Connect with us

ഇനി തിരിച്ചറിവിന്റെ നിമിഷങ്ങൾ; അനുപമയെ ചേർത്തുപിടിച്ച് അലീനയും അമ്പാടിയും; അധീന പിണക്കം അവസാനിക്കുന്നു; സച്ചിയെ നശിപ്പിക്കാൻ ഗജനി കൂടി വരണം; മിനിസ്ക്രീൻ ത്രില്ലർ അമ്മയറിയാതെ !

Malayalam

ഇനി തിരിച്ചറിവിന്റെ നിമിഷങ്ങൾ; അനുപമയെ ചേർത്തുപിടിച്ച് അലീനയും അമ്പാടിയും; അധീന പിണക്കം അവസാനിക്കുന്നു; സച്ചിയെ നശിപ്പിക്കാൻ ഗജനി കൂടി വരണം; മിനിസ്ക്രീൻ ത്രില്ലർ അമ്മയറിയാതെ !

ഇനി തിരിച്ചറിവിന്റെ നിമിഷങ്ങൾ; അനുപമയെ ചേർത്തുപിടിച്ച് അലീനയും അമ്പാടിയും; അധീന പിണക്കം അവസാനിക്കുന്നു; സച്ചിയെ നശിപ്പിക്കാൻ ഗജനി കൂടി വരണം; മിനിസ്ക്രീൻ ത്രില്ലർ അമ്മയറിയാതെ !

മലയാളി കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും ഹരമായി മാറിയ അമ്മയറിയാതെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ ആഴ്ച അവസാനിക്കുമ്പോൾ അമ്പാടി അലീന പിണക്കം പ്രേക്ഷകരെ നിരാശപ്പെടുത്തും എന്നായിരുന്നു കരുതിയിരുന്നത് . എന്നാൽ, ചില പിണക്കങ്ങൾക്കും ഒരു സുഖമുണ്ട് എന്ന് പറയും പോലെ , അലീനയുടെയും അമ്പാടിയുടെയും ഈ പിണക്കം നല്ല സുഖമുള്ള പിണക്കമാകും എന്നാണ് പുത്തൻ പ്രൊമോയിൽ നിന്നും മനസിലാകുന്നത്.

അമ്പാടി ട്രെയിനിങ് ക്യാമ്പിൽ പോയനാൾ മുതൽ അലീനയും അമ്പാടിയുടെ അമ്മയും ശങ്കരൻ മാമയും എല്ലാം ഏറെ വേദനിച്ചിരുന്നു, ഒപ്പം പ്രേക്ഷകർക്കും അമ്പാടിയെയും അലീന ടീച്ചറെയും ഒന്നിച്ചു സ്‌ക്രീനിൽ കാണാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നു. അമ്പാടി അന്ന് യാത്ര പറഞ്ഞു പോയ എപ്പിസോഡ് എല്ലാം വളരെയധികം പ്രണയാർദ്രമായിരുന്നു. പിന്നീടുള്ള ഏക ആശ്വാസം രണ്ടാളുടെയും ഫോൺ വിളികളായിരുന്നു.

എന്നാൽ, കഥ പിന്നെയും നിരവധി കഥാപാത്രങ്ങളിലൂടെ മാറിമറിഞ്ഞു. അമ്പാടിയ്ക്ക് കൂട്ടായി മാരൻ എത്തിയതും അനുപമ എന്ന പുത്തൻ കഥാപാത്രം കഥയ്ക്ക് വഴിത്തിരിവായതും അമ്മയറിയാതെയുടെ കഥാഗതിയെ തന്നെ മാറ്റിമറിച്ചു. expect the unexpected എന്ന് പ്രേക്ഷകർ എല്ലായിപ്പോഴും അമ്മയറിയാതെ പരമ്പരയെ വിശേഷിപ്പിക്കാറുണ്ട്.

അതുപോലെതന്നെ കഥാപാത്രങ്ങൾ വന്നതും പോയതും കുറെ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് കഥയെ എത്തിച്ചു . അനുപമ ആയിരുന്നു കഥയിലെ വലിയ ചോദ്യചിഹ്നമായി കിടക്കുന്ന കഥാപാത്രം. എന്നാൽ വരുന്ന ആഴ്‌ചയിൽ ഏറെ നാളത്തെ ഒരു കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്.

അനുപമയുടെ പഴയകാല കഥയും സച്ചിയും അനുവും തമ്മിലുള്ള ബന്ധവുമാണ് അമ്മയറിയാതെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നത്. നിലവിൽ സച്ചിയുടെ അനന്തരവൻ ആണെങ്കിലും അമ്പാടി തനിക്ക് ശത്രുവല്ല കൂടെ നിർബന്ധമായും നിർത്തേണ്ട വ്യക്തിയാണ് എന്ന ബോധ്യം അനുപമയ്‌ക്ക് വന്നിട്ടുണ്ട്. ഒപ്പം അലീന ആരെന്ന സത്യവും അമ്പാടി അനുപമയോട് പറഞ്ഞിരിക്കുകയാണ്.

ഇനി അലീനയാണ് അനുപമയെ കുറിച്ചുള്ള സത്യങ്ങൾ അറിയേണ്ടത്. എന്നാൽ കഥ ഇപ്പോൾ നമ്മുടെ പ്രണയ ജോഡികൾക്കിടയിൽ ഒരു ചെറിയ കുറുമ്പൻ പിണക്കം ഉണ്ടാക്കിയിരിക്കുകയാണ്. ഈ പിണക്കത്തിന് കാരണം അനുപമയാണെങ്കിലും അനുപമ അലീനയെ പരീക്ഷിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്.

പിണക്കത്തിനുള്ള കാരണം എല്ലാവര്ക്കും അറിയുന്നതിനാൽ തന്നെ അലീനയെ പറഞ്ഞു മനസിലാക്കാൻ വളരെ വേഗം സാധിക്കും . പക്ഷെ അലീന നിസാരക്കാരിയല്ലല്ലോ… ആർക്കും പട്ടിക്കാനും കളിപ്പിക്കാനും നിന്ന് കൊടുക്കില്ല എന്നതുകൊണ്ട് അലീന ടീച്ചർ അല്പം പിടിവാശി കാണിക്കും.

അത് മനസിലാക്കി അമ്പാടി പിന്നാലെ ചെല്ലും . അങ്ങനെ അവർ തമ്മിൽ സംസാരിക്കുന്ന കുറെയധികം സീനുകൾ ഇനി എപ്പിസോഡിൽ കാണാം.. അമ്പാടിയും അനുപമയ്ക്കും തമ്മിൽ ഒന്നിച്ചോട്ടെ എന്ന രീതിയിലൊക്കെ ദേഷ്യം കൊണ്ട് അലീന ടീച്ചർ പറഞ്ഞുകൊണ്ടേയിരിക്കും.

എന്നാൽ രണ്ടാളും അനുപമയുടെ വീട്ടിലേക്ക് യാത്രതിരിക്കുന്നു, ഇതുതന്നെയാണ് കഥയിലെ അടിപൊളി ട്വിസ്റ്റ്. അപ്പോൾ അലീന ടീച്ചറും അമ്പാടിയും അനുപമയുടെ വീട്ടിലേക്ക് പോകുന്നുണ്ട്.. അവിടെ വച്ച് അനുപമയുടെ ചേച്ചിയെ കാണുന്നതോടെയാണ് കഥ മാറുന്നത്.

അനുവിന്റെ വീട്ടിലെ കാഴ്‌ചകൾ അലീനയെ ഞെട്ടിക്കുന്നതാണ്. അതോടെ അനുപമയ്‌ക്ക് ആശ്വാസമായി സപ്പോർട്ടുമായി ഈ മാഷും ടീച്ചറും കൂടുകയാണ്. എന്നാൽ ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാം..

കഥയിലെ മറ്റൊരു അടിപൊളി വില്ലൻ ആണ് ഗജനി, വില്ലത്തരം എത്രയൊക്കെ കാണിച്ചാലും ഗജനി ഫാൻസ്‌ കട്ടയ്ക്ക് സപ്പോർട്ടാണ്.. ഉടനെ തന്നെ കഥയിലേക്ക് ഗജനിയും വരുന്നുണ്ട്.. ഈ വരവിൽ ഒരു പ്രത്യേകതയുണ്ട്.. അനുപമയെ കൂടി ഗജനി പരിചയപ്പെടും . പിന്നെന്താകും സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം… ചില സത്യങ്ങൾ ഗജനിയും അറിയാൻ കിടക്കുന്നതല്ലേ ഉള്ളു.. അപ്പോൾ സച്ചിയുടെ സർവനാശം ആകും സംഭവിക്കുക,..

about ammayariyathe

More in Malayalam

Trending

Recent

To Top