Malayalam
ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ച ഒരാൾ; കണ്ണീരോടെ ഉമ്മ കൊടുത്ത് സമാധാനിപ്പിച്ചു; ഈ സ്നേഹമാണ് ലക്ഷ്മി നക്ഷത്രയുടെ വിജയം!
ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ച ഒരാൾ; കണ്ണീരോടെ ഉമ്മ കൊടുത്ത് സമാധാനിപ്പിച്ചു; ഈ സ്നേഹമാണ് ലക്ഷ്മി നക്ഷത്രയുടെ വിജയം!
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. പരിപാടിയുടെ കണ്ടന്റിനെ ചൊല്ലി പല വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇന്നും ആരാധകരുടെ കയ്യടി നേടി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്ക് ഷോ . താരങ്ങളെ അണിനിരത്തി തമാശകളും ഗെയിം ഷോയും നടത്തുന്നതിനു പുറമെ സിനിമാ രംഗത്തുനിന്നും സംഗീത ലോകത്തുനിന്നും പ്രമുഖരെ അതിഥിയായി ക്ഷണിക്കാറുമുണ്ട്.
സ്റ്റാർ മാജിക് ഷോയുടെ മറ്റൊരു ആകർഷണം അവതരികയായ ലക്ഷ്മി നക്ഷത്രയാണ്. ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ താരങ്ങളും ഹാസ്യ കലാകാരന്മാരും അരങ്ങ് തകര്‍ക്കുന്ന പരിപാടിയില്‍ അവരേക്കാള്‍ ആവേശത്തോടെ പാരിപാടിയുടെ അവതാരകയായി കയ്യടി നേടുകയാണ് ലക്ഷ്മി നക്ഷത്ര. ധാരാളം ആരാധകരേയും സ്വന്തമാക്കാന്‍ ലക്ഷ്മി നക്ഷത്രയ്ക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയിലെ താരമാണ് ലക്ഷ്മി. തന്റെ യൂട്യൂബ് ചാനലിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയ്ക്കുള്ള ആരാധക പിന്തുണ സ്റ്റ്ാര്‍ മാജിക്കിന്റെ വേദിയിലും മറ്റും പലവട്ടം കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവച്ചൊരു വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ആരാധികയുടെ കണ്ണീരിന് മുന്നില്‍ കൂപ്പു കൈയ്യോടെ നില്‍ക്കുകയാണ് ലക്ഷ്മി നക്ഷത്ര വീഡിയോയില്‍.
കാസര്‍കോട് ഒരു പൊതു പരിപാടിയ്ക്കായി പോയതായിരുന്നു ലക്ഷ്മി നക്ഷത്ര. ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ചു നില്ക്കുന്ന ഒരു ആരാധികയെയാണ് ലക്ഷ്മി അവിടെ വച്ച് കണ്ട് മുട്ടിയത്. നിതയാണ് ആ ആരാധിക. ലക്ഷ്മിയെ കണ്ട സന്തോഷത്തില്‍ നിത വിങ്ങി കരയുകയായിരുന്നു. സന്തോഷം കൊണ്ടുള്ള കണ്ണുനീര് ആ കണ്ണീരിനെ ഒരു ഉമ്മ കൊണ്ട് സമാധാനപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര. ആ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘രണ്ട് വര്‍ഷമായി എന്നെ കാണാന്‍ ആഗ്രഹിച്ച ആ മോളുടെ മുന്നില്‍… ആ കണ്ണീരിന് മുന്നില്‍ ആ സന്തോഷത്തിന് മുന്നില്‍ കൂപ്പുകൈ ‘ എന്നാണ് ലക്ഷ്മിയുടെ പോസ്റ്റ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ കാണാനുള്ള ആഗ്രഹം കമന്റുകളിലൂടെ അറിയിക്കുന്നത്. അതേസമയം, മൂന്ന് വര്‍ഷമായി ലക്ഷ്മിയെ കാണാന്‍ കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും വലിയ സ്വപ്നമാണ് ലക്ഷ്മിയെ ഒന്നു കാണാന്‍ സാധിയ്ക്കുക എന്നത്, ആ കുട്ടിയ്ക്ക് അതിന്റെ ഭാഗ്യം ലഭിച്ചു, അമൂല്യമായ നിമിഷം എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. മുമ്പും സമാനമായ രീതിയില്‍ ആരാധകര്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരുന്നു ലക്ഷ്മി നക്ഷത്ര.
about lekshmi nakshathra
