Malayalam
ബിഗ് ബോസ് ഹൗസിൽ വച്ച് പറഞ്ഞത് സംഭവിച്ചു; ആ ഒരാളോട് ഒഴികെ ബാക്കി എല്ലാവരോടും സൗഹൃദമുണ്ട് ; ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും പാതിവഴിയിൽ പോകേണ്ടിവന്ന ഫിറോസ് ഖാനും സജ്നയും !
ബിഗ് ബോസ് ഹൗസിൽ വച്ച് പറഞ്ഞത് സംഭവിച്ചു; ആ ഒരാളോട് ഒഴികെ ബാക്കി എല്ലാവരോടും സൗഹൃദമുണ്ട് ; ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും പാതിവഴിയിൽ പോകേണ്ടിവന്ന ഫിറോസ് ഖാനും സജ്നയും !
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായിട്ടാണ് ദമ്പതിമാര്‍ മത്സരിക്കാന്‍ എത്തുന്നത്. ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും ഷോ യുടെ ഇടയില്‍ രണ്ടാളും പുറത്ത് പോവേണ്ട സാഹചര്യം വന്നു. ശേഷം വളരെ ആരോഗ്യപരമായ രീതിയിൽ തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ തമാശ പരിപാടികളും പ്രങ്കും അവതരിപ്പിച്ചെത്താറുണ്ട്.
ഏറ്റവും പുതിയതായി നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ ഫിറോസും സജ്‌നയും എത്തിയിരുന്നു. ഇപ്പോൾ അവരുടെ സംസാരങ്ങളാണ് വൈറലാകുന്നത് . താരങ്ങളുടെ വാക്കുകൾ വായിക്കാം…
“ബിഗ് ബോസ് ഹൗസിനുള്ളില്‍ സുഹൃത്തുക്കളായ ഒരുപാട് പേരുണ്ട്. അത് പ്രേക്ഷകര്‍ കണ്ടിട്ടുമുണ്ട്. പക്ഷേ പുറത്ത് അവരുടെ അവസ്ഥ പൊരിഞ്ഞ അടിയാണ്. അതൊക്കെ ഞാന്‍ അവിടെ പറഞ്ഞിരുന്ന കാര്യങ്ങളാണ്. അകത്ത് ഇത്രയും സ്‌നേഹമുള്ളവര്‍ പുറത്ത് വരുമ്പോള്‍ എങ്ങനെ ഉണ്ടെന്ന് കാണാമെന്ന് ഞാനവിടെ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം ഒരാള്‍ ഒഴികെ ബാക്കി എല്ലാവരുമായി ഏറ്റവും അടുത്ത സൗഹൃദം ഉള്ളവര്‍ ഞങ്ങളാണെന്നാണ് ഫിറോസും സജ്‌നയും പറയുന്നത്.
ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം ഉള്ളതാണെങ്കില്‍ ഞങ്ങള്‍ സന്തോഷിക്കും. ദൈവം പിന്നീട് വലിയ സന്തോഷം തരും, അന്നേരം സന്തോഷിക്കാം എന്ന് കരുതി ചിന്തിക്കുന്ന ആളല്ല ഞാന്‍. ഈ നിമിഷം കിട്ടുന്നതിനെ മാക്‌സിമം സന്തോഷിക്കും. മക്കളെ വളര്‍ത്തുന്നതിനെ പറ്റിയും താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. ‘മക്കള്‍ തത്കാലം പഠിക്കട്ടേ എന്നാണ് വിചാരിക്കുന്നത്. അതിന് ശേഷം അവര്‍ക്ക് എന്താണ് വേണ്ടത് എന്ന് അവര്‍ തന്നെ തീരുമാനിക്കുന്നതാണ് നല്ലത്’.
പ്രധാനമായും പറയുന്നത് തന്റെ കാര്യം തന്നെയാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് വേണ്ടി കുട്ടിക്കാലത്ത് ഡാന്‍സും പാട്ടും ഒക്കെയായി എല്ലാ വേദികളിലും കയറി ഇറങ്ങുമായിരുന്നു. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കലാകാരനായി ജീവിതം മാറ്റി വെച്ചെങ്കിലും അന്നും ഇന്നും എനിക്ക് നടന്മാരോടോ നടിമാരോടെ ഒന്നും ആരാധന തോന്നിയിട്ടില്ല. പക്ഷേ എന്നും ആരാധിക്കുന്നത് ഒരുപാട് വിദ്യാഭ്യാസം ഉള്ളവരെയാണ്. ഒരുപാട് അറിവുള്ളവരോട് അന്നും ഇന്നും ആരാധനയാണ്. എന്റെ കുട്ടികളും അങ്ങനെ ആവണം എന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. അതിനൊപ്പം കലയും ഉണ്ടായിക്കോട്ടെ, എങ്കിലും അറിവിലൂടെ കിട്ടുന്ന ക്വാളിറ്റി മറ്റൊന്നാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഫിറോസ് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഗ് ബോസ് മലയാളത്തിൻ്റെ മൂന്നാം സീസൺ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായിട്ടെത്തുന്ന ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഫിറോസും സജ്നയും വീടിനുള്ളിലേക്ക് എത്തുന്നത്. പിന്നീട് ഇരുവരും ചേർന്ന് വലിയ തരംഗമുണ്ടാക്കി. എന്നാൽ ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചെന്ന് ചൂണ്ടി കാണിച്ച് ഇരുവരെയും പുറത്താക്കുകയായിരുന്നു.
about bigg boss