Malayalam
പേളി ഒരുപാട് മാറി, പണ്ട് കണ്ടത് പോലെയല്ല ; പേളിയെ കുറിച്ച് പറഞ്ഞ് ജിപി !
പേളി ഒരുപാട് മാറി, പണ്ട് കണ്ടത് പോലെയല്ല ; പേളിയെ കുറിച്ച് പറഞ്ഞ് ജിപി !
മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് ഗോവിന്ദ് പദ്മസൂര്യയും പേളി മാണിയും. ഡി ഫോര്‍ ഡാന്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് കടന്നു വരുന്നത് ജിപിയും പേളിയുമായിരിക്കും. ഈ പരിപാടിയിലൂടെ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളായി മാറുകയായിരുന്നു പേളിയും ജിപിയും. ഇന്ന് സിനിമകളും പരിപാടികളുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. രണ്ട് പേരും മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചു. ജിപി തെലുങ്കിലും പേളി ബോളിവുഡിലും മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു.
പേളിയുടേയും ജിപിയുടേയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി ഏറെ കയ്യടി നേടിയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഒരിടയ്ക്ക് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വരെ വാർത്തകൾ വന്നിരുന്നു. എന്നാല്‍ അത് വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നു. ഇന്നും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴിതാ പേളിയെക്കുറിച്ചുളള ജിപിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ പഴയ സഹ പ്രവര്‍ത്തകയും കൂട്ടുകാരിയുമായ പേളിയെക്കുറിച്ച് കുറിച്ച് ജിപി വാചാലനായത്. ആ വാക്കുകള്‍ ഇങ്ങനെ
ഇന്റസ്ട്രിയില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പേളിയക്കുറിച്ച് ജിപി സംസാരിച്ചത് പേളിയുടെ പ്രതികാരത്തിന്റെ കഥയായിരുന്നു ജിപി പങ്കുവച്ചത്. അങ്ങനെ ഒരാളുടെ പേര് മാത്രം പറയാന്‍ പറ്റില്ല, പറഞ്ഞാല്‍ അത് ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യുന്ന സുഹൃത്തുക്കള്‍ തനിക്കുണ്ട് എന്നാണ് ജിപി പറഞ്ഞത്. പ്രത്യേകിച്ചും പേളി മാണി എന്നായിരുന്നു സുഹൃത്തിനെക്കുറിച്ച് ജിപി പറഞ്ഞത്. പേളി ഗര്‍ഭിണിയായ ശേഷവും പ്രസവിച്ച ശേഷം നില ബേബിയെയും കാണാന്‍ പോയിരുന്നില്ലെന്നും. ഇതിന് തന്നോട് പ്രതികാരം ചെയ്തുവെന്നാണ് ജിപി പറയുന്നത്. ജി പി നിലയെ കാണാന്‍ പോകുന്നില്ല, ജിപിയും പേളിയും വഴക്ക് എന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും ഈ സമയത്ത് ഞാന്‍ പേളിയെ വിളിച്ചു. എന്നാല്‍ അവള് എന്നെ ബ്ലോക്ക് ചെയ്തു എന്നാണ് ജിപി പറയുന്നത്. കാണാന്‍ ചെല്ലാത്തതിന്റെ പ്രതികാരം പേളി വീട്ടിയത് അങ്ങനെയായിരുന്നുവെന്നാണ് ജിപി ഓര്‍ക്കുന്നത്.
എന്തായാലും നില ബേബിയെ അവസാനം ഞാന്‍ കണ്ടു. സൈമ അവാര്‍ഡിന്റെ ഷോയില്‍ വച്ചായിരുന്നുവെന്നും ജിപി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും പേളിയും ഒന്നിച്ച് അവതരിപ്പിച്ച ഷോ ആണ് സൈമ 2021. അപ്പോഴാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം കണ്ടതെന്നാണ് ജിപി വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കാലം കൊണ്ട് തന്റെ സുഹൃത്ത് ആളാകെ മാറിപ്പോയിരുന്നുവെന്നാണ് ജിപി പറയുന്നത്. അന്ന് കണ്ടപ്പോള്‍ പേളിയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നത് പോലെ തോന്നി. പണ്ട് ഞാന്‍ കണ്ട പേളിയേ അല്ല. ഒരുപാട് പക്വത വന്നത് പോലെ. പല കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യുന്നു. കുഞ്ഞ് ആയ ശേഷം വന്ന മാറ്റമാണോ എന്നറിയില്ലെന്ന് പറഞ്ഞ ജിപി ചിലപ്പോള്‍ പ്രായം കൂടുന്നതിന്റേതാവും എന്നും തമാശയായി പറഞ്ഞു.
അ്തേസമയം, പ്രണയ ദിനത്തില്‍ പേളി പങ്കുവച്ച പോസ്റ്റും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് ശ്രീനിഷ് നല്കിയ പ്രണയദിന സമ്മാനത്തെക്കുറിച്ചാണ് പേളി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ബൈക്ക് ആയിരുന്നു പേളിയ്ക്ക് ശ്രീനിഷ് സമ്മാനമായി നല്‍കിയത്. സര്‍പ്രൈസ് സമ്മാനത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം പേളി പങ്കുവച്ചിരുന്നു. ”ഇതായിരുന്നു ആ വലിയ സര്‍പ്രൈസ്. ഞാന്‍ ക്ലൗഡ് നയനില്‍ ആണ്. ശ്രീനി എനിക്കൊരു ബൈക്ക് സമ്മാനിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവെന്നത് തന്നെ എനിക്കൊരു വലിയ സര്‍പ്രൈസാണ്. ഈ സമ്മാനത്തിന് ഒരുപാട് രഹസ്യ അര്‍ത്ഥങ്ങളുണ്ട്. എന്നായിരുന്നു പേളി കുറിച്ചത്.
About Govind Pamdasurya
