ബോളിവുഡ് നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്ന് ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീൽ പറഞ്ഞു. ബുധനാഴ്ച രാവിലെ 4.30-ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും സുഖപ്പെടുകയും ചെയ്തിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ” ഒരിക്കലും ഉപേക്ഷിക്കരുത്, മികച്ചതിനെ തരാൻ ദൈവം കാത്തിരിക്കുന്നു … പൊരുതിക്കൊണ്ടിരിക്കുക..” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ആശുപത്രി ദൃശ്യങ്ങൾ അവസാനനിമിഷത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസത്തെ കുറിക്കുന്നു.
ഛത്തീസ്ഗഢിൽനിന്നുള്ള ബന്ധുക്കൾ മുംബൈയിൽ എത്തിയാൽ അന്ത്യകർമങ്ങൾ നടക്കുമെന്ന് ഭാര്യ മൃണാളിനി പാട്ടീൽ പറഞ്ഞു. ഇവർക്ക് ഒരു മകളുണ്ട്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....