ഒരു സിനിമ എഡിറ്റ് ചെയ്യുമ്പോള് ജീവിതത്തില് ഏറ്റവും ക്ഷമയുള്ള വ്യക്തി നിങ്ങളായിരിക്കണം… ഓരോ കട്ടിലൂടെയും സിനിമയുടെ സ്വഭാവവും താളവും വേഗതയും രൂപകല്പ്പന ചെയ്യുന്നത് നിങ്ങളാണ്; അല്ഫോണ്സ് പുത്രന്

സിനിമയുടെ എഡിറ്റിംഗിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള് പങ്കുവച്ച് അല്ഫോണ്സ് പുത്രന്. സിനിമ എഡിറ്റ് ചെയ്യണമെങ്കില് ജീവിതത്തില് എറ്റവും ക്ഷമയുള്ള വ്യക്തിയാവണമെന്നാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചിരിക്കുകയാണ്
കുറിപ്പിന്റെ പൂർണ്ണ രൂപം
എഡിറ്റിംഗ് മനസിലാക്കാന്…. നിങ്ങള് ഒരു എഡിറ്റിംഗ് സോഫ്റ്റ് വെയറിലേക്ക് കുറച്ച് ഫൂട്ടേജ് ഇമ്പോര്ട്ട് ചെയ്യണം, തുടര്ന്ന് അത് ഫ്രെയിം ബൈ ഫ്രെയിം കാണണം. സിനിമകളില് ഒരു സെക്കന്ഡില് ഫ്രെയിമുകളുടെ എണ്ണം 24 ആണ്. അതായത് ഒരു സെക്കന്ഡില് 24 ചിത്രങ്ങള് നീങ്ങുമെന്നാണ് മനസ്സിലാക്കേണ്ടത്.
ഫ്രെയിം ബൈ ഫ്രെയിം എന്നാല് സിനിമ കാണുന്നതു പോലെയല്ല. ഒരു സിനിമ എഡിറ്റ് ചെയ്യുമ്പോള് ജീവിതത്തില് ഏറ്റവും ക്ഷമയുള്ള വ്യക്തി നിങ്ങളായിരിക്കണം. ഓരോ കട്ടിലൂടെയും സിനിമയുടെ സ്വഭാവവും താളവും വേഗതയും രൂപകല്പ്പന ചെയ്യുന്നത് നിങ്ങളാണ്.
ഒരു സിനിമയിലെ പിഴവുകള് കണ്ടെത്താനുള്ള കഴിവ് നിങ്ങള്ക്കുണ്ടെന്ന് കരുതുന്നുവെങ്കില്, നിങ്ങള് സിനിമ ഇന്ഡസ്ട്രിക്ക് പുറത്ത് ഒരു നിരൂപകനാകുന്നതിന് പകരം സിനിമാ വ്യവസായത്തിലെ ഒരു എഡിറ്റര് ആകാം,’
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...