Connect with us

ഗോപികയെ കുറ്റം പറഞ്ഞ് കഞ്ഞി കുടിക്കാൻ ഉള്ള വക കണ്ടെത്തുകയാണ്; പിന്നാലെ വലിച്ചുകീറി ആരാധകർ!!

Malayalam

ഗോപികയെ കുറ്റം പറഞ്ഞ് കഞ്ഞി കുടിക്കാൻ ഉള്ള വക കണ്ടെത്തുകയാണ്; പിന്നാലെ വലിച്ചുകീറി ആരാധകർ!!

ഗോപികയെ കുറ്റം പറഞ്ഞ് കഞ്ഞി കുടിക്കാൻ ഉള്ള വക കണ്ടെത്തുകയാണ്; പിന്നാലെ വലിച്ചുകീറി ആരാധകർ!!

മലയാള മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്.

പിന്നാലെ വമ്പൻ പാർട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികൾക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഗോപികയുടെ പേരിൽ പല ഫാൻ പേജുകളും ഉണ്ട്. അത്തരത്തിൽ ഒന്നാണ് ഗോപിക ഫാൻസ് കളക്ടീവ്. ഇപ്പോൾ ഈ പേജിൽ വന്ന ഒരു കുറിപ്പാണ് ചർച്ചയാകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപികക്കെതിരെ നെഗറ്റീവ് കമന്റുകൾ വരുന്നുണ്ടെന്നാണ് പറയുന്നത്. ഒരു പരിപാടിക്ക് എത്തിയ ഗോപിക ജാഡ കാണിച്ചു, ആരോടും ചിരിച്ചില്ല എന്നൊക്കെ പറഞ്ഞാണ് നെഗറ്റീവ് കമന്റുകൾ. ഇക്കാര്യത്തിലുള്ള വിശദീകരണവും ഈ കുറിപ്പിൽ ഉണ്ട്.

കഴിഞ്ഞ ദിവസങ്ങിൽ ഗോപികക്ക് വന്ന കുറച്ചു നെഗറ്റീവ് കമന്റുകൾ ഗോപികയെ ഇഷ്ടപ്പെടുന്നവർ അയച്ചു തന്നിട്ടുണ്ട്. അവർ ഗോപികയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കമന്റുകൾ അവരെ വേദനിപ്പിച്ചു. ഞങ്ങൾക്കത് മനസ്സിലാവുന്നുണ്ട്.

ഈ ഒരു അവസരത്തിൽ പറയാനുള്ളത് എന്താണെന്നാൽ ഒരു സീരിയൽ ആക്ടർ ആയി പോപ്പുലർ ആയാൽ പിന്നെ സിനിമ കിട്ടാൻ ഒരുപരിധി വരെ ആസാധ്യമാണ്. കഴിവുള്ള പല സീരിയൽ താരങ്ങളും പറഞ്ഞിട്ടുള്ള കാര്യമാണ്. നല്ലൊരു ബാനറിൽ നല്ലൊരു ടീമിന്റെ കൂടെ ഒരു ഡ്രീം ലോഞ്ചാണ് ആണ് ഗോപികക്ക് കിട്ടിയിരിക്കുന്നത്.

ഒരാൾ ഉയർന്നു വരുന്നത് കാണുമ്പോൾ വിഷമിക്കുന്ന ധാരാളം പേരുണ്ട് നമ്മുടെ സമൂഹത്തിൽ . അത് പോലെ മറ്റുള്ളവരിൽ ഒരു കുറവ് കാണുമ്പോൾ അത് എടുത്തു കാട്ടി സ്വന്തം കുറവുകളിൽ ആശ്വാസം കണ്ടെത്തുന്നവരും. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാൻ ആർക്കും പറ്റില്ല . എനിക്ക് പറ്റില്ല . നിങ്ങൾക്കും പറ്റില്ല . കഴിഞ്ഞ ദിവസത്തെ പരിപാടിക്ക് അവിടെ ഒരുപാട് ഓൺലൈൻ ചാനലുകൾ ഉണ്ടായിരുന്നു, തുടർച്ചായി ഷൂട്ട് ചെയ്യുകയായിരുന്നു.

അതിൽ ചിരിക്കാത്ത കുറച്ച് നിമിഷങ്ങളുടെ ക്ലിപ്പ് എടുത്തു മീഡിയയിൽ ഇടുക. നെഗറ്റീവ് കമന്റ് വരുമെന്നു ഇടുന്നവർക്കു അറിയാം. അത് വഴി എൻഗേജ്മെന്റ്, വ്യൂസ് കൂട്ടുക. അതാണ് അവരുടെ ലക്ഷ്യം. അത് വഴിയാണ് കഞ്ഞിക്ക് വക കണ്ടെത്തുന്നത്. അതു എല്ലാവരും മനസിലാക്കുക, എന്നാണ് കുറിപ്പിൽ പറയുന്നത്.

നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വരുന്നത്. കണക്കിന് ഗോപികയെ കുറ്റം പറഞ്ഞു കഞ്ഞി കുടിക്കാൻ ഉള്ള വക കണ്ടെത്തുന്നു. അവിടെയും ഗോപിക തന്നെ ആണ് ഉയർന്നു നിൽക്കുന്നത് കാരണം അങ്ങനെ എങ്കിലും അവർ ആഹാരത്തിനുള്ള വക കണ്ടെത്തുന്നുണ്ടല്ലോ.

ഗോപികയുടെ അക്കൗണ്ടിൽ കേറി വരെ മോശം കമെന്റ് ഇടുന്ന ആളുകൾ ഉണ്ട് അവരുടെ ഒക്കെ നിലവാരം എത്രത്തോളം മോശം ആണെന്ന് പറയേണ്ടല്ലോ അങ്ങനെ ഉണ്ട് കുറെ എണ്ണം.. എല്ലാം തികഞ്ഞ ആളുകൾ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

More in Malayalam

Trending