത്ത് വരുന്നുണ്ട്.
സത്യാവസ്ഥ എന്താണ് എന്ന് വച്ചാല്‍, ബാഗില്‍ എന്തൊക്കെയാണ് ഉള്ളത് എന്ന സത്യം ആലീസിനും അറിയില്ല എന്നതാണ്. കുറേ നാളായി കാണാതെയായിപ്പോയ സാധനങ്ങള്‍ എല്ലാം ബാഗില്‍ നിന്ന് കിട്ടി. പൊടിപിടിച്ചിരിക്കുകയാണ് പലതും. വീഡിയോ പകുതി എത്തുമ്പോഴേക്കും ആലീസും സജിനും തുമ്മാന്‍ തുടങ്ങിയിരുന്നു.
