ജനപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ” ഹാപ്പി വാലൻന്റൈൻസ് ഡേ”; സീരിയൽ പ്രണയജോഡികളുടെ മിന്നും പ്രകടനം ; പുത്തൻ സർപ്രൈസുമായി കൂടെവിടെ ഫെയിം അൻഷിതയും!

പ്രണയ ദിനത്തോടനുബന്ധിച്ച് മലയാള ടെലിവിഷൻ പരിപാടികളും പരമ്പരകളും പ്രണയ നിറത്തിൽ കുളിക്കുകയാണ്. അപ്പോഴും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട താരജോഡികളുടെ മിന്നും പ്രകടനം കാണാനായിട്ടാണ്.
വാലൻന്റൈൻസ് ഡേ പ്രമാണിച്ച് ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് ഷോയാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. ” ഹാപ്പി വാലൻന്റൈൻസ് ഡേ” പരിപാടിയുടെ സംപ്രേക്ഷണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ്. ജനപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ” ഹാപ്പി വാലൻന്റൈൻസ് ഡേ ( Happy Valentine’s Day ) ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
പ്രശസ്തചലച്ചിത്രതാരം നിഖില വിമലാണ് ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത്. ടെലിവിഷൻ താരങ്ങളായ നിഖിൽ – ശ്രീതു , ദീപൻ – അശ്വതി , അപ്പാണി ശരത് – അമൃത , നലീഫ്- മനീഷ , ജോൺ – ധന്യ മേരി തുടങ്ങിയവരുടെ ഡാൻസുകളും നിത്യ മാമ്മൻ , അനിത എന്നിവരുടെ സംഗീതവിരുന്നും പ്രഭ ശങ്കർ , സിനി വര്ഗീസ് , അൻഷിദ , രഞ്ജിത്ത് രാജ് , രേഷ്മ എസ് നായർ , അപർണ തുടങ്ങിയവർ അണിനിരന്ന കോമഡി സ്കിറ്റുകൾ കൊണ്ടും ഈ ഇവന്റ് സമ്പന്നമായിരുന്നു .
ബിഗ് ബോസ് ഫെയിം അനൂപും കൂടെവിടെ ഫെയിം അൻഷിതയുമാണ് അവതാരകരായി എത്തിയത് . ” ഹാപ്പി വാലൻന്റൈൻസ് ഡേ ( Happy Valentine’s Day ) ” ഇവന്റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുക.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....