Connect with us

ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ട്, പ്രതികള്‍ നടത്തിയത് സമാനതകളില്ലാത്ത കുറ്റകൃത്യം; കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഇങ്ങനെ!

Malayalam

ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ട്, പ്രതികള്‍ നടത്തിയത് സമാനതകളില്ലാത്ത കുറ്റകൃത്യം; കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഇങ്ങനെ!

ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ട്, പ്രതികള്‍ നടത്തിയത് സമാനതകളില്ലാത്ത കുറ്റകൃത്യം; കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഇങ്ങനെ!

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം തുടങ്ങി. ദിലീപിന് മുന്‍ കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷമാണ് പരാതി നല്‍കിയതെന്നും ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ബന്ധമില്ലെന്നും ഡിജിപി കോടതിയില്‍ പറഞ്ഞു.

ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും കൂട്ടമായി കൊലപ്പെടുത്തണം എന്നാണ് ഓഡിയോയില്‍ ഉള്ളതെന്നും പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷന്‍ നിലപാട്.

സമാനതകളില്ലാത്ത കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നില്‍ ക്രൈംബ്രാഞ്ച് ഗൂഢാലോചന ആണെന്നുമായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരായ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്.

മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് ഗൂഢാലോചന കേസിന് പിന്നില്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടെന്നും ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top