Connect with us

അലീനയെ ഇവർക്ക് അറിയില്ല; ഇത് അലീന പീറ്റർ ആണ്, വ്യക്തിത്വം പണയപ്പെടുത്താൻ അലീനയെ കിട്ടില്ല; അമ്പാടി ഇനി പിന്നാലെ നടക്കും ; കൂടുതൽ ഓവർ ആക്കല്ലേ അനുപമേ…; അമ്മയറിയാതെ വീണ്ടും ട്രാക്കിലേക്ക്!

Malayalam

അലീനയെ ഇവർക്ക് അറിയില്ല; ഇത് അലീന പീറ്റർ ആണ്, വ്യക്തിത്വം പണയപ്പെടുത്താൻ അലീനയെ കിട്ടില്ല; അമ്പാടി ഇനി പിന്നാലെ നടക്കും ; കൂടുതൽ ഓവർ ആക്കല്ലേ അനുപമേ…; അമ്മയറിയാതെ വീണ്ടും ട്രാക്കിലേക്ക്!

അലീനയെ ഇവർക്ക് അറിയില്ല; ഇത് അലീന പീറ്റർ ആണ്, വ്യക്തിത്വം പണയപ്പെടുത്താൻ അലീനയെ കിട്ടില്ല; അമ്പാടി ഇനി പിന്നാലെ നടക്കും ; കൂടുതൽ ഓവർ ആക്കല്ലേ അനുപമേ…; അമ്മയറിയാതെ വീണ്ടും ട്രാക്കിലേക്ക്!

മലയാളികളുടെ ഹൃദയം പിടിച്ചുലച്ച പരമ്പര അമ്മയറിയാതെ.. വിപർണ്ണ ട്രാക്കിൽ ഒന്ന് പിന്നോട്ട് പോയെങ്കിലും വീണ്ടും പഴയ അധീന ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അമ്പാടിയുടെ ഫൈറ്റും അനുപമയുടെ തെറ്റിധാരണയും എല്ലാം കഴിഞ്ഞു ഇനി പ്രേക്ഷകർ ആഗ്രഹിക്കുന്നത് അലീന അമ്പാടി പ്രണയരംഗങ്ങൾ കാണാനാണ്.

കുറെയേറെ നാളുകൾക്ക് ശേഷമാണ് അലീനയും അമ്പാടിയും പരസ്പരം കാണുന്നത്.. അവരെ ഒന്നിച്ചു സ്‌ക്രീനിൽ കാണാൻ പ്രേക്ഷകരും അത്ര ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാൽ അനുപമയുടെ മണ്ടത്തരവും അമ്പാടിയുടെ എടുത്തുചാവും കൊണ്ട് ആ ഒരു രംഗം പ്രതീക്ഷിച്ച പോലെയായിരുന്നില്ല നടന്നത്.

പ്രൊമോയിൽ നമ്മൾ കണ്ടത് അലീന ടീച്ചർ ഇറങ്ങിപ്പോകുന്നതായിട്ടാണ് . അതെ അലീന ടീച്ചർ ആണ് , അലീന പീറ്റർ . അവൾ ആർക്കുമുന്നിലും തോൽക്കുന്നവളല്ല. സെൽഫ് റെസ്പെക്ട് വേണ്ടുവോളം ഉള്ള നായികാ കഥാപാത്രമാണ് അലീന പീറ്റർ. ഇന്നത്തെ എപ്പിസോഡ് ഏതായാലും എല്ലാവരും കാണണം .

പ്രൊമോയിൽ ഉൾപ്പെടുത്താത്ത അലീന പീറ്ററുടെ സംസാരം ഉണ്ട്. നല്ല അസൽ മറുപടിതന്നെയാണ് അമ്പാടിയ്ക്കും അനുപമയ്ക്കും അലീന കൊടുക്കുന്നത്. ഇതിപ്പോൾ അമ്പാടിയുടെ ഭാഗത്ത് തെറ്റുണ്ടാന്നെ പറയാനൊക്കു… അല്ലെങ്കിൽ അമ്പാടി ഇത്രയൊന്നും അനുപമ പറയുമെന്ന് പ്രതീക്ഷിച്ചില്ല.

അനുപമ ഇനി എന്തെങ്കിലും പ്ലാൻ ചെയ്ത് പെരുമാറുകയാണോ എന്നും അറിയില്ല.. രണ്ടു എപ്പിഡോസ് അല്ലെ അയാള് അനുപമയുടെ തെറ്റിദ്ധാരണ മാറിയിട്ട്… അതുവരെ അമ്പാടിയെ കൊല്ലണം എന്ന് പറഞ്ഞുനടന്നവളല്ലേ അനുപമ. എന്നിട്ട് ഇത്ര ഓവർ ആക്കേണ്ടയിരുന്നു..

പക്ഷെ കഥയിൽ, കഥയാണ് … അപ്പോൾ അതിൽ ഈ ഒരു രംഗം വന്നത് നല്ലൊരു മാറ്റത്തിനാണ്. അമ്മാവൻ തെറ്റിപ്പോയി എന്നും പറഞ്ഞല്ലേ അമ്പാടി വന്നിരിക്കുന്നത് . അടക്കം കഴിഞ്ഞ് തിരിച്ചുചെല്ലേണ്ട സമയം ആകുമോ? നരസിംഹനും സച്ചിയും ഏതായാലും വെറുതെയിരിക്കില്ല.. അപ്പോൾ ഈ സമയം മുഴുവൻ ഇങ്ങനെ പിണങ്ങി ഇരുന്നു തീർക്കുവോ?

അതോ ഈ പിണക്കം അവസാനിപ്പിച്ച് അലീനയെയും അമ്പാടിയെയും കെട്ടിക്കാൻ ദ്രൗപതി അമ്മയും ശങ്കരൻ മാമയും തീരുമാനിക്കുമോ? ഇതിനു ഒരു സാധ്യതയുണ്ട്. കാരണം എല്ലാവര്ക്കും ഇവിടെ സത്യം അറിയാം. അലീന ടീച്ചർക്ക് ഒഴികെ.. ടീച്ചറോട് അനുപമ ആരെന്നും നടന്ന സംഭവങ്ങൾ എന്തെന്നും പറയാനുള്ള അവസരം കിട്ടിയാൽ ഈ പ്രശ്നം അവസാനിക്കും.

അപ്പോൾ അലീന ടീച്ചറുടെ ഒരു ചമ്മൽ കാണാം. അനുപമയും അത് പ്രതീക്ഷിച്ചാണ് ഇതെല്ലം കാട്ടിക്കൂട്ടിയത് . അലീന ടീച്ചറുടെ സംസാരവും പെരുമാറ്റവുമെല്ലാം അനുപമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അനുപമ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാക്കിയപ്പോഴും അലീന തന്റെ പ്രണയം കൊണ്ടുള്ള ധൗർബല്യം അവിടെ കാണിച്ചില്ല .

മരണം പോലെ സത്യമായ ഒന്നാണ് പ്രണയവും . പക്ഷെ അത് ഒരു ധൗർബല്യമായാൽ ആര്ക്കും നമ്മളെ കീഴ്പ്പെടുത്താനാകും… ഇവിടെ ടീച്ചറുടെ ക്യാരക്ടർ പ്രണയത്തിനു മുന്നിൽ പോലും തോൽക്കാത്തതാണ്… ഇമോഷൻസിനെ പോലും കൺഡ്രോൾ ചെയ്യാൻ ടീച്ചർക്ക് സാധിച്ചു..

ഏതായാലും അനുപമ ചിലപ്പോൾ അലീന ടീച്ചറെ ടെസ്റ്റ് ചെയ്തതാകാം… എന്നാൽ അമ്പാടി അങ്ങനെയല്ല ഉദ്ദേശിച്ചത്. അലീന ടീച്ചറുടെ സ്നേഹം കൊണ്ടുള്ള കുറുമ്പ് കാണാൻ മാത്രമാണ് അമ്പാടി അങ്ങനെ ഒരു തമാശയ്ക്ക് കൂട്ടുനിന്നത്. പക്ഷെ കളി കാക്ര്യമായി എന്ന് പറഞ്ഞാൽ മതിയല്ലോ../

അമ്പാടിയ്ക്ക് ടീച്ചറെ ടെസ്റ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല.. പിന്നെ അനുപമ എന്തൊക്കെ വിളിച്ചുപറയുമെന്ന് അമ്പാടിയും പ്രാതീക്ഷിച്ചില്ല. അനുപമ പറഞ്ഞത് ഒരു പൊടിക്ക് ഓവർ ആയി. അല്ലേലും ഈ അനുപമ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ തന്നെ…

ഇതിനിടയിൽ ഏഷ്യാനെറ്റ് പ്രൊമോ പുറത്തുവന്നപ്പോഴുള്ള ആ ടൈറ്റിൽ നിങ്ങൾ ശ്രദ്ധിച്ചോ? അമ്പാടിയുടെ മുറിയിൽ അനുപമയെ കണ്ടത് സഹിക്കാനാകാതെ അലീന ഇറങ്ങിപോകുന്നു..” ആ ടൈറ്റിൽ തീരെ കൊള്ളില്ല… അങ്ങനെ അമ്പാടിയുടെ മുറിയിൽ അനുപമയെ കണ്ടത് സഹിക്കാനാകാതെയല്ല അലീന ടീച്ചർ ഇറങ്ങിപ്പോയത്…

ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും അലീന ടീച്ചറെ അവിടെ നല്ലപോലെ ഇൻസൾട്ട് ചെയ്തു . അലീന ടീച്ചറുടെ attitude ഇഷ്ടപ്പെട്ടു ..നല്ല സന്തോഷത്തിൽ അതിസുന്ദരിയായി രാവിലെ താന്നെ ഓടിവന്നതാണ് അലീന. അപ്പോൾ ഈ ഒരു രംഗം വളരെ മോശമായിപ്പോയി.. അത് അമ്പാടിയ്ക്കും മനസ്സിലായിട്ടുണ്ട് . ഇനിയിപ്പോൾ അമ്പാടി ടീച്ചറുടെ പിന്നാലെ നടക്കട്ടെ…

about ammayariyathe

More in Malayalam

Trending

Recent

To Top