Connect with us

പാക് മോഡലായ സ്വന്തം സഹോദരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ആഭ്യന്തരമന്ത്രിയ്ക്ക് ഉള്‍പ്പെടെ കത്തെഴുതിയിട്ടും സുരക്ഷ കിട്ടിയില്ല; മാതാപിതാക്കള്‍ മാപ്പ് കൊടുത്തതിനു പിന്നാലെ സഹോദരനെ നിരുപാധികം വിട്ടയച്ച് കോടതി

Malayalam

പാക്കിസ്ഥാനി മോഡല്‍ ഖന്‍ദീല്‍ ബലോചിനെ കൊലപ്പെടുത്തിയ സഹോദരനെ കുറ്റവിമുക്തനാക്കി കോടതി. ഖന്‍ദീലിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ അനുജന്‍ മുഹമ്മദ് വസീം, ആറു വര്‍ഷത്തെ ജയിവാസത്തിനുശേഷമാണ് കുറ്റവിമുക്തനാക്കുന്നത്. ഖന്‍ദീല്‍ ബലോച് പോസ്റ്റ് ചെയ്ത വിവാദ വിഡിയോകളും പ്രസ്താവനകളും കുടുംബത്തിന് അപമാനകരമെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് വസീം തന്റെ സഹോദരിയെ കൊലപ്പെടുത്തിയത്.

ഈയാഴ്ച അവസാനം വസീം ജയിലില്‍മോചിതനായേക്കും. വസീമിനു മാതാപിതാക്കള്‍ മാപ്പ് കൊടുത്തതിനു പിന്നാലെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. പാക്കിസ്ഥാനിലെ പുതിയനിയമപ്രകാരം, കുറ്റവാളികള്‍ക്ക് ഇരയുടെ കുടുംബത്തില്‍നിന്നു മാപ്പ് കൊടുത്താലും ശിക്ഷയില്‍ ഇളവ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇതില്‍ അന്തിമതീരുമാനമെടുക്കാന്‍ ജഡ്ജിക്കു വിവേചനാധികാരമുണ്ട്. സ്വന്തം ചേച്ചിയെ കൊലപ്പെടുത്തിയ വസീമിനു മാപ്പ് നല്‍കാന്‍ ആദ്യം മാതാപിതാക്കള്‍ വിസമ്മതിച്ചെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.

പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തയായ നടിയും മോഡലുമായിരുന്നു കൊല്ലപ്പെട്ട ഖന്‍ദീല്‍ ബലോച് (26). ഫൗസിയ അസീം എന്നായിരുന്നു യഥാര്‍ഥ പേര്. 2016 ജൂലൈയിലാണ് ഖന്‍ദീലിനെ അനുജന്‍ മുഹമ്മദ് വസീം കൊലപ്പെടുത്തിയത്. മുള്‍ട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടില്‍വച്ച് ഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം.

ഖന്‍ദീല്‍ ബലോച് പോസ്റ്റ് ചെയ്ത വിവാദ വിഡിയോകളും പ്രസ്താവനകളും ബലോച് കുടുംബത്തിന്റെ മാനം കളഞ്ഞുകുളിച്ചെന്നാണ് വസീം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴി. മതപുരോഹിതന്‍ മുഫ്തി അബ്ദുല്‍ ഖാവിയുമൊത്തുള്ള വിവാദ സെല്‍ഫികളും കൊലപാതകം അനിവാര്യമാക്കിയെന്നും വസീം പറഞ്ഞു. ഖന്‍ദീലുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ മുഫ്തി ഖാവിക്ക് ഉന്നത മതസമിതിയിലെ അംഗത്വവും നഷ്ടമായിരുന്നു.

ഫൗസിയ അസീം എന്ന പേര് ഉപേക്ഷിച്ച് ഖന്‍ദീല്‍ ബലോച് എന്ന പുതിയ പേരില്‍ മോഡലിങ്ങില്‍ താരമായപ്പോള്‍ മുതല്‍ സഹോദരനില്‍നിന്നു ഭീഷണി നേരിട്ട താരം സുരക്ഷ ആവശ്യപ്പെട്ടു പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്കുള്‍പ്പെടെ എഴുതിയിരുന്നു. വസീമിനെ 2019ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

More in Malayalam

Trending

Recent

To Top