Actor
അച്ഛന് പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് എതാണ്? വിനീതിന്റെ മറുപടി ഞെട്ടിച്ചു!
അച്ഛന് പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് എതാണ്? വിനീതിന്റെ മറുപടി ഞെട്ടിച്ചു!
വിനീത് ശ്രീനിവാസനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. നടനായും സംവിധായകനായും, ഗായകനായും എല്ലാ മേഖലകളിലും കഴിവ് തെളിച്ച താരമാണ് വിനീത്. സിനിമയിൽ തന്റേതായ ഒരിടം വിനീത് നേടിയെടുത്തിട്ടുണ്ട്. ഹൃദയം’ ആണ് വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രം
ഇപ്പോഴിതാ മലയാളത്തിലെ താരങ്ങളുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗുകള്‍ പറയുകയാണ് വിനീത്. ഒരു ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജഗതി ശ്രീകുമാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്ന ചോദ്യത്തിന് ‘കിലുക്ക’ത്തിലെ ‘ചാറില്‍ മുക്കി നക്കിയാല്‍ മതി’യെന്ന ഡയലോഗാണ് വിനീത് പറഞ്ഞത്. ഫുഡ് വരുമ്പോള്‍ കൂട്ടുകാരോട് ഈ ഡയലോഗ് ഒരുപാട് പറഞ്ഞിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
അച്ഛന് പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്ന ചോദ്യത്തിന് ‘തേന്മാവിന്‍കൊമ്പത്തി’ലെ ‘ഞാള് ചൂലും വെള്ളോവായിട്ട് നില്ക്കുന്ന നേരത്ത് തമ്പ്രാട്ടി എന്തിനാ എഴുന്നേറ്റ് വരുന്നത്’ എന്ന ഡയലോഗ് ആണ് പറഞ്ഞത്.
സ്വന്തം ഡയലോഗുകളില്‍ ഇഷ്ടപ്പെട്ടത് ചോദിച്ചപ്പോള്‍ ‘കല്യാണം കഴിഞ്ഞ് ഫുള്‍ പാന്റ്സാക്കാം’ എന്ന ‘കുഞ്ഞിരാമായണത്തിലെ’ സംഭാഷണമായിരുന്നു തെരഞ്ഞെടുത്തത്.
മറ്റ് താരങ്ങളുടെ ഇഷ്ട ഡയലോഗുകള്‍
മമ്മൂട്ടി- സെന്സുണ്ടാവണം, സെന്‍സിബിളിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം(കിംഗ്)
മോഹന്‍ലാല്‍- കൊല്ലാതിരിക്കാന്‍ പറ്റുവോ(ചിത്രം)
നിവിന്‍ പോളി- എനി സ്ട്രെപ്പ്സില്സ് (ഒരു വടക്കന്‍ സെല്‍ഫി)
ദുല്‍ഖര്‍ സല്മാന്- ഇനി എന്നെ ആര് കാണുമെന്നുള്ളത് ഞാന്‍ തീരുമാനിക്കും( കുറുപ്പ്), എന്റെ വിധി എന്റെ തീരുമാനങ്ങളാണ്( നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി)
ആസിഫ് അലി- കാപ്പി അല്ല കോഫി (സോള്‍ട്ട് ആജഡ് പെപ്പര്‍)
ധ്യാന്‍ ശ്രീനിവാസന്- ഐ കാന്‍ ഡു ദിസ് ഓള് ഡേ (തിര
