എന്റെ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടന് വിളിച്ചു; ആ താൽപര്യം പ്രകടിപ്പിച്ചു.. എന്റെ മറുപടി കേട്ടതോടെ പ്രദീപേട്ടന് പറഞ്ഞത്; ഗോവിന്ദ് പത്മസൂര്യ

കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ.
ഒന്നിച്ച് അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് തന്നെ വിളിച്ചതിനെ കുറിച്ചും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചുമാണ് ഗോവിന്ദ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡബ്ബിംഗിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് പിരിഞ്ഞതാണ്, കാത്തിരിക്കുകയാണ് എന്ന് നടന് കുറിച്ചു.
ഗോവിന്ദ് പത്മസൂര്യയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു
ഒരിക്കല്‍ എന്റെ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടന് എന്നെ വിളിച്ചു. ജിപിയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്, അവതരണം ഗംഭീരമാണ്, ഒരുമിച്ച് അഭിനയിക്കാന്‍ താല്പര്യമുണ്ട് എന്നൊക്കെ പറഞ്ഞു.
ഞാന്‍ ഒരുപാട് സിനിമയില്‍ ഒന്നും അഭിനയിക്കുന്നില്ല ചേട്ടാ, ചെയ്യുന്നതെല്ലാം തെലുങ്ക് സിനിമകളാണെന്നും ഞാന്‍ പറഞ്ഞു. എന്റെ വലിയ ആഗ്രഹമാണ്, അത് നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അതോടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള മോഹം എനിക്കും വര്‍ധിച്ചു. ഭാഗ്യവശാല്‍ സുഹൃത്ത് മിറാഷ് ചെയ്യുന്ന പ്രോജെക്ടില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.
ഇന്നലെ രാവിലെയായിരുന്നു പ്രദീപിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് പ്രദീപ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...